Monday, November 7, 2011

"സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത്" (മത്തായി 10:34)

വരാനിക്കുന്ന രക്ഷ്കനെപ്പറ്റിയുള്ള പഴയനിയമത്തിലെ പ്രവചനങ്ങളും യഹൂദരുടെ സങ്കല്‍പ്പങ്ങളും പൊതുവേ പറഞ്ഞാല്‍ ,സമാധാനവുമായി ബന്ടപ്പെട്ടവയാണ് .'സമാധാനത്തിന്റെ രാജാവ് ' എന്നാണു ഏശയ്യ പ്രവാചകന്‍ ഈ രക്ഷകനെ വിശേഷിപ്പിക്കുന്നത് (ഏശയ്യ 9:6).സമാധാനത്തിന്റെ രാജാവ് ഭരണം നടത്തുമ്പോള്‍ പ്രപഞ്ചം മുഴുവന്‍ സമാധാനപൂരിതമായിരിക്കും .മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല ,മനുഷ്യരും മറ്റ് ജീവജാലങ്ങളും തമ്മിലും ജീവജാലങ്ങള്‍ തമ്മില്‍ത്തമ്മിലും സമാധാനവും സുരക്ഷിതത്വബോധവും നിലനില്‍ക്കും ."ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികള്‍ ഒന്നിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വൈക്കോല്‍ തിന്നും. മുലകുടിക്കുന്ന ശിശു സര്‍പ്പപ്പൊത്തിനു മുകളില്‍ കളിക്കും. മുലകുടിമാറിയ കുട്ടി അണലിയുടെ അളയില്‍ കൈയിടും. എന്റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനം കൊണ്ടു നിറയും".(ഏശയ്യ 11:6-9) യുഗാന്ത്യത്തെയും രക്ഷകന്റെ നാളുകളെയും കുറിച്ചുള്ള ഏശയ്യ പ്രവാചകന്റെ വിവരണമാണിത്. പഴയനിയമം ചിലയിടത്ത് യുഗാന്ത്യത്തിലെ യുദ്ധത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ,അത് ഇസ്രായേലിനു ശാശ്വതസമാധാനം ലഭിക്കുവാന്‍വേണ്ടി വിജാതിയരും ദുഷ്ടരുമായ ശത്രുക്കള്‍ക്കെതിരെയുള്ള യുദ്ധമാണ് .തിന്മയുടെ ശക്തികളുടെ ഉന്‍മൂലനം നന്മയിലും സമാധാനത്തിലും അടിയുറച്ച പുതുയുഗതിന്റെയും നാന്ദി മാത്രമായിട്ടാണ് പ്രവാചകന്‍ കരുതുന്നത് .മിശിഹാതന്നെ ഭിന്നിപ്പും അസമാധാനവും കൊണ്ടുവരുമെന്ന ചിന്ത പഴയനിയമത്തിനും യാഹൂദചിന്താഗതികള്‍ക്കും അന്യമായിരുന്നു.

അക്ഷരാര്‍ത്ഥത്തില്‍ മനസ്സിലാക്കേണ്ട വാക്കുകള്‍ .

അതുകൊണ്ടാണ് ഒരു പൊതുസങ്കല്‍പ്പത്തെ അഥവാ മുന്‍ധാരണയെ തിരുത്തുന്ന മട്ടില്‍ "ഭൂമിയില്‍ സമാധാനമാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നതു എന്ന് നിങ്ങള്‍ വിചാരിക്കരുത് " എന്ന് യേശുനാഥന്‍ പറയുന്നത് .അവിടുന്ന് തുടരുന്നു :'സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ട് വന്നിരിക്കുന്നത് എന്തെന്നാല്‍ ,ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മക്കെതിരായും മരുമകളെ അമ്മായിയമ്മക്കെതിരായും ഭിന്നിപ്പിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത് .സ്വന്തം കുടുംബത്തില്‍ പെട്ടവര്‍ തന്നെയായിരിക്കും ഒരുവന്റെ ശത്രുക്കള്‍ "(മത്താ 10:34-36).ഇ വാക്കുകളുടെ കാഠിന്യം കാരണം അവയെ മയപ്പെടുതാനും അതിശയോക്തിയായും പ്രതീകാത്മകമായുമൊക്കെ കാണാനും ചിലര്‍ പരിശ്രമിചിട്ടുണ്ട് .എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കേണ്ട വാക്കുകളാണിവ. യേശിവിന്റെ ജീവിതം തന്നെ ആദ്യന്തം ഇത് വ്യക്തമാക്കുന്നുണ്ട് .

യേശുവും ബന്ധുജനങ്ങളും

12 വയസുള്ള യേശു വിധേയത്വമുള്ള സമാധനപ്രിയനായ ഒരു കുട്ടിയെപ്പോലെ ജെറുസലെമില്‍നിന്നു മാതാവിന്റെയും യൌസേപ്പു പിതാവിന്റെയും കൂടെ നസ്രത്തിലേക്ക് മടങ്ങുന്നതിനു പകരം ,അവരുടെ പ്രതീക്ഷക്ക് വിപരീതമായി ജെറുസലെമില്‍ത്തന്നെ തങ്ങുന്നു .വേദനയോടും ഉത്കണ്ടയോടുംകൂടി മൂന്നുദിവസം അവിടുത്തെ അവര്‍ അന്വേഷിച്ചു .അവസാനം കണ്ടെത്തിയപ്പോള്‍ മാതാവ് അവിടുത്തോട് പറഞ്ഞു:"അവനെക്കണ്ടപ്പോള്‍ മാതാപിതാക്കള്‍ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവന്‍ അവരോടു ചോദിച്ചു:നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ?"(ലൂക്ക 2:48-49)


തന്റെ കുടുംബത്തോടും ബന്ധത്തിലുള്ളവരോടുമുള്ള യേശുവിന്റെ നിലപാട് വീണ്ടും പരസ്യജീവിതകാലത്ത് അവിടത്തെ വാക്കുകളിലും പ്രവൃത്തികളിലും വ്യക്തമായി പ്രകടമാകുന്നുണ്ട് .ജനക്കൂട്ടത്തോട് സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന യേശുവിനോട് സംസാരിക്കാന്‍ ആഗ്രഹിച്ചുകൊണ്ട് അവിടത്തെ അമ്മയും സഹോദരനും പുറത്തുനില്‍ക്കുന്ന വിവരം ആരോ അവിടുത്തെ അറിയിച്ചു .അവിടന്ന് പറഞ്ഞു "ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരര്‍? തന്റെ ശിഷ്യരുടെ നേരേ കൈ ചൂണ്ടിക്കൊണ്ട് അവന്‍ പറഞ്ഞു: ഇതാ, എന്റെ അമ്മയും സഹോദരരും. സ്വര്‍ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും".(മത്തായി 12:46-50)

നിയമത്തിനും ആചാരങ്ങള്‍ക്കുമെതിരെ

യാഹൂദജനത്തിന്റെ മതാത്മകമായ ചിന്തകളോടും ആചാരളോടുമുള്ള പരസ്യമായ ഒരു വെല്ലുവിളിയായിരുന്നു പലപ്പോഴും യേശുവിന്റെ വാക്കുകളും പ്രവൃത്തികളും .യാഹൂദനിയമത്തോടും സാബത്താചരണത്തോടുമുള്ള അവിടത്തെ നിലപാടുതന്നെ ഇതിനു മകുടോദാഹരണമാണ് .ഒരു സാബത്ത് ദിവസം യേശു സിനഗോഗില്‍ പ്രവേശിച്ചപ്പോള്‍,കൈ ശോഷിച്ച ഒരാളെ യേശു അവിടെ കണ്ടു .സാബത്തില്‍ രോഗശാന്തി നല്‍കുന്നത് യാഹൂദനിയമമനുസരിച്ചു വിലക്കപെട്ട കാര്യമായിരുന്നു .സിനഗോഗ് ശുശ്രൂക്ഷക്കുശേഷം രഹസ്യമായി അവനെ പുറത്തു വിളിച്ചു മറ്റാരുമറിയാതെ സുഖപെടുത്തി വീട്ടിലേക്കയച്ചിരുന്നെങ്കില്‍ ,ആര്‍ക്കും ഒരു ഉതപ്പും ഉണ്ടാകുമായിരുന്നില്ല .യാതൊരു സ്വര്യക്കെടും സംഭവിക്കുമായിരുന്നില്ല .എന്നാല്‍ യേശു ചെയ്തതെന്താണ് ? കൈശോഷിച്ച മനുഷ്യനെ വിളിച്ചു എല്ലാവരുടെയും മുമ്പില്‍ നിര്‍ത്തുന്നു .അനന്തരം അവിടുന്ന് ചോദിക്കുന്നു: "സാബത്തില്‍ നന്‍മ ചെയ്യുന്നതോ തിന്‍മചെയ്യുന്നതോ, ജീവന്‍ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ, ഏതാണു നിയമാനുസൃതം? അവര്‍ നിശ്ശബ്ദരായിരുന്നു.അവരുടെ ഹൃദയ കാഠിന്യത്തില്‍ ദുഃഖിച്ച് അവരെ ക്രോധത്തോടെ നോക്കിക്കൊണ്ട്, യേശു അവനോടു പറഞ്ഞു: കൈ നീട്ടുക; അവന്‍ കൈനീട്ടി; അതു സുഖപ്പെട്ടു".(മര്‍ക്കോ 3:1-5)

മതനേതൃത്വത്തിനെതിരെ

യഹൂദര്‍ ഭക്ത്യാദരവുകളോടെ വീക്ഷിച്ചിരുന്ന മതനേതാക്കളായിരുന്നു ,ഫരിസേയരും നിയമജജരും .എന്ത് വിലകൊടുത്തും സമാധാനം കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെതായിരുന്നില്ല ,അവരുടെ നേര്‍ക്കുള്ള യേശുവിന്റെ നിലപാട് .അതികഠിനമാണ് അവരെക്കുറിച്ചുള്ള അവിടുത്തെ വാക്കുകള്‍ : "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു. നിങ്ങള്‍ അതില്‍ പ്രവേശിക്കുന്നില്ല; പ്രവേശിക്കാന്‍ വരുന്നവരെ അനുവദിക്കുന്നുമില്ല. കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! ഒരുവനെ നിങ്ങളുടെ മതത്തില്‍ ചേര്‍ക്കാന്‍ നിങ്ങള്‍ കടലും കരയും ചുറ്റി സഞ്ചരിക്കുന്നു. ചേര്‍ന്നു കഴിയുമ്പോള്‍ നിങ്ങള്‍ അവനെ നിങ്ങളുടെ ഇരട്ടി നരകസന്തതിയാക്കിത്തീര്‍ക്കുന്നു. അന്ധരായ മാര്‍ഗദര്‍ശികളേ, നിങ്ങള്‍ക്കു ദുരിതം! ... കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടിച്ച കുഴിമാടങ്ങള്‍ക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളില്‍ മരിച്ചവരുടെ അസ്ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യര്‍ക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങള്‍ ഉള്ളില്‍ കാപട്യവും അനീതിയും നിറഞ്ഞ വരാണ്"(മത്താ 23:13-16,27-28)

ശിമയോന്‍ എന്ന ഫരിസേയന്‍ തന്നോടോത്ത് ഭക്ഷണം കഴിക്കാന്‍ യേശുവിനെ ക്ഷണിച്ചു .യേശു ആ ഫരിസേയന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ ,പട്ടണത്തിലെ പാപിനിയായ ഒരു സ്ത്രീ വന്നു കണ്ണിരുകൊണ്ട് അവിടുത്തെ പാദങ്ങള്‍ കഴുകുകയും തലമുടികൊണ്ട് തുടക്കുകയും സുഗന്തതൈലം പൂശി ചുംബിക്കുകയു ചെയ്യുന്നു .ശിമയോന്‍ ഇത് കണ്ടു മനസ്സില്‍ പിറു പിറുക്കുന്നു .സാധാരണരീതിയിലുള്ള ആദിത്യമര്യാതയെല്ലാം മാറ്റിവെച്ചിട്ടു യേശു ആ ഫരിസേയനോട് പറയുകയാണ്‌ "ശിമയോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്. ഗുരോ, അരുളിച്ചെയ്താലും എന്ന് അവന്‍ പറഞ്ഞു.ഒരു ഉത്തമര്‍ണ്ണനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു. ഒരുവന്‍ അഞ്ഞൂറും മറ്റവന്‍ അമ്പതും ദനാറ കടപ്പെട്ടിരുന്നു. വീട്ടാന്‍ കഴിവില്ലാത്തതുകൊണ്ട് ഇരുവര്‍ക്കും അവന്‍ ഇളച്ചു കൊടുത്തു. ആ രണ്ടുപേരില്‍ ആരാണ് അവനെ കൂടുതല്‍ സ്നേഹിക്കുക? ശിമയോന്‍ മറുപടി പറഞ്ഞു: ആര്‍ക്ക് അവന്‍ കൂടുതല്‍ ഇളവുചെയ്തോ അവന്‍ എന്നു ഞാന്‍ വിചാരിക്കുന്നു. അവന്‍ പറഞ്ഞു: നീ ശരിയായിത്തന്നെ വിധിച്ചു. അനന്തരം യേശു ആ സ്ത്രീയുടെനേരേ തിരിഞ്ഞ് ശിമയോനോടു പറഞ്ഞു: നീ ഈ സ്ത്രീയെ കാണുന്നല്ലോ. ഞാന്‍ നിന്റെ വീട്ടില്‍ വന്നു; കാലു കഴുകുവാന്‍ നീ എനിക്കുവെള്ളം തന്നില്ല. എന്നാല്‍, ഇവള്‍ കണ്ണീരുകൊണ്ട് എന്റെ കാലു കഴുകുകയും തലമുടികൊണ്ട് തുടയ്ക്കുകയുംചെയ്തു. നീ എനിക്കു ചുംബനം തന്നില്ല; എന്നാല്‍, ഞാനിവിടെ പ്രവേശിച്ചതുമുതല്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതില്‍നിന്ന് ഇവള്‍ വിരമിച്ചിട്ടില്ല. നീ എന്റെ തലയില്‍ തൈലം പൂശിയില്ല, ഇവളോ എന്റെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരിക്കുന്നു. അതിനാല്‍, ഞാന്‍ നിന്നോടു പറയുന്നു, ഇവളുടെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. എന്തെന്നാല്‍, ഇവള്‍ അധികം സ്നേഹിച്ചു. ആരോട് അല്‍പം ക്ഷമിക്കപ്പെടുന്നുവോ അവന്‍ അല്‍പം സ്നേഹിക്കുന്നു." (ലൂക്ക 7:36-47). രമ്യതയുടെയും സമാധാനത്തിന്റെയും പേരില്‍ യേശു ശിമയോനില്‍നിന്നും സത്യം മറച്ചു വയ്ക്കുന്നില്ല.

എന്ത് വിലകൊടുത്തും സമാധാനവും സ്വര്യവും നിലനിര്‍ത്താന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നില്ല യേശു എന്നതാണ് ഏറ്റവും സ്പഷ്ടമായ തെളിവാണല്ലോ ജറുസലേം ദേവാലയ ശുദ്ധീകരണം .പിതാവിന്റെ ഭവനത്തെ കള്ളന്മാരുടെ ഗുഹയാക്കിയവര്‍ക്കെതിരെ ചാട്ടവറെടുക്കുവാന്‍ അവിടുന്ന് ഒരിക്കലും സന്ദേഹിച്ചില്ല (മത്താ 21:12-13)

യഹൂദരുടെ ഏറ്റവും വലിയ മതാധികാരിയായിരുന്ന പ്രധാന പുരോഹിതന്‍ യേശുവിനെ തന്റെ ശിഷരെയും പ്രബോധനത്തെയും കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ ,അവിടുത്തെ മറുപടി വിധേയയത്വത്തിന്റെയും ഭയഭക്തി ബഹുമാനങ്ങളുടെയും മാതൃകയായിരുന്നുവെന്നു പറയുവാന്‍ തീര്‍ച്ചയായും കഴിയുകയില്ല :"നീ എന്നോട് ചോദിക്കുന്നതെന്തുകൊണ്ട് ?ഞാന്‍ പറഞതെന്താണെന്നു കേട്ടവരോട് ചോദിക്കുക" (യോഹ 18:21).റോമന്‍ ഗവര്‍ണ്ണറായ പീലാത്തോസിനോടും അവിടുന്നു പറയുന്നു :"ഉന്നതങ്ങളില്‍നിന്നു നല്കപ്പെട്ടിട്ടില്ലായെങ്കില്‍ എന്റെമേല്‍ ഒരധികാരവും നിനക്കുണ്ടാകുമായിരുന്നില്ല" (യോഹ 19:11) ഹെറോദേസ്‌ രാജാവിനെ കുറുക്കനെന്നു വിളിക്കാന്‍ യാതോരു മടിയും അവിടുന്നു കാണിക്കുന്നില്ല (ലൂക്ക 13:32).സഭയില്‍ മുഖ്യസ്ഥാനം നല്‍കി ഒന്നാമത്തെ മാര്‍പാപ്പയായി നിയമിച്ച പത്രോസിനോടും ഒരു ദാക്ഷിണ്യവും അവിടുന്ന് പ്രകടിപ്പിക്കുന്നില്ല :"സാത്താനെ ,എന്റെ മുമ്പില്‍ നിന്ന് പോകൂ ,നീ എനിക്ക് പ്രതിബന്ധമാകുന്നു .നീ ചിന്തിക്കുന്നത് ദൈവത്തിന്റെ കാര്യങ്ങളല്ല ,മനുഷ്യന്റെ കാര്യങ്ങളാണ് "(മത്താ 16:23).

മുഖംനോക്കാതെ

ചുരുക്കിപ്പറഞ്ഞാല്‍ ,മനുഷ്യരുടെ മുഖം നോക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറയുവാന്‍ യേശു ഒരിക്കലും മടി കാണിച്ചില്ല .അതിന്റെ പരിണിതഫലമെന്തയിരിക്കുമെന്നോ തനിക്ക് അത് എന്ത് ദോഷം ചെയ്യുമെന്നോ അവിടുന്ന് പരിഗണിച്ചില്ല .ഇരുതല വാള്‍ പോലെ അവിടത്തെ വാക്കുകള്‍ പലര്‍ക്കും മുറിവേല്‍പ്പിച്ചു (ഹെബ്രാ 4:12 കാണുക ).പലരും അങ്ങനെ അവിടുത്തെ ശത്രുക്കളായി .സ്വന്തം സഹോദരന്മാര്‍ പോലും യേശുവില്‍ വിശ്വസിച്ചില്ലെന്നും ,ജനക്കൂട്ടത്തിനിടയില്‍ അവിടുത്തെക്കുറിച്ചു ഭിന്നിപ്പും പിറുപിറുപ്പുമുണ്ടായെന്നും സുവിശേഷകനായ യോഹന്നാന്‍ രേഖപ്പെടുത്തിയിരിക്കുന്നു (7:5,12,32,42).യേശുവിന്റെ വാക്കുകളും പ്രവൃത്തികളും ധനികരും പ്രതാപശാലികളും നിയമഞ്ജരുമൊക്കെയായിരുന്നവരെ പാവപ്പെട്ടവരും സാധാരണക്കാരുമായിരുന്നവരില്‍നിന്നു കൂടുതല്‍ അകറ്റുവാന്‍ കാരണമായെന്നും വസ്തുതയത്രേ (യോഹ 7:49,9:22,34) യേശുവിന്റെ മരണത്തിനും ഉയര്പ്പിനും ശേഷം ,അങ്ങില്‍ വിശ്വസിച്ചവരും വിശ്വസിക്കാത്തവരും തമ്മിലുള്ള ഭിന്നിപ്പ് അതിരൂക്ഷമായിതീര്‍ന്നെന്നു നമുക്കറിയാം .ക്രിസ്തുവിലുള്ള വിശ്വാസത്തെച്ചോല്ലി അക്ഷരാര്‍ത്ഥത്തില്‍ മകന്‍ അപ്പനെതിരായും മകള്‍ അമ്മക്കെതിരായും മരുമകള്‍ അമ്മായി അമ്മക്കെതിരായും നിലപാടുകള്‍ സ്വീകരിച്ച സംഭവങ്ങള്‍ അപൂര്‍വ്വമല്ല .

ബൈബിളിലെ സമാധാനം

ബൈബിളില്‍ 'സമാധാനം ' എന്ന് പറയുമ്പോള്‍ ,അത് വെറും യുദ്ധങ്ങളും കലാഹങ്ങളുമില്ലാത്ത അവസ്ഥ മാത്രമല്ല ,പിന്നെയോ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന യഥാര്‍ത്ഥമായ ,സാകല്യമായ ,രക്ഷയുടെ അനുഭവമാണ് ."അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം !ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം !"(ലൂക്ക 2:14) എന്ന് യേശുവിന്റെ പിറവിയെ അറിയിച്ചുകൊണ്ട് ആട്ടിടയന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ട മാലാഖമാര്‍ പാടിയപ്പോള്‍ ,അവര്‍ അര്‍ത്ഥമാക്കിയതും ദൈവം നല്‍കുന്ന സാകല്യമായ മോചനവും രക്ഷയുമാണ് ,അല്ലാതെ വെറുതെ വഴക്കും ഭിന്നിപ്പുകളുമില്ലാത്ത ഒരവസ്ഥയല്ല .യേശുവിന്റെ വചനങ്ങള്‍ വരുത്തുന്ന ഭിന്നിപ്പും സൌര്യക്കേടുമെല്ലാം ആത്യന്തികമായി നമ്മെ തന്നെ ചോദ്യം ചെയ്യുന്നതും ദൈവം നല്‍കുന്ന രക്ഷ സ്വീകരിക്കാനും നമ്മെ പ്രാപ്തരാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ് .യഥാര്‍ത്ഥമായ സമാധാനത്തിലേക്ക് നമ്മെ നയിക്കുകയെന്നതാണ് യേശുനാഥന്റെ ലക്‌ഷ്യം.



Author: സിപ്രിയന്‍ ഇല്ലിക്കമുറി

Saturday, October 8, 2011

ശിഖരങ്ങളില്ലാത്ത ദുഃഖം

നാടുകടത്തപ്പെട്ട ,ദൈവത്തിന്‍റെ ശിരോലിഖിതം അന്വേഷിച്ചു നടക്കുന്ന ഉന്മാദിയായൊരു കഥാപാത്രമുണ്ട് നിക്കോസ് കസന്‍സാക്കിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ .നീര്‍മ്മാതളത്തിന്‍റെ ഹൃദയം പോലെ മുറിഞ്ഞ മുഖമുള്ളവന്‍ .അയാള്‍ക്ക്‌ പക്ഷെ ,പേരുകളില്ല .മഞ്ഞച്ച മുഖമുള്ള യേശുവിനെ വരഞ്ഞ വിന്‍സെന്‍റ് വാന്‍ഗോഗിന്റെ ചെവി മുറിഞൊഴുകുന്ന ചോരപോലെ ക്രിസ്തു സാദൃശ്യമായ സ്നേഹം ഭൂമിയില്‍ അചുംബിതമായ ഒരാശയമാണെന്ന് പ്രഖ്യാപിച്ച ഫയദോര്‍ ദാസ്തയെവിസ്കിയുടെ ചൂതാട്ട മേശക്കരുകില്‍ ഖിന്നമുഖവുയി നിന്നിരുന്ന അയാളെ കണ്ടവരുണ്ട് .ജ്യോമിതീയമായ കുരിശിന്റെ ചതുര്‍ ദിശകള്‍ക്കപ്പുറത്തേക്ക് വളര്‍ന്നു നില്‍ക്കുന്ന സാല്‍വദോര്‍ ദാലിയുടെ ക്രിസ്തുവിനെപ്പോലെ ഏതു ആള്‍ത്തിരക്കിനിടയിലും തനിച്ചു നില്ക്കാന്‍ കഴിയുന്ന ഒരേകാകി .ഏതു ആര്‍പ്പ് വിളികളുടെ മധ്യത്തിലും നിശബ്ദനായിരിക്കാന്‍ ശീലിച്ച ഒരന്യന്‍ .അവന്‍ പക്ഷെ ,ആദാമിന്റെ പൊക്കിള്‍ക്കൊടി തിരയുകയും ,കായേന്റെ വംശം അന്വേഷിച്ചു പോകുകയും ചെയ്തു .ഉപ്പുതൂണായിത്തീര്‍ന്ന ലോത്തിന്റെ ഭാര്യയുടെ പെരെന്തായിരുന്നു എന്നാരാഞ്ഞത് അവനാണ് .എസാവിനെയും ഒരൊറ്റുകാരനെയും ഉള്‍ക്കൊള്ളാന്‍ തക്കവിധം വിശാലമായിരുന്ന അവന്റെ ഹൃദയത്തിന്റെ കടലിടുക്കുകളിലാണ് എന്നും പുലരികളില്‍ മന്വന്തര ശിലപ്പങ്ങള്‍ തീര്‍ക്കാന്‍ ദൈവം തന്റെ കളിമണ്ണ് കുഴച്ചിരുന്നത് .

എന്നിട്ടും വിരുന്നു മേശകളെല്ലാം അവനുമുമ്പില്‍ എന്നും ഒഴിഞ്ഞു തന്നെ കിടന്നിരുന്നു .സ്വാഗതകവാടത്തിനരിക് ചേര്‍ന്നുള്ള പന്തിയില്‍ ആദ്യത്തെ വരിയില്‍ കാത്തിരിക്കുമ്പോള്‍ കലവറക്കാരന്‍ ഒടുവിലത്തെ വരിയില്‍ നിന്ന് വിളബാനാരംബിക്കുകയും അയാള്‍ക്ക് മുബിലെത്തിയപ്പോള്‍ പാത്രങ്ങള്‍ കാലിയായിപ്പോകുകയും ചെയ്തു .ഒടുവിലത്തെ നിരയില്‍ കാത്തുനിന്നപ്പോഴാകട്ടെ വിളബുകാര്‍ ആദ്യത്തെ വരിയില്‍ നിന്ന് തുടങ്ങി .അയാള്‍ ,പക്ഷെ വിതുംബിപ്പോയത് വിത്തുവിതച്ചവരെയും കൊയ്തവരെയും കറ്റമെതിച്ചവരെയും അവരുടെ വിയര്‍പ്പിന്റെയും ഉപ്പിന്റെയും കണ്ണീരോര്‍ത്തല്ല .തന്റെ പേര് മാത്രം മുദ്രണം ചെയ്യാത്ത ആ നെന്മണി അവന്‍ ഇതു വയലേലയിലാണ് തൂവിയതെന്നോര്‍ത്ത് .നിരാധാരര്‍ക്കെതിരെ എന്നും കൊട്ടിയടക്കപ്പെടുന്ന വാതിലുകളുള്ള ബെത്ലഹെമിലെ ക്രിസ്മസ്സിനെയോര്‍ത്ത് അയാള്‍ക്ക്‌ കരയാതെ വയ്യ .മനോഹരമായി അലങ്കരിച്ച കുന്നിന്ചെരുവിലെ ക്രിസ്മസ് മരത്തില്‍ ആരോ ഹൃതയത്തിന്റെ ചിത്രം പിന്‍ചെയ്തു വച്ചിരിക്കുന്നു .

അനുശീലനത്തിന്റെ അവസാനത്തെ പടവും പിന്നിട്ടു കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു ക്രിസ്ത്യാനി അല്ലാതായി എന്നതാണ് സുവിശേഷം .നല്ലൊരു ക്രിസ്ത്യാനിയായിരിക്കാന്‍ യത്നിച്ച് ആ ശ്രമത്തില്‍ ക്രിസ്ത്യാതിതനാകുക എന്നതിലെ ദുഖമത്രയും പഞചക്ഷതങ്ങളില്‍ ഏട്ടുവാങ്ങിക്കൊണ്ട് ഒരു പുല്‍ക്കൊടിയെപ്പോലെ അയാള്‍ വിലപിക്കുന്നു :ദൈവമേ എന്നെ നിന്റെ സ്നേഹത്തിന്റെ ഒരു ഉപകരണമാക്കണമേ എന്ന്.

തന്റെ കൂട് കാട്ടുതീയില്‍ വെന്തരിയുന്നത് കാണുമ്പോഴും ഉണര്‍ന്നുപാടാന്‍ കഴിയുന്ന കുരുവിയെപ്പോലെ ,ഒരിക്കലുമണിയാത്ത കുപ്പയത്തിനുവേണ്ടി നൂല്‍നൂല്‍ക്കുന്ന നെയ്തുകാരനെപ്പോലെ ,ഒരുനാളും രുചിക്കാത്ത മീനിനുവേണ്ടി വലത്തേക്ക് വലയെറിയുന്ന മുക്കുവനെപ്പോലെ ,തനിക്ക് മുറിച്ചു കടക്കാന്‍ കഴിയാത്ത ദുഖത്തിന്റെ മരുഭൂമികളില്ലെന്ന അറിവുമായി ഒരൊറ്റ ശിഖരം മാത്രമുള്ള വൃക്ഷം പോലെ അവനു ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്നത് ഏതേതു നിരാശ്രയരുടെ ഹൃദയങ്ങളിലല്ല !

എന്നിട്ടും ലബനോനിലെ മഞ്ഞുപാളികള്‍ എന്നെ തണുപ്പിക്കുന്നില്ല .മരിച്ച ദേവദൂദികമാരുടെ താരാട്ടുകള്‍ എന്നെ ഉറക്കുന്നില്ല.എനിക്കും ഭ്രാന്തനം ഉറക്കം കനിയുന്നില്ല .എന്നും കുരുതി നട്ട കുരിശുമുളക്കുന്ന വെളുത്ത പിശാചുക്കളുടെ ഈ താഴ്വരയില്‍ രാത്രി ഓടുങ്ങുന്നുമില്ല .തന്റെ വിധിവിപര്യയങ്ങളില്‍ നിന്നെല്ലാം എന്നിട്ടും ആ മരണ മുഹൂര്‍ത്തത്തില്‍ അവനെന്നെ കാത്തുവയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ തമാശ .അസ്തമയത്തിന്റെ വേലിപ്പടര്‍പ്പിനരികെ പൂത്തുനില്‍ക്കുന്ന അരളിപ്പൊന്കുലകാട്ടി ജീവിതത്തിലെക്കും നക്ഷ്ത്രമത്സ്യങ്ങളുടെ കടലില്‍ മുങ്ങിയൊടുങ്ങുമായിരുന്ന ജീവിതത്തെ ഒരു തിരയുടെ വ്യത്യാസത്തിന് തട്ടിയെറിഞ്ഞു ആയുസ്സിലേയ്ക്കും വഴിനടത്തുമ്പോള്‍ അവന്റെ കാലടികളെ എന്നോ മരിച്ചുപോയ അമ്മയുടെ കണ്ണീരിന്റെ പ്രളയം വന്നു പൊള്ളിക്കുന്നു .

Author : സെബാസ്റ്റ്യന്‍ പള്ളിത്തോട്

Monday, September 12, 2011

അഞ്ചാമത്തെ കുട്ടി ഒരു ശാപമോ?!

"തന്റെയും തന്റെ ജീവന്റെയും സമൂഹത്തിന്റെയും സൃഷ്ട്ടികര്‍ത്താവ് താന്‍ തന്നെയാണെന്ന് ആധുനിക മനുഷ്യന്‍ ചിലപ്പോള്‍ തെറ്റായി ധരിച്ചു പോകാറുണ്ട് .സ്വാര്‍ത്ഥതയോടെ മനുഷ്യന്‍ തന്നില്‍ത്തന്നെ അടയ്ക്കപ്പെട്ടു കഴിയുന്നതില്‍ നിന്നുണ്ടാകുന്ന അഹന്ത നിറഞ്ഞ തോന്നലാണിത്"(ബനഡിക്റ്റ്‌ XVI, സത്യത്തില്‍ സ്നേഹം, നമ്പര്‍ 34)

വേണ്ടേ, കൊച്ചുങ്ങളഞ്ചെണ്ണം? എന്ന പോസ്റ്റ്‌ വായിച്ചപ്പോള്‍ തോന്നിയ ചിന്തകളാണ് ഇവിടെ കുറിക്കുന്നത്


ദമ്പതികള്‍ സന്താനോല്പാദനതിനും സന്താനങ്ങളുടെ വളര്‍ത്തലിലും വിദ്യാഭ്യാസത്തിലും പ്രദര്‍ശിപ്പികേണ്ട കടമകളെ സൂചിപ്പിക്കുന്നതാണ് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്ന പ്രയോഗം എന്ന് മുന്‍പൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു .കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് ചെറിയ ആനുകൂല്യങ്ങള്‍ നല്‍കുന്നത്
മൂന്നു കാര്‍ വാങ്ങുമ്പോള്‍ ഒരു ടയര്‍ ഫ്രീ എന്നു പറയുന്ന തരത്തിലുള്ള ഒരു തട്ടിപ്പാണ് കരുതുന്നവര്‍ക് ഈ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം ഉള്‍ക്കൊള്ളാന്‍ കഴിയും എന്നെനിക്കറിയില്ല.എങ്കിലും മനുഷ്യരുടെ വിവരമില്ലായ്മയുടെയും കാപട്യത്തിന്റെയും വിശ്വരൂപം മനസ്സിലാക്കാന്‍ ഇത്തരം ബ്ലോഗര്‍മാര്‍ സഹായിക്കും എന്നതില്‍ സംശയമില്ല .വെറുതെ ആയുധമെടുകത്ത് നടത്തുന്ന ഒരു കലാപരിപാടിയല്ല ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം . കയ്യടിക്കും പ്രശസ്തിക്കും വേണ്ടി എന്തും എഴുതിക്കൂട്ടുന്ന ഇക്കാലത്ത് ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വത്തെക്കുറിച്ച് വീണ്ടും ചില ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടി വന്നതുകൊണ്ട് ഒന്ന് രണ്ടു വാക്കുകള്‍ കുറിക്കുന്നു .

വിവാഹാജീവിതത്തില്‍ നിന്ന് ആവിര്‍ഭവിക്കുന്ന ധാര്‍മികകടമകള്‍ ഇവയാണ് .

(1)ദാബത്യസ്നേഹത്തില്‍ വളരുക
(2)ഉത്തവാദിത്വത്തോടെയുള്ള സന്താനോല്പാദനം
(3)കുട്ടികളുടെ ശരിയായ വളര്‍ത്തല്‍ .

വിവിധ മൂല്യങ്ങളും കടമകളും സംരക്ഷിക്കപെടെണ്ട സാഹചര്യത്തില്‍ അവ തമ്മില്‍ സംഘട്ടനങ്ങളുണ്ടാകുക സ്വാഭാവികമാന്. അങ്ങനെ വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന മൂല്യത്തിന് അല്ലെങ്കില്‍ ഏറ്റവും വലിയ കടമെയ്‌ക്ക്‌ മുന്‍ഗണന നല്‍കണം . വിവാഹത്തില്‍ ഒരേസമയം ദാബത്യസ്നേഹമെന്ന ലകഷ്യവും സന്താനോല്പാദനലകഷ്യവും തമ്മില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അവസരങ്ങള്‍ ദബദികള്‍ക്ക് ഉണ്ടാകാം.അങ്ങനെയുള്ള സാഹചര്യത്തില്‍ ദാബത്യസ്നേഹം നിലനിര്‍ത്തേണ്ട ആവശ്യംകൊണ്ടോ സന്താനങ്ങനങ്ങളെ വളര്ത്തുന്നതിലുള്ള ബുദ്ധിമുട്ടുകല്കൊണ്ടോ സന്താനോല്പാദനമെന്ന ലകഷ്യത്തിനു പരിധി നിര്‍ണയിക്കേണ്ടിവരും .കുടുംബങ്ങളുടെ അസൂത്രണത്തില്‍ ദമ്പതികള്‍ തങ്ങളുടെയും തങ്ങളുടെ ജനിച്ചതും ജനിക്കാത്തതുമായ കുട്ടികളുടെയും ക്ഷേമം ബോധപൂര്‍വ്വം കണക്കിലെടുക്കണമെന്നു രണ്ടാം വത്തിക്കാന്‍ കൌണ്‍സില്‍ നിര്‍ദ്ധേശിക്കുന്നു (GS 50).തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം എന്തായിരിക്കണമെന്ന് തീരുമാനിക്കാന്‍ ദബതികള്‍ക്ക് അവകാശവും കടമയുമുണ്ട്.തങ്ങളുടെ ആരോഗ്യസ്ഥിതി ,സാബത്തികശേഷി മുതലായ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ദൈവതിരുമുബാകെ വിവേകപൂര്‍വ്വം ദാബതികള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണം .വിവാഹത്തിന്റെ മുഖ്യലക്ഷൃങ്ങളായ ദബതികളുടെ പരസ്പരപ്രേമാനുഭവം ,സന്തനോല്പാദനം (Unitive and Procreative ends) എന്നീ ലകഷ്യങ്ങളുടെ വെളിച്ചത്തില്‍ വേണം ഈ തീരുമാനമെടുക്കല്‍.


പോല്‍ ആറാമന്‍ മാര്‍പാപ്പയുടെ 'മനുഷ്യജീവന്‍ '(Humanae Vitae) എന്നാ ചാക്രികലേഖനം (1968)ഉത്തവാദിത്വമുള്ള മാതൃപിതൃത്വത്തെപ്പറ്റിയുള്ള സഭാപഠനം ഉള്‍ക്കൊള്ളുന്നു .ദബദികള്‍ ഒൌവദാര്യതോടും വിവേകത്തോടും കൂടി തങ്ങളുടെ കുടുംബത്തിന്റെ വലിപ്പം തീരുമാനിക്കണം .ഈ തീരുമാനമെടുക്കുമ്പോള്‍ അവര്‍ തങ്ങളുടെ ശാരീരികവും മാനസികവും സാമൂഹ്യവുമായ അവസ്ഥകളെല്ലാം കണക്കിലെടുക്കണമെന്നും ചാക്രികലേഖനം ഓര്‍മിപ്പിക്കുന്നു (HV 10). ഈ വീക്ഷണമനുസരിച്ച് ചിലര്‍ക്കു കൂടുതല്‍ കുട്ടികലുണ്ടായിരിക്കുന്നത് ശരിയായ തീരുമാനമായിരിക്കും .എന്നാല്‍ മറ്റു ചിലരെ സംബന്ധിച്ചിടത്തോളം തല്ക്കാലത്തേയ്ക്കോ ,ശ്വാശ്വതമായോ വീണ്ടുമൊരു കുട്ടിയുണ്ടാകേണ്ടതില്ല എന്നു തീരുമാനിക്കാനും അവകാശമുണ്ട് (HV 10). എന്നാല്‍ സന്താനോല്പാദനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ഗര്ഭധാരണവും കുട്ടികളുടെ ജനനവും മാത്രമല്ലെന്ന് സഭക്കും പൂര്‍ണ്ണ ബോധ്യമുണ്ട് . അവരുടെ വിദ്യാഭ്യാസവും ശരിയായ വളര്‍ത്തലും തുല്യ പ്രാധാന്യമുള്ളതാണ് .തുടര്‍ന്നുള്ള സന്താനോല്പാദനത്തെ നിയന്ത്രിക്കാതെ ഇപ്പോഴുള്ള കുട്ടികള്‍ക്കുവേണ്ട വിദ്യാഭ്യാസം നല്‍കാനും അവരെ വേണ്ടപോലെ വളര്‍ത്താനും കഴിയാത്ത മാതാപിതാക്കലുണ്ട് .അവര്‍ സന്താനനിയന്ത്രണത്തിനുള്ള തീരുമാനം - താല്കാലികമോ ശ്വാശ്വതമോ ആകാം - എടുക്കുന്നെങ്കില്‍ അത് ധാര്‍മികമായി തെറ്റല്ല .ഉത്തരവാദിത്വമുള്ള മാതൃപിതൃത്വമെന്ന ആശയത്തിന്റെ വെളിച്ചത്തില്‍ അത് അവരുടെ കടമയുമാണ് .

ഉത്തരവാദിത്വമുള്ള മാതൃപിതൃത്വത്തിന്റെ പ്രാഥമികാവശ്യം ,ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പാകെ ,സ്വന്തം ജീവിത സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ തങ്ങള്‍ക്കു എത്ര കുട്ടികള്‍ വേണമെന്ന് മനസാക്ഷിപ്രകാരം ദമ്പദികള്‍ പരസ്പരം ആലോചിച്ചു തീരുമാനമെടുക്കുകയാണ് .

കൂടുതല്‍ കുട്ടികള്‍...

ഉത്തരവാദിത്വപൂര്‍ണമായ മാതൃപിതൃത്വം എന്നാ ആശയത്തില്‍ നിന്നുകൊണ്ടാണ് സഭ കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് .അതിന്റെ ഒരു കാരണം കൂടുതല്‍ ദൈവവിളികള്‍ സഭ അതുവഴി ആഗ്രഹിക്കുന്നു .കാരണം ഇന്ന്‌ സന്യാസ ദൈവവിളികളിലേക്ക്‌ കടന്നുവരാന്‍ കുട്ടികള്‍ക്ക്‌ ആഗ്രഹിക്കുന്നുണ്ടെങ്കില്‍പ്പോലും മാതാപിതാക്കള്‍ അവരെ അതിന്‌ അനുവദിക്കുന്നില്ലെന്നുള്ളതാണ്‌ സത്യം. മക്കളെ സന്യാസ ദൈവവിളിയിലേക്ക്‌ അയച്ചാല്‍ അവരുടെ പിന്‍തലമുറ ഇല്ലാതെവരുമെന്ന്‌ ചിലര്‍ ഭയപ്പെടുന്നു. അതുകൊണ്ട്‌ പൊട്ടും പൊടിയും പോലെ ഒന്നോ രണ്ടോ മാത്രം കുഞ്ഞുങ്ങള്‍ ഉള്ളവര്‍ മക്കളുടെ ഉയര്‍ന്ന പഠനം, ഭാവി സുരക്ഷ ഇതൊക്കെ മാത്രം നോക്കുന്നു. അവരെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ഒരു ജോലിയില്‍ പ്രവേശിപ്പിച്ചാല്‍ ജീവിതം രക്ഷപെട്ടു എന്ന്‌ അവര്‍ കരുതുന്നു. അതിനാല്‍ കൂടുതല്‍ സൗകര്യമുള്ളവര്‍ ഒന്നോ രണ്ടോ കുട്ടികള്‍ക്കുകൂടി ജന്മം നല്‍കിയാല്‍ അത്‌ സഭയ്‌ക്കും സമൂഹത്തിനും അനുഗ്രഹമായിരിക്കും.

വോട്ടു രാഷ്ട്രീയം കണ്ടാണ് എന്ന് അഭിപ്രായപ്പെട്ടവര്പോലും അവരുടെ അഭിപ്രായം വിശ്വസിക്കുന്നുണ്ട് എന്ന് തോന്നുന്നില്ല . ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടെണ്ടത് ഇക്കാലത്ത് പുരോഗമനത്തിന്റെ ഒരു ലക്ഷണമായി പലരും വരച്ചുകാട്ടുന്നുണ്ട് .അതില്‍ ഒരു പരിധിവരെ സത്യമുണ്ട് താനും .എങ്കിലും ജനസാന്ദ്രത ഏറെയില്ലാത്ത ഒരു മത സമൂഹത്തില്‍ നന്മ മാത്രം ലക്ഷ്യമാക്കി കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് തെറ്റകുന്നതെന്ന് മനസ്സിലാകുന്നില്ല.എയിഡ്സ്/കുഷ്ഠ രോഗികള്‍ /കുറ്റവാളികള്‍/തടവറകലില്‍ കിടക്കുന്നവര്‍ / അനാഥര്‍ / വൃദ്ദര്‍/ യാചകര്‍ / മദ്യം/മയക്കുമരുന്ന് അടിമകളായവര്‍/അമ്മമാര്‍ക്ക് വേണ്ടാത്ത ഗര്‍ഭസ്ഥ ശിശുക്കള്‍/ ദരിദ്രര്‍/ ദളിതര്‍/ആദിവാസികള്‍/ പീഡിപ്പിക്കപെടുന്ന സ്ത്രീകള്‍/കുട്ടികള്‍, മനോരോഗികള്‍/ തുടങ്ങി ആര്‍ക്കും വേണ്ടാത്തവര്‍ക്ക് വേണ്ടി ചികില്‍സ/പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ , വിദ്യാഭ്യാസ്സം , ആതുര സേവനം കൌസിലിംഗ്, തുടങ്ങിയ സേവനങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ കത്തോലിക്കര്‍/സമര്‍പ്പിതര്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട് .കാരണം ഈ മേഖലകളില്‍ മുഖ്യമായും പ്രവര്‍ത്തിക്കുന്നത് കത്തോലിക്കാ സഭയാണ്. ജനപ്പെരുപ്പത്തെക്കുറിച്ചു ആകുലപ്പെടുന്നവര്‍ സഭയെ മാത്രം തിരഞ്ഞുപിടിച്ച് വിമര്‍ശിക്കുന്നതില്‍ സന്തോഷം കണ്ടെത്താതെ പൊതുവായി ആ വിഷയത്തെ കാണണമെന്നാണ് എനിക്കു പറയാനുള്ളത്. ക്രൈസ്തവ സമൂഹം ആദ്യം ജനസംഖ്യയെ പേടിച്ചു. അമിത പേടി ഇന്നൊരു തിരിച്ചറിവിന്റെ വക്കിലെത്തിയിരിക്കുകയാണ് .അത് നികത്താനുള്ള ശ്രമങ്ങള്‍ നടക്കുബോള്‍ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പൊതു സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടത് . പിള്ളേരെ ഉണ്ടാക്കുന്നതിലല്ല, അവരെ സമൂഹത്തിനു പ്രയോജനമുള്ളവരായി വളര്‍ത്തുമ്പോഴാണ് ഒരുത്തന്‍ നല്ല ക്രിസ്‍ത്യാനിയാകുന്നത് എന്ന പൂര്‍ന്ന ബോധ്യത്തില്‍ നിന്നുകൊണ്ട് തന്നെയാണ് കൂടുതല്‍ മക്കള്‍ക്കുവേണ്ടിയുള്ള സഭയുടെ എല്ലാ ആഹ്വാനങ്ങളും എന്ന് മനസ്സിലാക്കുക .

ഒന്ന് രണ്ടു കണക്കുകള്‍


Syrian Christians may face 'Parsi syndrome': study


The study, conducted by well-known demographer K C Zachariah, suggests that the community might experience the 'Parsi syndrome' in coming decades.

The findings are contrary to the apprehensions expressed by members of the Sangh Parivar that Christians in Kerala are swelling their ranks through conversions.


Apart from Syrian Christians, the non-Syrian Christians, especially the Latin Christians, have also started showing signs of a decline in their numbers. The study found that the share of Latin Christians in the total population of the state had declined from 9.5 per cent in 1981 to 9.1 per cent in 2001.

Syrian Christians constituted 75 per cent of all Christians in the state at the beginning of the twentieth century. Their share declined steadily and reached just about 50 per cent at the turn of this century.


http://www.rediff.com/news/2002/oct/22ker.htm

District wise population growth in kerala

Malappuram 17.92%
Wayanadu 17.04%
Kasargod 12.3%
Kozhikkodu 9.87%
Palakkadu 9.86%
Trivandrum 9.78%
Eranakulam 9.09%
Thrisur 8.75%
Kollam 7.33%
Kannur 7.13%
Idukki 6.96%
Kottayam 6.76%
Alappuzha 5.21%
Pathananmthitta 3.21%

മുകളിലെ കണക്കുകളില്‍ നിന്നും എന്താണ് മന്സ്സിലാക്കണ്ടത് .?

കെ സിബിസി വക്താവിന്റെ അഭിപ്രായം

"കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി വികാരിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ഈ പദ്ധതി കെ.സി.ബിസിയുടെ ഔദ്യോഗിക നയമല്ല. ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ഇത്തരം പദ്ധതികള്‍ക്ക് കെ.സി.ബി.സി എതിരാണ്. മതപരമായും ഇത് ശരിയല്ല. മതവിശ്വാസത്തിന് എതിരായി ഇത്തരം ഒരു പദ്ധതി അച്ഛന്‍ നടപ്പാക്കിയത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് കെ.സി.ബി.സി അന്വേഷണം തുടങ്ങിയിട്ടുണ്ട്." എന്നാ രീതിയില്‍ ഒരു അഭിപ്രായം കെ.സി.ബി.സി വക്താവ് പറഞ്ഞതായി ഒരു ഓണ്‍ലൈന്‍ പത്രം പ്രസിദ്ധപ്പെടുത്തിയിരുന്നു ..ക്രെഡിബിലിറ്റിയില്ലാത്ത ഒരു പത്രം പറഞതുകൊണ്ട് അതില്‍ എത്രമാത്രം സത്യമുണ്ട് എന്നറിയില്ല . കൂടുതല്‍ മക്കളെ പ്രോല്സാഹിപ്പിക്കുന്ന നയമാണ് കത്തോലിക്ക സഭയുടേത് ...സഭയുടെ നിലപാടുകള്‍ വെറും എണ്ണം കൂട്ടല്‍ ചടങ്ങല്ല എന്ന സത്യം നിലനില്‍ക്കെ കെ.സി.ബി.സി വക്താവ് ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞു എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ട് .പറഞ്ഞിട്ടുണ്ടെങ്കില്‍ ലോകദൃഷ്ട്ടിയില്‍ സഭയെ ആകര്‍ഷകമാക്കാന്‍ ശ്രമിക്കരുത് എന്നാണ് കെ.സി.ബി.സി വക്താവിനോട് എനിക്ക് പറയാനുള്ളത് .

സത്യദീപത്തില്‍ ശ്രീ ജോര്‍ജ്ജ് ഫ്രാന്‍സിസ്‌ പാലാ എഴുതിയ ഒരു കത്തില്‍ നിന്നും ഏതാനും വരികള്‍ കുറിക്കുന്നു .


1968 ജൂലൈ 25-ന് മനുഷ്യജീവന്റെ മാഗ്നാകാര്‍ട്ട എന്നു വിശേഷിപ്പിക്കുന്ന 'മനുഷ്യജീവന്‍' സഭ പുറത്തുവിട്ടതു രഹസ്യമായിട്ടല്ല; പരസ്യമായിത്തന്നെ. എന്നിട്ടും ബഹുഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ പ്രഥമദൌത്യം മറന്നു. ജീവനേക്കാള്‍ കൂടുതലായി അവര്‍ ഭൌതിക വസ്തുക്കളെ നെഞ്ചിലേററി. അതു കണ്ടു കണ്ണീര്‍ പൊഴിച്ച സഭ 'മനുഷ്യജീവനോട്' കൂട്ടിച്ചേര്‍ത്ത് 'ജീവന്റെ സുവിശേഷവും' പിന്നീടു പരസ്യമായിത്തന്നെ നല്കി.

പണ്ട് എട്ടും പത്തും കുഞ്ഞുങ്ങള്‍ വയറെരിയുമ്പോഴും ഒരു പുതപ്പിനുള്ളില്‍ കെട്ടിപ്പിടിച്ച്, കിന്നാരം പറഞ്ഞ്, ആഹ്ളാദത്തോടെ കിടന്നുറങ്ങിയിരുന്നു.
പല ആഡംബരഭവനങ്ങളിലും ഭൌതികതയുടെ തവിട് തിന്നു തിന്നു സമയമെത്തുംമുമ്പേ കുട്ടിരാക്ഷസന്മാരായ ഒറ്റ പുത്രീപുത്രന്മാരുടെ ഭീഷണിക്കു മുമ്പില്‍ എന്തു ചെയ്യേണ്ടു എന്നറിയാതെ ആലിലപോലെ വിറയ്ക്കുകയാണ് ഇന്നു സൃഷ്ടികര്‍മം നടത്തിയവര്‍ (വായിക്കുക: മനോരമ പരമ്പര: "നമ്മുടെ കുട്ടികള്‍ നമ്മളറിയാതെ'').ദമ്പതികള്‍ ഇന്നും ഇണചേരുന്നുണ്ടല്ലോ. ഒരുപക്ഷേ, പഴയതിലും പതിന്മടങ്ങായി; എന്നാല്‍ കുട്ടികള്‍ ആവശ്യത്തിനു ജനിക്കുന്നില്ല. അതിനു നന്ദി പറയേണ്ടത് ആധുനിക ഹൈ-ടെക് വിദ്യയോടുതന്നെ.

കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍...

കുട്ടികളെ കുറയ്‌ക്കുന്നതിന്‌ സഹായം നല്‌കുന്നതിന്‌ പകരം കുട്ടികളെ കൂടുതല്‍ സ്വീകരിക്കാനും വളര്‍ത്താനും ദമ്പതികള്‍ക്കു പ്രോത്സാഹനം നല്‌കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മക്കള്‍ എത്ര വേണമെന്നു തീരുമാനിക്കാനുള്ള അവകാശം മാതാപിതാക്കള്‍ക്ക്‌ മാത്രമായിരിക്കണമെന്നും കെ.സി.ബി.സി ഫാമി ലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. പി.ഒ.സി.യില്‍ നടന്ന കെ.സി.ബി.സി പ്രോ-ലൈഫ്‌ സമിതിയുടെ വാര്‍ഷികസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സന്താനങ്ങള്‍ സമ്പത്ത്‌ എന്ന ആശയം സമൂഹത്തില്‍ സജീവമാക്കാന്‍ മാനുഷിക മൂല്യങ്ങള്‍ക്ക്‌ വില കല്‌പിക്കുന്ന എല്ലാ വ്യ ക്തികളും പ്രസ്ഥാനങ്ങളും പരിശ്രമിക്കണം. ഒരു രാജ്യത്തിന്റെ ഏറ്റവും ഉറച്ചതും ഉത്തമവുമായ ശക്തി മനുഷ്യരാണെന്ന തിരിച്ചറിവ്‌ സഭയ്‌ക്കുണ്ട്‌. ഇടുക്കി രൂപതയുടെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ്‌ ഫൗണ്ടേഷന്‍ മൂന്നാമത്തെ കുട്ടി മുതല്‍ പഠനത്തിനു ഫീസാനുകൂല്യം നല്‌കാനും നാലാമത്തെ കുട്ടിയുടെ പ്രസവച്ചിലവ്‌ പൂര്‍ണ്ണമായും വഹിക്കാനും അഞ്ചാമത്തെ കുട്ടിക്ക്‌ പ്രായപൂര്‍ത്തിയാകുന്നതുവരെ അയ്യായിരം രൂപ വീതം നല്‌കാനും തീരുമാനിച്ചിരിക്കുന്നു. ജീവന്റെ സമഗ്രപോഷണമാണ്‌ ലൈഫ്‌ ഫൗണ്ടേഷന്‍ ലക്ഷ്യം വയ്‌ക്കുന്നത്‌. സമാനമായ പദ്ധതികള്‍ ഇതിനോടകം പല രൂപതകളും സ്ഥാപനങ്ങളും സഭാസമൂഹങ്ങളും തുടങ്ങിക്കഴിഞ്ഞു. സഭയുടെ കീഴിലുള്ള ആശുപത്രികളും ആ ളുകളും വഴി ഇത്‌ നടപ്പാക്കുന്നു. ഇത്തരം പദ്ധതികള്‍ എല്ലാ രൂപതകളിലേ ക്കും വ്യാപിപ്പിക്കണം. ബിഷപ്‌ പറഞ്ഞു. 1990-നുശേഷം വിവാഹിതരാ യ കത്തോലിക്കാ ദമ്പതികളില്‍ നാലില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളുടെ സമ്മേളനം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുവാന്‍ പ്രോ-ലൈഫ്‌ സമിതി തീരുമാനിച്ചു.

ഈ വിഷയത്തില്‍ കേരള കത്തോലിക്ക സഭയുടെ നിലപാടുകള്‍ അമേരിക്കന്‍ പത്രങ്ങളില്‍ തിരയേണ്ടതില്ല, നല്ല മലയാളത്തില്‍ ആര്‍ക്കും വായിക്കാന്‍ പാകത്തിന് ഓന്‍ ലൈനായി ലഭിക്കുന്ന കേരളത്തിലെ കത്തോലിക്ക പ്രസിദ്ധീകരങ്ങളിലൂടെ ഒന്ന് കന്നോടിച്ചാല്‍ മതിയാകും .


"കര്‍ത്താവിന്റെ ദാനമാണ്‌ മക്കള്‍, ഉദരഫലം ഒരു സമ്മാനവും"(സങ്കീര്‍ത്തനം)

Wednesday, August 17, 2011

പരിണാമസിദ്ധാന്തം വിശ്വാസവിരുദ്ധമാണോ?


കഴിഞ്ഞപോസ്റ്റില്‍ പരിണാമസിദ്ധാന്തത്തെ ക്കുറിച്ചു പറഞ്ഞ വസ്‌തുതകളുടെ തുടര്‍ച്ചയായാണ്‌ ഈ വിശദീകരണം . ഉല്‍പത്തി 1:1-2:25 ലെ രണ്ടു സൃഷ്‌ടിവിവരണങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കണമെന്ന്‌ സഭ ആവശ്യപ്പെടുന്നില്ല. 1909 ജൂണ്‍ 30ന്‌ പൊന്തിഫിക്കല്‍ ബിബ്ലിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ച പ്രബോധന രേഖയില്‍ ബൈബിളിലെ സൃഷ്‌ടിവിവരണങ്ങളുടെ വ്യാഖ്യാനത്തില്‍ നിര്‍ബന്ധമായും അംഗീകരിക്കപ്പെടേണ്ട നാലു സത്യങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്‌:

1. സമയത്തിന്റെ ആരംഭത്തില്‍ ദൈവത്തിന്റെ ഇടപെടലിലൂടെയാണ്‌ പ്രപഞ്ചവും അതിലുള്ളവയും സൃഷ്‌ടിക്കപ്പെട്ടത്‌.
2. സൃഷ്‌ടിയുടെ മകുടമായ മനുഷ്യന്‌ പ്രപഞ്ചത്തില്‍ പ്രത്യേക സ്ഥാനമുണ്ട്‌.
3. ആദി സ്‌ത്രീയുടെ ഉത്ഭവം ആദിപുരുഷനില്‍ നിന്നായതിനാല്‍ സ്‌ത്രീ-പുരുഷ പാരസ്‌പര്യം സുപ്രധാനമാണ്‌.
4. ഏകദൈവത്തിന്റെ സൃഷ്‌ടികളാകയാല്‍ സകലമനുഷ്യരും സാഹോദര്യത്തിലും ഐക്യത്തിലും കഴിയേണ്ടവരാണ്‌.
ഈ അടിസ്ഥാനസത്യങ്ങള്‍ക്ക്‌ ഭംഗംവരാതെ ബൈബിളിലെ സൃഷ്‌ടിവിവരണത്തെ വ്യാഖ്യാനിക്കാനുള്ള സ്വാതന്ത്ര്യത്തെ സഭ അംഗീകരിക്കുന്നു.

പരിണാമ സിദ്ധാന്തവും ബൈബിള്‍ ദര്‍ശനവും സംഘര്‍ഷാത്മകമാണെന്ന നിലപാട്‌ ശക്തിപ്പെട്ടതോടെ അവയുടെ അനുരഞ്‌ജനത്തിനായി പല സിദ്ധാന്തങ്ങളും രൂപം കൊണ്ടുതുടങ്ങി. അവയില്‍ പ്രധാനമായവ ചുവടെ പരാമര്‍ശിക്കുന്നു.

പരിണാമത്തിലൂടെയാണ്‌ പ്രപഞ്ചം രൂപംകൊണ്ടത്‌. എന്നാല്‍ പരിണാമത്തിന്റെ ഓരോ ഘട്ടത്തിലും ദൈവം നിര്‍ണ്ണായകമായി ഇടപെട്ടിരുന്നു. തന്മൂലം ദൈവസൃഷ്‌ടിയും പരിണാമവും ഭിന്നയാഥാര്‍ത്ഥ്യങ്ങളല്ല എന്ന നിഗമനത്തെ (Theistic evolution) ചാള്‍സ്‌ ബാബേജ്‌, റൊനാള്‍ഡ്‌ ഫിഷര്‍ എന്നിവര്‍ പിന്തുണച്ചു.ദൈവം പ്രപഞ്ച സൃഷ്‌ടി നടത്തി പ്രകൃതിനിയമങ്ങള്‍ നല്‍കി പിന്‍വാങ്ങിയെന്നും പിന്നീടു പ്രപഞ്ചത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളിലും സംഭവങ്ങളിലുമൊന്നും ദൈവം ഇടപെടുന്നില്ല എന്ന വാദവും (Deism) മതത്തെയും ശാസ്‌ത്രത്തെയും അനുരഞ്‌ജിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു.ബൈബിളിലെ ഏഴു ദിവസത്തെ സൃഷ്‌ടിവിവരങ്ങളെ ഏഴു യുഗങ്ങളായി കരുതി വിശദീകരിക്കുന്ന ശൈലിയും (Progressive Creationism) ഇക്കാലത്തു നിലവില്‍ വന്നതാണ്‌. ഏഴുയുഗങ്ങളിലായി പ്രപഞ്ചം പരിണാമവിധേയമായി എന്നവാദമാണ്‌ ഇക്കൂട്ടര്‍ നിരത്തിയത്‌.സൃഷ്‌ടികര്‍മ്മം പൂര്‍ത്തിയാക്കാന്‍ ദൈവം ഉപയോഗിച്ച മാര്‍ഗ്ഗമാണ്‌ പരിണാമം എന്നതാണ്‌ മറ്റൊരു വാദം (Evolutionary Creationism). തെയ്യാര്‍ദ്‌ ഷാര്‍ദാന്‍ ഈ വാദത്തിന്റെ വക്താവാണ്‌.എന്നാല്‍ പരിണാമസിദ്ധാന്തത്തെയും വിശ്വാസത്തെയും ബന്ധിപ്പിക്കാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ കാര്യമായി വിജയിച്ചില്ല. മതവും ശാസ്‌ത്രവും വിരുദ്ധചേരിയിലാണെന്ന തെറ്റായ ചിന്താഗതിയും പരിണാമസിദ്ധാന്തം ബൈബിളിനെയും വിശ്വാസത്തെയും തകര്‍ക്കുമെന്ന ഭയവും ഇതിനുകാരണമായി. തന്നെയുമല്ല പരിണാമസിദ്ധാന്തത്തെ ഗഹനമായി പഠിക്കാന്‍ പലരും തയ്യാറായതുമില്ല. പരിണാമം അംഗീകരിക്കുന്നത്‌ മനുഷ്യമഹത്വത്തിന്‌ ഹാനികരവും മനുഷ്യനെ മൃഗതലത്തിലേക്ക്‌ താഴ്‌ത്തുന്നതുമാണെന്നും വിലയിരുത്തപ്പെട്ടു. സകലതും പരിണാമവിധേയമായ പ്രപഞ്ചക്രമത്തില്‍ ധാര്‍മ്മികതയുടെ സനാതനതത്വങ്ങള്‍ അപ്രസക്തമാകുമെന്നും പണ്‌ഡിതന്മാര്‍ വിലയിരുത്തി. എന്നാല്‍ കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട്‌ കൂടുതല്‍ ഭാവാത്മകമായിരുന്നു. പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള കത്തോലിക്കാസഭയുടെ വിലയിരുത്തലുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. ഡാര്‍വിന്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചതിന്‌ ശേഷം ഒരു ദശകം കഴിഞ്ഞുചേര്‍ന്ന ഒന്നാം വത്തിക്കാന്‍ കൗണ്‍സില്‍ പരിണാമസിദ്ധാന്തത്തെയോ ഡാര്‍വിനെയോ പേരെടുത്തു പരാമര്‍ശിച്ചില്ല. എന്നാല്‍ സഭയുടെ വിശ്വാസസത്യങ്ങള്‍ക്കു വിരുദ്ധമായ ശാസ്‌ത്രതത്വങ്ങള്‍ നിരാകരിക്കണമെന്ന്‌ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു (ND 133-135). ശരിയായ ശാസ്‌ത്രതത്വങ്ങളും വിശ്വാസസത്യങ്ങളും തമ്മില്‍ വൈരുധ്യം ഉണ്ടാകില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

2. 1893 നവംബര്‍ 18നു പ്രസിദ്ധീകരിച്ച `പ്രൊവിദെന്തീസിമൂസ്‌ ദേവൂസ്‌' എന്ന പ്രമാണരേഖയില്‍ ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ, ബൈബിളിനു വിരുദ്ധമായി പ്രചരിക്കുന്ന ശാസ്‌ത്രസിദ്ധാന്തങ്ങളുടെ അസ്ഥിരതയെയും അടിസ്ഥാനരാഹിത്യത്തെയും കുറിച്ചു സൂചിപ്പിച്ചെങ്കിലും പരിണാമസിദ്ധാന്തത്തെ നേരിട്ട്‌ പരാമര്‍ശിച്ചില്ല.

3. പന്ത്രണ്ടാം പീയൂസ്‌പാപ്പായുടെ `ഹുമാനി ജെനേരിസ്‌' എന്ന ചാക്രിക ലേഖനമാണ്‌ പരിണാമസിദ്ധാന്തത്തെക്കുറിച്ച്‌ പഠനം നടത്തുന്ന ആദ്യ സഭാപ്രബോധനം. ദൈവിക വെളിപാടിനെ വിശദീകരിക്കാനുള്ള സഭയുടെ അധികാരത്തെ മാനിച്ചുകൊണ്ട്‌ കത്തോലിക്കര്‍ക്ക്‌ മനുഷ്യോല്‍പത്തിയെക്കുറിച്ച്‌ പരിണാമസിദ്ധാന്തം പറയുന്ന കാര്യങ്ങളെ സ്വീകരിക്കാനോ തിരസ്‌കരിക്കാനോ അവകാശമുണ്ടെന്ന്‌ മാര്‍പാപ്പാ വിലയിരുത്തി. എന്നാല്‍ മനുഷ്യാത്മാവ്‌ ദൈവത്താല്‍ നേരിട്ട്‌ സൃഷ്‌ടിക്കപ്പെട്ടതാണെന്നും എല്ലാ മനുഷ്യരും ആദത്തില്‍നിന്നുത്ഭവിച്ചവരാണെന്നും വിശ്വസിക്കണമെന്ന്‌ മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ചുരുക്കത്തില്‍, മനുഷ്യോല്‌പത്തിക്കുമുമ്പുണ്ടായിരുന്നവയില്‍ നിന്നാണ്‌ മനുഷ്യ ശരീരം ഉത്ഭവിച്ചത്‌ എന്നു കരുതുന്നത്‌ വിശ്വാസവിരുദ്ധമല്ലെന്ന്‌ മാര്‍പാപ്പ അംഗീകരിച്ചു.

4. 1996 ഒക്‌ടോബര്‍ 22 ന്‌ ശാസ്‌ത്രകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ അക്കാദമിയില്‍ നടത്തിയ പ്രഭാഷണത്തില്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഒരുപടികൂടി കടന്ന്‌ പരിണാമസിദ്ധാന്തം ആധുനിക ശാസ്‌ത്രമേഖലയില്‍ വരുത്തിയ ഭാവാത്മക ചലനങ്ങളെ ശ്ലാഘിച്ചു. ആധുനിക ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തിന്റെ പല നിഗമനങ്ങളും ശരിവയ്‌ക്കുന്നതായി മാര്‍പാപ്പ ചൂണ്ടിക്കാട്ടി. എന്നാല്‍ ദൈവസൃഷ്‌ടിയായ മനുഷ്യാത്മാ വ്‌ പരിണാമത്തിലൂടെ രൂപംകൊണ്ടതാണെന്ന വാ ദത്തെ മാര്‍പാപ്പ അസന്ദിഗ്‌ദ്ധമായി നിഷേധിച്ചു.

5. പരിണാമ സിദ്ധാന്തത്തിന്റെ 150-ാം വാര്‍ഷികം പ്രമാണിച്ച്‌ ബനഡിക്‌ട്‌ 16-ാമന്‍ മാര്‍പാപ്പ 2009 മാര്‍ച്ചുമാസത്തില്‍ അഞ്ചു ദിവസങ്ങള്‍ നീണ്ട ഒരു ശാസ്‌ത്ര സമ്മേളനം വിളിച്ചുകൂട്ടി. കത്തോലിക്കാ ദൈവശാസ്‌ത്രവും പരിണാമസിദ്ധാന്തവും തമ്മിലുള്ള യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളെ ഈ സമ്മേളനം സമ്യക്കായി വിലയിരുത്തി. പ്രപഞ്ചത്തില്‍ ജീവന്‍ ഉത്ഭവിച്ചതും വളര്‍ന്നതും ക്രമാനുഗതമായാണ്‌ (gradual) എന്ന ശാസ്‌ത്രനിഗമനത്തെ സഭ അംഗീകരിച്ചു. എന്നാല്‍ ഭൂമിയുടെ പഴക്കത്തെക്കുറിച്ചുള്ള ശാസ്‌ത്രനിഗമനങ്ങളും ഫോസിലുകളുടെ വെളിച്ചത്തില്‍ നടത്തുന്ന അപൂര്‍ണ്ണമായ നിഗമനങ്ങളെയും കൂടുതല്‍ പഠനം ആവശ്യമുള്ളതിനാല്‍ അംഗീകരിക്കാന്‍ സഭ തയ്യാറായില്ല. ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പാ രചിച്ച ഉല്‌പത്തിഗ്രന്ഥത്തിന്റെ വ്യാഖ്യാനത്തില്‍ (In the Beginning) സൃഷ്‌ടിയും പരിണാമവും വിശ്വാസവും യുക്തിയും തമ്മിലുള്ള ആന്തരിക ഐക്യത്തെക്കുറിച്ച്‌ ഊന്നിപ്പറയുന്നുണ്ട്‌. 2006 സെപ്‌തംബര്‍ 3ന്‌ പാപ്പായുടെ വേനല്‍ക്കാല വസതിയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ വിഷയം `സൃഷ്‌ടിയും പരിണാമവും' എന്നതായിരുന്നു. പ്രസ്‌തുത സമ്മേളനത്തില്‍ പാപ്പ നടത്തിയ പ്രസംഗം ഇത്തരുണത്തില്‍ ഏറെ ശ്രദ്ധേയമാണ്‌. ശാസ്‌ത്ര നിഗമനങ്ങളെ സമ്പൂര്‍ണ്ണമായും നിരസിക്കുന്ന തീവ്രനിലപാടായ സൃഷ്‌ടിവാദം (Creationism) ഒരുവശത്തും തെളിവുകളുടെ അപര്യാപ്‌തതകളെ സൗകര്യപൂര്‍വ്വം വിസ്‌മരിക്കുകയും ശാസ്‌ത്രതത്വങ്ങള്‍ക്കു വെളിയിലുള്ള സത്യങ്ങളെ നിരാകരിക്കുകയും ചെയ്യുന്ന പരിണാമസിദ്ധാന്തം മറുവശത്തും നിലകൊള്ളുന്ന വൈരുധ്യാത്മകതയായി മത-ശാസ്‌ത്ര നിഗമനങ്ങളെ വിലയിരുത്തുന്നത്‌ ശരിയല്ല (Shopfung and Evolution). പരിണാമസിദ്ധാന്തത്തില്‍ ശാസ്‌ത്രത്തിനു വെളിയിലുള്ള പലതാത്വിക നിഗമനങ്ങളും വിശ്വാസസംഹിതകളും ഉള്‍ക്കൊള്ളുന്നതായും മാര്‍പാപ്പാ ചൂണ്ടിക്കാട്ടി.
മേല്‍ പ്രസ്‌താവിച്ച വസ്‌തുതകളില്‍ നിന്ന്‌ ചില അടിസ്ഥാന നിഗമനങ്ങളില്‍ എത്തിച്ചേരാം.

പരിണാമസിദ്ധാന്തം സംശയാതീതമായി തെളിയിക്കപ്പെട്ട ഒരു ശാസ്‌ത്ര സത്യമല്ല. ശാസ്‌ത്രീയ തെളിവുകളേക്കാള്‍ താത്വികവും കാല്‌പനികവുമായ നിഗമനങ്ങളെയാണ്‌ പരിണാമസിദ്ധാന്തം അവലംബമാക്കുന്നത്‌. മനുഷ്യശരീരം പരിണാമവിധേയമായിട്ടുണ്ട്‌ എന്ന നിഗമനം വിശ്വാസവിരുദ്ധമല്ല. എന്നാല്‍ മനുഷ്യാത്മാവ്‌ ദൈവത്താല്‍ നേരിട്ടു സൃഷ്‌ടിക്കപ്പെട്ടതാണ്‌. ഉല്‌പത്തി പുസ്‌തകത്തിലെ സൃഷ്‌ടിവിവരണം അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല. സകലത്തിന്റെയും സ്രഷ്‌ടാവ്‌ ദൈവമാണെന്നും മനുഷ്യന്‌ സൃഷ്‌ടിയില്‍ സമുന്നതസ്ഥാനമുണ്ടെന്നും ആദിമാതാപിതാക്കളുമായി സകല മനുഷ്യര്‍ക്കും ജനിതകബന്ധമുണ്ടെന്നുമുള്ള അടിസ്ഥാന സത്യങ്ങള്‍ അംഗീകരിച്ചുകൊണ്ട്‌ ഈ വചനഭാഗങ്ങളെ വ്യാഖ്യാനിക്കുന്നതാണ്‌. മതവും ശാസ്‌ത്രവും വിശ്വാസവും യുക്തിയും തമ്മില്‍ വൈരുധ്യമുണ്ടെന്നുള്ള നിലപാട്‌ തിരുത്തണം.

Author : റവ.ഡോ. ജോസഫ്‌ പാംപ്ലാനി

Monday, August 15, 2011

ക്രൈസ്‌തവര്‍ക്ക്‌ പരിണാമസിദ്ധാന്തം സ്വീകരിക്കാമോ?

സൃഷ്‌ടിയും പരിണാമവും തമ്മിലുള്ള വൈരുധ്യത്തെക്കുറിച്ചുള്ള വാഗ്വാദം 1859-ല്‍ ചാള്‍സ്‌ ഡാര്‍വിന്‍ Origin of Species (വര്‍ഗ്ഗങ്ങളുടെ ഉത്ഭവം) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചകാലം മുതല്‍ ആരംഭിച്ചതാണ്‌. ഭൗതികശാസ്‌ത്രജ്ഞരും ദൈവശാസ്‌ത്രജ്ഞരും തമ്മിലുള്ള വിവാദങ്ങളുടെ കേന്ദ്രബിന്ദു അന്നുമുതല്‍ പരിണാമ സിദ്ധാന്തമായിരുന്നു. ബൈബിളിലെ സൃഷ്‌ടിവിവരണം തെറ്റാണ്‌ എന്ന്‌ ഡാര്‍ വിന്റെ സിദ്ധാന്തം തെളിയിച്ചു എന്ന വിധത്തിലായി തുടര്‍ന്നുള്ള പ്രചരണങ്ങള്‍. എന്നാല്‍ ഡാര്‍വിന്‍ ബൈബിള്‍ വിവരണത്തെയോ ദൈവവിശ്വാസത്തെയോ തെറ്റാണെന്നു സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടില്ല. ജീവനെക്കുറിച്ചുള്ള ശാസ്‌ത്രത്തിന്റെ നാളിതുവരെയുള്ള നിഗമനം; ജീവജാലങ്ങളുടെ വര്‍ഗ്ഗീകരണത്തിന്‌ സ്ഥായീഭാവമുണ്ട്‌ എന്ന നിഗമനം; തെറ്റാണെന്ന്‌ തെളിയിക്കാനാണ്‌ ഡാര്‍വിന്‍ ശ്രമിച്ചത്‌. മനുഷ്യ ന്‌ ഒരേ സമയം നല്ല വിശ്വാസിയും പരിണാമവാദിയും ആയിരിക്കാനാകുമെന്ന്‌ ഡാര്‍വിന്‍ വിശ്വസിച്ചിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്‌ത്രവസ്‌തുതകള്‍ പരിശോധിക്കും മുമ്പേ എന്താണ്‌ ഡാര്‍വിന്‍ പരിണാമസിദ്ധാന്തത്തിലൂടെ ലക്ഷ്യമാക്കിയത്‌ എന്ന്‌ ഗ്രഹിക്കേണ്ടതുണ്ട്‌.

പരിണാമസിദ്ധാന്തങ്ങള്‍ ഡാര്‍വിനുമുമ്പും രൂപമെടുത്തിട്ടുണ്ട്‌. ബി.സി. 6-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അനക്‌സിമാണ്ടര്‍ എന്ന തത്വചിന്തകന്‍ കടല്‍ മത്സ്യങ്ങളില്‍നിന്ന്‌ സൂര്യതാപത്തില്‍ ഉയരുന്ന നീരാവിയിലൂടെയാണ്‌ കരയിലെ മനുഷ്യരും മൃഗങ്ങളും രൂപം കൊണ്ടത്‌ എന്നു പഠിപ്പിച്ചിരുന്നു. അന്നുമുതല്‍ ജൈവപരിണാമം എന്ന ആശയം വിവിധകാലഘട്ടങ്ങളില്‍ വിവിധരൂപങ്ങളി
ല്‍ നിലനിന്നിരുന്നു. 19-ാം നൂറ്റാണ്ടില്‍ മനുഷ്യന്റെ ഉല്‍പത്തിയെക്കുറിച്ച്‌ നിരവധി ഗവേഷണങ്ങള്‍ നടന്നിരുന്നു. 1829-ല്‍ ഫിലിപ്പ്‌ ചാള്‍സ്‌ ഷ്‌മെര്‍ലിംഗ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ബെല്‍ജിയത്തെ എന്‍ഗിസില്‍ നിന്നു കണ്ടെടുത്ത മൂന്നു പുരാതന തലയോടുകളില്‍ നടത്തിയ നിരീക്ഷണങ്ങളാണ്‌ മനുഷ്യന്റെ മുന്‍ഗാമികളെക്കുറിച്ചുള്ള നിഗമനത്തിലേക്ക്‌ ആദ്യമായി വെളിച്ചം വീശിയത്‌. 1856-ല്‍ ജര്‍മനിയിലെ നെയാന്തര്‍താളില്‍നിന്നു കണ്ടെടുത്ത മനുഷ്യഫോസിലുകളില്‍ നടത്തിയ നിരീക്ഷണത്തിലൂടെ ഹെര്‍മന്‍ ഷാഫ്‌ഹൗസന്‍ എന്ന ശാസ്‌ത്രജ്ഞന്‍ മനുഷ്യന്‌ മുന്‍ഗാമികളായി ആള്‍ക്കുരങ്ങുകളോടു സാദൃശ്യമുള്ള ജീവികള്‍ ജീവിച്ചിരുന്നതായി സാക്ഷ്യപ്പെടുത്തി. സദൃശമായ നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ നിഗമനങ്ങളെ ക്രോഡീകരിച്ചുകൊണ്ടാണ്‌ ഡാര്‍വിന്‍ തന്റെ പരിണാമസിദ്ധാന്തം അവതരിപ്പിക്കുന്നത്‌. ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനനിഗമനങ്ങള്‍ താഴെപ്പറയുന്നവയാണ്‌.

1) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഏകകോശജീവിയായാണ്‌ ഭൂമിയില്‍ ജീവന്‍ ആരംഭിക്കുന്നത്‌. ഇന്നു ഭൂമിയിലുള്ള 20 ദശലക്ഷം ജൈവവര്‍ഗ്ഗങ്ങളും ഈ ഏകകോശജീവിയുടെ പരിണാമഫലമായി രൂപം കൊണ്ടതാണ്‌.

2) പരിണാമത്തിനു കാരണമാകുന്ന ആദ്യഘടകം ജീവികളുടെ പരമ്പരാഗത ജീനുകളില്‍ വരുന്ന മാറ്റമാണ്‌ (mutation). ഈ ജനിതക മാറ്റംമൂലം പ്രസ്‌തുത ജീവിയുടെ തൊലിയുടെ നിറവും ശരീരഘടനയും സാവകാശത്തില്‍ രൂപാന്തരപ്പെടുന്നു. ഇത്തരം ജനിതകമാറ്റം പ്രകൃതിയില്‍ അവിചാരിതമായി എന്നാല്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ്‌.

3) ജൈവലോകത്തെ നിലനില്‌പിനു വേണ്ടിയുള്ള സമരത്തില്‍ വിജയിക്കുന്നത്‌ ഏറ്റവും കരുത്തറ്റവയാണ്‌ (natural selection). ഉദാഹരണമായി വരണ്ട ഭൂമിയില്‍ നില്‌ക്കുന്ന വൃക്ഷങ്ങളില്‍ കരുത്തു ള്ളവ വേര്‌ ആഴത്തിലിറക്കി ജലം വലിച്ചെടുക്കുകയും ആഴത്തില്‍ വേരിറക്കാന്‍ കഴിവുള്ള മരങ്ങളുടെ വിത്ത്‌ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. കാലാന്തരത്തില്‍ മറ്റുമരങ്ങള്‍ നശിക്കുകയും ഇത്തരം വൃക്ഷം ഭൂമിയില്‍ നിറയുകയും ചെയ്യും.

4) ഒരു ജൈവവിഭാഗത്തിലെ ഏതാനും അംഗങ്ങള്‍ പലവര്‍ഷങ്ങളായി തങ്ങളുടെ മുഖ്യ വിഭാഗവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞാല്‍ അവ വ്യത്യസ്‌തങ്ങളായ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താലും ജനിതകമാറ്റം മൂലവും തികച്ചും ഭിന്നമായ ജൈവവിഭാഗമായി രൂപപ്പെടാം (Isolation of species).

5) മനുഷ്യന്‍ വലിയ കുരങ്ങുകളുടെ വര്‍ഗ്ഗത്തില്‍ (ഗറില്ല, ചിമ്പാന്‍സി, ഒറാങ്ങൂട്ടാന്‍) പെടുന്നു. ഈ വിഭാഗത്തില്‍ നിന്ന്‌ 16 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഒറാങ്ങൂട്ടാന്‍ വിഭാഗം ഒറ്റപ്പെട്ടുപോയി.

10 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഗറില്ലകളും ഈ വിഭാഗത്തില്‍നിന്ന്‌ ഒറ്റപ്പെട്ടുപോയി. ശേഷിച്ച ചിമ്പാന്‍സി വിഭാഗത്തിനും മനുഷ്യര്‍ക്കും ഒരേ പൂര്‍വ്വികരാണുണ്ടായിരുന്നത്‌. ചിമ്പാന്‍സിയില്‍ നിന്നും അസ്‌ട്രലോപിതേക്കസ്‌ എന്ന വിഭാഗം കുരങ്ങുകള്‍ രൂപം കൊണ്ടെന്നും ഇവയ്‌ക്കു മനുഷ്യനോടു സദൃശ്യമായ ശരീരഘടനയും ബുദ്ധി വികാസവുമുണ്ടായിരുന്നത്രേ. ഇവയില്‍ നിന്ന്‌ കൈകുത്തി നടക്കുന്ന നാല്‍ക്കാലി മനുഷ്യനും (homohabilis), നിവര്‍ന്നു നടക്കുന്ന മനുഷ്യനും (Homo erectus), ചിന്തിക്കാന്‍ കഴിവുള്ള ആധുനിക മനുഷ്യനും (homo sapiens) പരിണമിച്ചുവന്നു. ചിന്താശേഷിയുള്ള മനുഷ്യന്റെ ഉത്ഭവം എഴുപത്തായ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ സംഭവിച്ചത്‌. ഇവയുടെ ഫോസിലുകളാണത്രേ ജര്‍മ്മനിയിലെ നെയാന്തര്‍താള്‍ താഴ്‌വരയില്‍ കണ്ടെത്തിയത്‌. ആധുനിക മനുഷ്യന്‍ ഉത്ഭവിച്ചത്‌ കേവലം 40000 വര്‍ഷങ്ങള്‍ക്കു മുന്‍പുമാത്രമാണത്രേ.

ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ തെളിവായി അനേകം ഫോസില്‍ പഠനങ്ങള്‍ (paleo anthropology) അവതരിപ്പിക്കുകയുണ്ടായി. DNA യുടെ ഘടന പരിശോധിച്ചാല്‍ സകല ജീവജാലങ്ങളുടെയും DNA നിര്‍മ്മിതമായിരിക്കുന്ന ഘടകങ്ങള്‍ ഒന്നുതന്നെയാണെന്ന്‌ വ്യക്തമാകും [A (അഡേനിന്‍), G (ഗ്വാനൈന്‍), C (സിറ്റോഡിന്‍), T (തൈമൈന്‍)] മനുഷ്യന്‌ ചിമ്പാന്‍സിയുമായി 98.4%വും എലികളുമായി 75% വും DNA പൊരുത്തമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

ശാസ്‌ത്ര ദൃഷ്‌ടിയിലെ വിലയിരുത്തല്‍ പരിണാമസിദ്ധാന്തത്തെ ശാസ്‌ത്രലോകമൊന്നാകെ സര്‍വ്വാത്മനാ സ്വാഗതം ചെയ്‌തു എന്നു കരുതരുത്‌. പരിണാമസിദ്ധാന്തം ശാസ്‌ത്രീയ അടിസ്ഥാനങ്ങളേക്കാള്‍ സാങ്കല്‌പിക നിഗമനങ്ങളെയാണ്‌ ആധാരമാക്കുന്നത്‌ എന്ന കാരണത്താലാണ്‌ ശാസ്‌ത്രലോകം പരിണാമസിദ്ധാന്തത്തെ സംശയദൃഷ്‌ടിയോടെ വീക്ഷിക്കുന്നത്‌.
(1) ജീവികളിലെ പരിണാമത്തിനു കാരണമാകുന്ന ജനിതകമാറ്റം എങ്ങനെ, എപ്പോള്‍ സംഭവിക്കുന്നു എന്നു ശാസ്‌ത്രീയമായി വിശദീകരിക്കാന്‍ പരിണാമസിദ്ധാന്തത്തിനു കഴിയുന്നില്ല.
(2) മൂന്നര ബില്യന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ജീവന്‍ എപ്രകാരം ഉത്ഭവിച്ചു എന്നതും പരിണാമസിദ്ധാന്തത്തിന്‌ വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
(3) പരിണാമസിദ്ധാന്തത്തിന്റെ ഏറ്റവും വലിയ തെളിവായി പറയപ്പെടുന്ന ഫോസിലുകള്‍ വളരെ പരിമിതമായതിനാല്‍ പരിണാമത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്ക്‌ ഫോസലുകളിലൂടെ തെളിവു നല്‍കാന്‍ ഡാര്‍വിനു കഴിഞ്ഞില്ല.
(4) മനുഷ്യകുലത്തിന്റെ ഉത്ഭവം 40000 വര്‍ഷങ്ങള്‍ മാത്രം മുന്‍പാണെന്ന നിഗമനം പൂര്‍ണ്ണമായും തെറ്റാണ്‌. കാരണം അനേക ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പേ മനുഷ്യന്‍ ഭൂമിയില്‍ വസിച്ചിരുന്നതായി ശാസ്‌ത്രം കണ്ടെത്തിയിട്ടുണ്ട്‌.
(5) 1987-ല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി നടത്തിയ ജനിതക പഠനത്തിന്റെ വെളിച്ചത്തില്‍ മനുഷ്യകുലം ഉത്ഭവിച്ചത്‌ 200,000 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന ഏകമാതാവില്‍നിന്നാണ്‌. 2002-ല്‍ y ക്രോമസോമുകളുടെ DNA യില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ സ്‌പെന്‍സര്‍ വെല്‍സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ മനുഷ്യോല്‌പത്തി ആഫ്രിക്കന്‍ പിതാവില്‍ നിന്നാണെന്നു കണ്ടെത്തുകയുണ്ടായി. ഈ രണ്ടു ഗവേഷണങ്ങളും മനുഷ്യനു പൂര്‍വ്വികരായി വര്‍ത്തിച്ചത്‌ കുരങ്ങാണ്‌ എന്ന നിഗമനത്തെ നിരാകരിക്കുകയാണു ചെയ്‌തത്‌. അതായത്‌ ശാസ്‌ത്രീയ ഗവേഷണങ്ങള്‍ പരിണാമസിദ്ധാന്തത്തെ സാധൂകരിക്കുന്നില്ല എന്നു വ്യക്തമാണ്‌.
(6) ചിമ്പാന്‍സികള്‍ക്ക്‌ മനുഷ്യനെപ്പോലെ ഭാഷ മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള ബുദ്ധിശക്തിയുണ്ടെന്ന്‌ പരിണാമവാദികള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ അവകാശവാദം അസ്ഥാനത്താണെന്ന്‌ ഇന്നു ശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌.
(7) പുരാതന ഫോസിലുകളില്‍ നിന്നു ലഭിക്കുന്ന വിവരണങ്ങളെ പരിണാമവാദികളായ ഗവേഷകര്‍ തങ്ങളുടെ വ്യക്തി താല്‌പര്യങ്ങള്‍ക്കനുസൃതമായി വളച്ചൊടിക്കുകയും തെറ്റായ നിഗമനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‌തിട്ടുണ്ടെന്ന്‌ എല്‍. തോംപ്‌സണും മൈക്കിള്‍ ക്രാമോയും ചേര്‍ന്നുനടത്തിയ ഫോസില്‍ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്‌. (Forbidden Archacology).
ശാസ്‌ത്രം തന്നെ അംഗീകരിക്കാത്ത ഈ സിദ്ധാന്തത്തിന്‌ ഇത്രമേല്‍ പ്രചാരം കിട്ടാന്‍ കാരണം 19-ാം നൂറ്റാണ്ടില്‍ വളര്‍ ന്നുവന്ന മതവിരുദ്ധചിന്താധാരയാണ്‌. സാമ്പത്തികരംഗത്ത്‌ മാര്‍ക്‌സും മനശാസ്‌ത്രമേഖലയില്‍ ഫ്രോയിഡും താത്വികമേഖലയില്‍ സാര്‍ത്രും നീഷേയും ഒക്കെ ദൈവനിഷേധം പ്രചരിപ്പിച്ചിരുന്ന കാലത്താണ്‌ പരിണാമസിദ്ധാന്തവും രംഗപ്രവേശം ചെയ്‌തത്‌. ക്രിസ്‌തുമതത്തെ ആ ക്രമിക്കാനുള്ള വടി എന്ന നിലയിലാണ്‌ പലരും പരിണാമസിദ്ധാന്തത്തെ പ്രചരിപ്പിച്ചത്‌. തത്‌ഫലമായി അതിന്റെ ശാസ്‌ ത്രീയമായ അടിസ്ഥാനരാഹിത്യവും തെളിവുകളുടെ അഭാവവും വിസ്‌മരിച്ച്‌ പരിണാമസിദ്ധാന്തത്തിന്‌ പ്രചുരപ്രചാരം നല്‍കാന്‍ പലരും മത്സരിക്കുകയായിരുന്നു.


പരിണാമസിദ്ധാന്തത്തിന്റെ ദൈവശാസ്‌ത്രപരമായ വിലയിരുത്തലും കത്തോലിക്കാസഭയുടെ നിലപാടുകളും അടുത്ത പോസ്റ്റില്‍ വായിക്കാം.

Author : റവ.ഡോ. ജോസഫ്‌ പാംപ്ലാനി


Tuesday, June 28, 2011

യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .

ദൈവേഷ്ടം എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..


യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്തകാലത്ത് ഉടലെടുത്തതാണ് യാഹോവാസാക്ഷികളുടെ സംഘടന അഥവാ 'റസ്സല്‍ മതം'. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാനങ്ങളും തത്വങ്ങളുമെല്ലാം നിരാകരിക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത് . സംഘടന കേരളത്തിലെ കത്തോലിക്ക ,ഓര്‍ത്തഡോക്‍സ്‌ ,യാക്കോബായ സഭകളില്‍ വലരെ സംഘടിതമായി പ്രവൃത്തിക്കുന്നു .ക്രിസ്തുമതത്തിന്റെ തായ് വേരറക്കാന്‍ രൂപം നല്‍കിയിട്ടുള്ള ഒരു സംഘടനയാണിത് .

യാഹോവസാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു എന്നത് മാത്രം ഒരു മുന്നറിയിപ്പായി ഇവിടെ കുറിക്കുന്നു ..സ്ഥലപരിമിതിമൂലം ചരിത്രവും മറ്റു കാര്യങ്ങളും വിവരിക്കുന്നില്ല .

* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ്‌ ,അട്വന്റിസ്റ്റ്‌ പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .


* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ്‌ ,പുത്രന്‍ ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്‍ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .


* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന്‍ എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന്‍ പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന്‍ ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .


* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു


* 'മനുഷ്യര്‍ക്ക്‌ മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .


* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .


* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ്‌ - കുവൈറ്റ് ‌ യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള്‍ യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .


* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .


* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.


* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .


* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന്‍ മലയില്‍ കാണുന്ന 144000 പേര്‍ ' ആണ് എന്ന് അവര്‍ പറയുന്നു .



* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന്‍ പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര്‍ വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .


* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .


* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്‍കിയ തെവന്ത് ഡേ അഡന്റിസ്റ്റ്‌ പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്‍ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര്‍ ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ്‌ അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്‌.

കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്

യഹോവ സാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു .

ദൈവേഷ്ടം എന്ന ബ്ലോഗാണ് ഇങ്ങനെയൊരു പോസ്റ്റ് ഇടാന്‍ പ്രചോദനം..


യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ടുകൊണ്ട് അടുത്തകാലത്ത് ഉടലെടുത്തതാണ് യാഹോവാസാക്ഷികളുടെ സംഘടന അഥവാ 'റസ്സല്‍ മതം'. ക്രിസ്തുമതത്തിന്റെ അടിസ്ഥാന പ്രമാനങ്ങളും തത്വങ്ങളുമെല്ലാം നിരാകരിക്കുകയും അതേസമയം തങ്ങളാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സംഘടനയാണിത് . സംഘടന കേരളത്തിലെ കത്തോലിക്ക ,ഓര്‍ത്തഡോക്‍സ്‌ ,യാക്കോബായ സഭകളില്‍ വലരെ സംഘടിതമായി പ്രവൃത്തിക്കുന്നു .ക്രിസ്തുമതത്തിന്റെ തായ് വേരറക്കാന്‍ രൂപം നല്‍കിയിട്ടുള്ള ഒരു സംഘടനയാണിത് .

യാഹോവസാക്ഷികള്‍ എന്ത് പഠിപ്പിക്കുന്നു എന്നത് മാത്രം ഒരു മുന്നറിയിപ്പായി ഇവിടെ കുറിക്കുന്നു ..സ്ഥലപരിമിതിമൂലം ചരിത്രവും മറ്റു കാര്യങ്ങളും വിവരിക്കുന്നില്ല .

* യാഹോവസാക്ഷികളുടെ സ്നാനം ക്രൈസ്തവ സഭകളിലെ മാമോദീസ എന്നാ കൂദാശയല്ല ,അത് പാപത്തില്‍ നിന്ന് ശുദ്ദീകരിക്കുന്നില്ല .ഒരാള്‍ യാഹോവസാക്ഷിയാണ് എന്നതിന്റെ ഒരു പരസ്യപ്രകാടനം മാത്രമാണ് സ്നാനം ; അവര്‍ മറ്റു കൂദാശകളും അംഗീകരിക്കുന്നില്ല .ബാപ്തിസ്റ്റ്‌ ,അട്വന്റിസ്റ്റ്‌ പാരബര്യപ്രകാരമുള്ള ജലത്തില്‍ മുങ്ങിയുള്ള മുതിര്‍ന്നവരുടെ സ്നാനം മാത്രം ഇവര്‍ അംഗീകരിക്കുന്നു .


* ക്രൈസ്തവസഭ നമ്മുടെ കര്‍ത്താവില്‍നിന്നു സ്വീകരിച്ചിരിക്കുന്ന ത്രിത്വപ്രബോധനം യാഹോവസാക്ഷികള്‍ അംഗീകരിക്കുന്നില്ല .ദൈവം ഏകനാണെന്ന്, ഏകനായ ദൈവം പിതാവ്‌ ,പുത്രന്‍ ,പരിശുദ്ധാത്മാവ് എന്ന് മൂന്നാളുകളായി അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു എന്നുമുള്ള ക്രൈസ്തവവിശ്വാസത്തിന്റെ കാതലായ തത്വം ഇവര്‍ നിക്ഷേധിക്കുന്നു .മൂന്നാളുകള്‍ക്കും ഒരേ സത്തയും ഒരേ സ്വഭാവവും ഒരേ ആധിപത്യവും ആണെന്ന തത്വം ഇവര്‍ അംഗീകരിക്കുന്നില്ല .


* കര്‍ത്താവായ യേശുക്രിസ്തുവിനെ ദൈവമായി ഇവര്‍ അംഗീകരിക്കുന്നില്ല .സത്തയില്‍ പിതാവിന് തുല്യമായി പുത്രന്‍ എന്നത് നിഷേധിച്ചുകൊണ്ട് സഭാരംഭത്തിലുണ്ടായ ആര്യന്‍ പാഷണ്ടത ഇവര്‍ പുനര്ജീവിചിരിക്കുകയാണ് .അവരുടെ ദൈവം യാഹോവയാണ് .ക്രിസ്തു ആദ്യം മുഖ്യദൂതനയാ മിഖയെലായിരുന്നു .മിഖായേല്‍ മനുഷ്യനായി പിറന്നപ്പോള്‍ ക്രിസ്തുവായി .ജനനസമയത്ത് മാലാഖയുടെ പ്രകൃതി ഉപേക്ഷിച്ചു മനുഷ്യനായി .മരണംവരെ യേശു വെറുമൊരു മനുഷ്യനായിരുന്നു .കുരിശിലെ മരണത്തോടുകൂടി ക്രിസ്തുവിന്റെ ജീവിതം അവസാനിച്ചു .ക്രിസ്തുവിന്റെ മരണം വെറുമൊരു മനുഷ്യന്റെ മരണവും അവന്റെ യാഗം വെറുമൊരു മനുഷ്യന്റെ യാഗവും അവന്റെ പ്രായശ്ചിത്വം തികച്ചും മാനുഷികവുമായിരുന്നു .സര്‍വ്വശക്തനായ ദൈവം യഹോവ മാത്രമാണ്.ക്രിസ്തുവാകട്ടെ ശക്തനായ ദൈവപുത്രന്‍ ആണ് .ക്രിസ്തുവിനു അമൃത്യമായ മനുഷ്യാത്മാവില്ലായിരുന്നു .എന്നാല്‍ തന്റെ സുകൃതങ്ങള്‍ക്ക് പ്രതിഫലമായി യഹോവ ക്രിസ്തുവിനെ ഒരര്‍ദ്ധദൈവമാക്കി .ശവസംസ്കാരം കഴിഞ്ഞപ്പോള്‍ ഒരര്‍ദ്ധദൈവം കല്ലറയില്‍ നിന്ന് പുറത്തുവന്നു .എന്നാല്‍ ക്രിസ്തു മരിച്ചവരില്‍ നിന്ന് ഉയിര്ത്തില്ല എന്നൊക്കെ അവര്‍ പഠിപ്പിക്കുന്നു .


* പരിശുദ്ധാത്മാവ് ഒരു ദൈവിക ആളല്ല എന്ന് അവര്‍ പഠിപ്പിക്കുന്നു


* 'മനുഷ്യര്‍ക്ക്‌ മനുഷ്യാത്മാവില്ല', മനുഷ്യര്‍ മരിച്ചാല്‍ മൃഗങ്ങള്‍ ചാകുന്നതുപോലെ മാത്രമേയുള്ളൂ എന്ന് യാഹോവസാക്ഷികള്‍ പഠിപ്പിക്കുന്നു .


* നിത്യമായ നരകമില്ലെന്നു അവര്‍ പഠിപ്പിക്കുന്നു .


* ക്രിസ്തുവിന്റെ രണ്ടാം വരവിനെപ്പറ്റിയും ലോകാവസാനത്തെപ്പറ്റിയുമുള്ള പ്രബോധനങ്ങളാണ് യാഹോവസാക്ഷികളുടെ പ്രധാന ഉപദേശങ്ങള്‍ .വെളിപാടുപുസ്തകം ദാനിയേല്‍ പ്രവാചകന്റെ പുസ്തകം തുടങ്ങി,വേദപുസ്തകത്തിലെ അപ്പോകലിപ്സ്തിക് സാഹിത്യത്തിനു വിചിത്ര വ്യാഖ്യങ്ങള്‍ നല്‍കിയാണ് റസലും കൂട്ടരും താങ്ങളുടെ തെറ്റായ നിഗമനങ്ങളിലും കണക്കുകൂട്ടലുകളിലും എത്തിച്ചേര്‍ന്നിരിക്കുന്നത് .ക്രിസ്തുവിന്റെ രണ്ടാമത്തെ വരവ് 1874 ല്‍ ആയിരിക്കും എന്ന് റസല്‍ പ്രവചിച്ചു .ആ പ്രവചനം പൊളിഞ്ഞപ്പോള്‍ 1878,1914 എന്നിങ്ങനെ മാറിമാറി പറഞ്ഞു .അതൊന്നും നടക്കാതെ വന്നപ്പോള്‍ 1915,1916,1918,1925,1929,1975 തുടങ്ങി പുതിയ പുതിയ തിയതികള്‍ മുന്പോട്ടുവെച്ചു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .ഇറാഖ്‌ - കുവൈറ്റ് ‌ യുദ്ദം തുടങ്ങിയപ്പോള്‍ ലോകാന്ത്യം ആയി എന്ന് അവര്‍ പറഞ്ഞു .ഏറ്റവും അവസാനമായി 1992 ഒക്ടോബര്‍ 28 വൈകിട്ട് എട്ടരക്ക് ലോകാവസാനം ഉണ്ടാകുമെന്ന് കൊറിയക്കാരാരോ പറഞപ്പോള്‍ യാഹോവസാക്ഷികള്‍ ആ വ്യാജപ്രവചനത്തിന്റെ പ്രചാരകരായി .പ്രവചങ്ങള്‍ മാറ്റി മാറ്റി പറയുന്നതിനും മാറ്റി മാറ്റി അവയെ വ്യാഖ്യാനിക്കുന്നതിനും അവര്‍ക്കൊരു മടിയും ഉണ്ടായിരുന്നില്ല .


* ക്രിസ്തു 1918 ല്‍ രാജ്യം സ്ഥാപിക്കാന്‍ വന്നു . മരിച്ചവരെല്ലാം അപ്പോള്‍ ഉത്ഥാനം ചെയ്തു ; സഹസ്രാബ്ദവാഴ്ച ആരഭിച്ചു എന്ന് അവര്‍ പറയുന്നു .


* യഹൂദര്‍ക്ക് യാതൊരു നന്മയും ഉണ്ടാകില്ല എന്ന് പറയുന്നു.


* തിരുവെഴുത്തുകള്‍ക്ക് ദൈവനിവേശിതം കല്പികേണ്ട കാര്യില്ല .നല്ല മനുഷ്യരുടെ കൃതികളാണവ എന്ന് പറയുന്നു .യാഹോവാസാക്ഷികള്‍ തിരുവെഴുത്തുകള്‍ തെറ്റായി വിവര്‍ത്തനം ചെയ്യുന്നു .അതൊന്നു തെറ്റല്ല എന്നാണു അവരുടെ പ്രബോധനം .


* യാഹോവാസാക്ഷികളോഴികെ ബാക്കിയെല്ലാവരും അര്‍മാഗെദോന്‍ യുദ്ധത്തില്‍ ഇല്ലാതാകും .യാഹോവാസാക്ഷികള്‍ പറുദീസയില്‍ നടന്നു കയറും .1935 നു ശേഷുള്ള ഒരുവനും -യാഹോവാസാക്ഷിയും -സ്വര്‍ഗ്ഗത്തില്‍ പോകില്ല .ക്രിസ്തുവിന്റെ ശരീരമായ സഭ 'സീയോന്‍ മലയില്‍ കാണുന്ന 144000 പേര്‍ ' ആണ് എന്ന് അവര്‍ പറയുന്നു .



* ഈ ലോകവും ഇതിലെ സംഘടനകളും മതങ്ങളും രാജ്യങ്ങളും സര്‍ക്കാരും പ്രസ്ഥാനങ്ങളുമെല്ലാം സാത്താന്റെ പ്രവര്‍ത്തനമാണ് എന്നു അവര്‍ പറയുന്നു.ഈ ദുഷ്ടലോകത്തെ യഹോവ നശിപ്പിക്കും .അര്‍മാഗെദോന്‍ യുദ്ദത്തില്‍ തിന്മ നിശ്ശേഷം സംഹരിക്കപ്പെടും .യാഹോവാസാക്ഷികലുടെ സകലപ്രത്യാശയും പടുത്തുയിര്ത്തിയിരിക്കുന്നത് അര്‍മാഗെദോനിലാണ് .അവര്‍ പഠിപ്പിക്കുന്ന 'ആദ്യത്തെ ബൈബിള്‍ സത്യം' ഇതാണ് .യാഹോവാസാക്ഷികള്‍ ജീവിക്കുന്നതും ഭക്ഷിക്കുന്നതും ശ്വസിക്കുന്നതും നടക്കുന്നതും ചിന്തിക്കുന്നതും ഉറങ്ങുന്നതുമെല്ലാം അര്‍മാഗെദോനുവേണ്ടിയാണ് .അര്‍മാഗെദോനീല്‍ പരിപൂര്‍ണ്ണ വിശ്വാസമുണ്ടായിരിക്കുക എന്നത് യാഹോവാസാക്ഷികളുടെ ഒന്നാമത്തെ നിബന്ധനയാണ് .ഇതുമായി ബന്ധപ്പെട്ടതാണ് അവരുടെ മറ്റു പ്രബോധനങ്ങളെല്ലാം .ഇതിനെയാരും ചോദ്യംചെയ്തുകൂടാ .അപ്രമാദസത്യമാണിത് . 1914 മുതല്‍ 1935 വരെ യാഹോവസാക്ഷികലായിത്തീര്‍ന്ന 144000 പേര്‍ക്ക് മാത്രെ സ്വര്‍ഗ്ഗവാസമൊള്ളൂ .ക്രിസ്തുവും സാത്താനും ത്തിലുള്ള യുദ്ധം അവസാനിക്കുബോള്‍ ഭൂമിയില്‍ ജീവിച്ചിരുന്ന യാഹോവാസാക്ഷികള്‍ ജീവന്‍ പ്രാപിച്ചു ക്രിസ്തുവിനോടുകൂടെ ആയിര വര്ഷം ഭൂമിയില്‍ വസിക്കും .ഇവിടെ ഒരു ഭൌമിക പറുദീസാ സ്ഥാപിക്കപ്പെടും .സര്‍ക്കാരില്ലാത്ത പോലീസില്ലാത്ത ഭരണമായിരിക്കും അത് ആ ദൈവരാജ്യത്തിലാണ് തങ്ങള്‍ ഇപ്പോള്‍ എന്ന് അവരില്‍ ചിലര്‍ പറയുന്നു .അവര്‍ പറയുന്നത് .'നമുക്ക് അനശ്വരമായ ആത്മാവില്ല ,നിത്യമായ നരകവുമില്ല ,അന്ത്യവിധിയുമില്ല .ദുഷ്ടരെയും ശിഷ്ടരെയും തമ്മില്‍ വേര്‍തിരിക്കുന്ന പോതുവിധിയില്ല ,എല്ലാമിവിടെ ,ഇവിടെ ക്രിസ്തു സ്ഥാപിക്കുന്ന ഭൌമിക പറുദീസയില്‍ ,അത് യാഹോവാസാക്ഷികള്‍ക്ക് മാത്രമുള്ളതാണ് .മറ്റുള്ളവരെല്ലാം അര്‍മാഗെദോന്‍ യുദ്ധത്തില്‍ മൃഗങ്ങളെപ്പോലെ ചത്തു മണണടിയും ' എന്നാണു .യഹോവയുടെ രാജ്യത്തിലെ പ്രജകളാകയാല്‍ യാഹോവാസാക്ഷികള്‍ ഭൂമിയിലെ ഭരണാധികാരികള്‍ക്ക് വേണ്ടിയുള്ള സേവനം നടത്തുവാന്‍ വിസംമ്മദിക്കുന്നു .ദേശീയപതാകയോടു ബഹുമാനം കാണിക്കുന്നില്ല .പഴ്യനിയാമം (ലേവ്യ 17:14) വാച്യാര്‍ത്തത്തില്‍ വ്യാഖ്യാനിച്ചു തെറ്റായ നിഗമനത്തിലെത്തി 'രക്തദാനം' നടത്തുന്നില്ല . 1975 ല്‍ അര്‍മാഗെദോന്‍ സംഭവിക്കും എന്ന് നേതാക്കന്മാര്‍ വ്യാജപ്രജരണം നടത്തി .ലോകസൃഷ്ടിമുതല്‍ 6000 വര്ഷം തികയുന്നത് അന്നാണെന്നു പ്രചരിപ്പിച്ചു യാഹോവാസാക്ഷികള്‍ അക്ഷമരായി കാത്തിരുന്നു .എന്നാല്‍ ഒന്നും സംഭവിച്ചില്ല .


* കത്തോലിക്ക സഭയെ ഇവര്‍ നിരന്തരം ആക്രമിക്കുന്നു .സാത്താന്റെ ദാസനായി മാര്‍പാപ്പയെ കാണുന്നു .കത്തോലിക്കാ വൈദികരെയും മേത്രാന്മാരെയുമിവര്‍ക്ക് പുശ്ചവും വെറുപ്പുമാണു .അതുപോലെ മറ്റു ക്രൈസ്തവ സഭകളെയും നിനദയോടെയും വിധ്വെഷത്തോടെയും വേറുപ്പോടുംകൂടി ഇവര്‍ വീക്ഷിക്കുന്നു .


* വേദപുസ്തകത്തിലെ അപ്പോകലിപ്തിക് സാഹിത്യഗ്രന്ഥള്‍ ആണ് മറ്റു ഗ്രന്ഥങ്ങളെക്കാള്‍ ഇവരെ ആകര്ഷിച്ചിട്ടുള്ളത് .അതിനു വളരെ വിഭാഗീയവും അബദ്ധജടിലവും ആയ വ്യാഖ്യാനങ്ങള്‍ നല്‍കിയ തെവന്ത് ഡേ അഡന്റിസ്റ്റ്‌ പാരബര്യയമാണ് യാഹോവാസാക്ഷികള്‍ സ്വീകരിച്ചിട്ടുള്ളത് .അതുപോലെ വേദപുസ്തക പഠനത്തിനു യാഹോവസാക്ഷികള്‍ റസ്സലിന്റെയും മറ്റും വ്യാഖ്യാനങ്ങള്‍ ഉപയോഗിക്കണം എന്ന് നേതാക്കന്മാര്‍ക്ക് നിര്‍ബന്ധമാണ്. അവരുടെ പഠനസഹായി കൂടാതെ വായിച്ചുപടിക്കാന്‍ നേതാക്കന്മാര്‍ ജനങ്ങളെ അനുവദിക്കുന്നില്ല .വേദപുസ്തകത്തിന്റെ യഥാര്‍ത്ഥ അര്‍ഥം രണ്ടായിരം കൊല്ലമായി മറഞ്ഞു കിടക്കുകയാണെന്നും റസ്സലിന്റെ കാലം മുതലാണ്‌ അത് വെളിപ്പെട്ടു വന്നിട്ടുല്ലതെന്നും ഇവര്‍ പഠിപ്പിക്കുന്നു .വളരെ ബാലിശവും തികച്ചും വാച്യാര്തപരവും പക്ഷപാതപൂര്‍ണവുമായ അര്‍ഥം വിശുദ്ധ ഗ്രന്ഥത്തിനു നല്‍കുന്നതിന് അവര്‍ക്കൊരു മടിയുമില്ല . ആലങ്കാരിക ഭാക്ഷയില്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്ന സംഖ്യകള്‍ക്ക് വാച്യാര്‍ത്ഥം നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു .വേദപുസ്തകത്തില്‍ അവിടെനിന്നും ഇവിടെനിന്നും വാക്യങ്ങള്‍ എടുത്തു പശ്ച്ത്തലത്തില്‍ നിന്നും മാറ്റി കോര്ത്തിണക്കിയാണ് അവര്‍ കള്ളപ്രചരണം നടത്തുന്നത് .വേദപുസ്തക വ്യാഖ്യാനത്തിനു സഭകള്‍ പരക്കെ അംഗീകരിച്ചിട്ടുള്ള അടിസ്ഥാന തത്വങ്ങളോന്നും അവര്‍ സ്വീകരിക്കുന്നില്ല .പഴയ നിയമവും പുതിയനിയമവും പഠിപിക്കുന്ന ദൈവത്തെയല്ല യാഹോവാസാക്ഷികള്‍ പഠിപ്പിക്കുന്നത്‌.

കടപ്പാട് : കേരളത്തിലെ ക്രൈസ്തവ സഭകള്‍ ; ജി ചേടിയത്ത്

Wednesday, June 22, 2011

മാര്‍ തോമാ നസ്രാണികളുടെ സ്ലീവ

കുരിശ് ക്രൈസ്തവരുടെ പൊതുചിഹ്നമായി എ ഡി നാലാം നൂറ്റാണ്ട് മുതല്‍ ഉപയോഗിച്ച് വരുന്നു. ഭാരതത്തിലെ സാംസ്കാരിക പൈതൃകങ്ങള്‍ സാംശീകരിച്ചു രൂപപ്പെട്ട കേരളത്തിലെ ക്രൈസ്തവരുടെ സാംസ്കാരിക ചിഹ്നമായ മാര്‍തോമാസ്ലീവായെ പറ്റിയാണ് ഈ ലേഖനത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മാര്‍ തോമാ നസ്രാണികള്‍ എന്നാണ് കേരളത്തിലെ ക്രിസ്ത്യാനികള്‍ പരക്കെ അറിയപ്പെട്ടിരുന്നത്. അവര്‍ വ്യാപകമായി ഇന്നുപയോഗിക്കുന്നതും മാര്‍ തോമാ സ്ലീവ എന്നറിയപ്പെടുന്നതുമായ മൈലാപ്പൂര്‍ കുരിശിന്റെ മാതൃകകള്‍ ദക്ഷിണഭാരതത്തില്‍ പലഭാഗത്തു നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പൌരാനികതയെ വിളിച്ചോതുന്ന ഏറ്റവും പുരാതനമായ ഒരു തെളിവാണ് ഈ കല്‍ക്കുരിശുകള്‍. പല പുരാതന ക്രൈസ്തവ സമൂഹങ്ങളിലും അവരുടെ സംസ്കാരങ്ങല്‍ക്കനുസൃതമായ കുരിശുരൂപങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ബ്രിട്ടീഷ്‌ ദ്വീപുകളിലെ പുരാതന ഗേലിക് (Gaelic) കുരിശുകളും അര്‍മേനിയക്കാരുടെ ഖച്കാര്‍ (Khachkar) കുരിശും മധ്യേഷ്യയിലെ ജോര്‍ജിയന്‍ കുരിശും (Georgian cross) ഭാരതത്തിലെ മാര്‍ത്തോമ സ്ലീവയും ഇതുപോലെ സാംസ്കാരിക അനുരൂപണം വന്ന കുരിശുകളുടെ ഉത്തമമാതൃകകള്‍ ആണ്.

മാര്‍ തോമ നസ്രാണികളുടെ സ്ലീവ എന്ന അര്‍ത്ഥത്തില്‍ ആണ് മാര്‍ തോമ സ്ലീവ എന്ന പേര് പ്രചുരപ്രചാരം നേടിയത്. അല്ലാതെ തോമാശ്ലീഹ ഭാരതത്തില്‍ കൊണ്ടുവന്ന കുരിശെന്നും അദ്ദേഹം കൊത്തിയ കുരിശെന്നുമുള്ള പൊതുജനവിശ്വാസത്തിനു യാതൊരടിസ്ഥാനവുമില്ല. തമിഴില്‍ കുരിശ് എന്നതിന് തത്തുല്യമായ വാക്കായ സിലുവ സുറിയാനിയിലെ സ്ലീവ എന്ന വാക്കില്‍ നിന്നും രൂപാന്തരപ്പെട്ടുണ്ടായതാണ്. ഇത്തരം ഉദാഹരണങ്ങള്‍ തമിഴിലും മലയാളത്തിലും അനവധിയുണ്ടെന്നതും ഓര്‍ക്കുക. കുരിശ് എന്ന വാക്ക് പറങ്കി (Portuguese) ഭാഷയില്‍ നിന്നും കടമെടുത്തതാണ്.

ദക്ഷിണഭാരതത്തിലെ പുരാതനമായ പല്ലവ സംസ്കാരത്തിന്റെ ഉത്തമ മാതൃകകളായ വ്യാളിയും കമാനവും ഒത്തുചേര്‍ന്നു നില്‍ക്കുന്നത് പല ഹൈന്ദവ വിഗ്രഹങ്ങളില്‍ കാണുന്നത് പോലെ മൈലാപ്പൂര്‍കുരിശിലും കാണാം. ഇത് ഇവിടുത്തെ പുരാതനക്രൈസ്തവ സമൂഹത്തിന്റെ സാംസ്കാരിക അനുരൂപണത്തിന്റെ ഉത്തമമാതൃകയാണ്. റുഹാദ് കുദിശയുടെ പ്രതീകമായ പ്രാവ് കുരിശുരൂപത്തോട് ചേര്‍ത്ത് യൂറോപ്പിലെ പല പുരാതന കുരിശുകളിലും കാണപ്പെടുന്നുണ്ട്. റുഹാദ് കുദിശ പ്രാവിന്റെ രൂപത്തില്‍ മിശിഹായുടെ മാമോദീസയുടെ സമയത്ത് എഴുന്നള്ളി വന്നു എന്ന് നമ്മുടെ വേദപുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എന്നത് റുഹാദ് കുദിശയുടെ പ്രതീകമാണ് പ്രാവ് എന്നതാണ്. താമര ഭാരതസംസ്കാരത്തിന്റെ ചിഹ്നമാണ് എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. മൈലാപ്പൂര്‍ കൂടാതെ കേരളത്തില്‍ ആലങ്ങാട്ടും കടമറ്റത്തും മുട്ടുചിറയിലും കോതനല്ലൂരും കോട്ടയത്തും ഇത്തരം കുരിശുകള്‍ ഉണ്ട്. കൂടാതെ ഗോവയിലും ശ്രീലങ്കയിലും ഇത്തരം കുരിശുകള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനും പുറമേ മലേഷ്യയിലെ മലാക്കയിലും ബര്‍മയിലെ ക്യാന്‍സിത്തയിലും മധ്യേഷ്യയിലെ പലയിടത്തും ചൈനയില്‍ വ്യാപകമായും സമാന രീതിയിലുള്ള കുരിശുകള്‍ കാണപ്പെടുന്നു.

ഭാരതത്തിലുള്ള സ്ലീവകള്‍ക്ക് മറ്റുള്ളവയെ അപേക്ഷിച്ച് ഒരു പ്രത്യേകതയുണ്ട്. അവയില്‍ എ ഡി ഏഴാം നൂറ്റാണ്ടിനു മുമ്പ് നിലന്നിനിരുന്ന പുരാതന ഭാഷയായ പല്ലവി ലിഖിതങ്ങള്‍ കൊത്തിയിട്ടുണ്ട്‌. ഈ ലിഖിതങ്ങളെക്കുറിച്ച് അനേകം പുരാവസ്തു-പുരാതനഭാഷാ പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ഇവ കേരളത്തില്‍ നിലനിന്നിരുന്ന അതിപുരാതനമായ ക്രൈസ്തവ സംസ്കാരത്തിന്റെ ഭാഗമാണെന്നു തെളിയിച്ചിട്ടുണ്ട്. വിശ്രുത പല്ലവിഭാഷ ശാസ്ത്രജ്ഞനും മധ്യപൂര്‍വേഷ്യയിലെ സംസ്കാരവിദഗ്ദനുമായ ബി ടി അന്ക്ലെസേറിയ കേരളത്തില്‍ കണ്ടെത്തിയ എല്ലാ കുരിശുകളെക്കുറിച്ചും, മറ്റു ഗവേഷകരുടെ പഠനങ്ങളും അവലോകനം ചെയ്ത ശേഷം അഭിപ്രായപ്പെട്ടത് ഇവയില്‍ ആലങ്ങാട്ടെക്കുരിശാണ് ഏറ്റവും പഴക്കമേറിയതെന്നാണ്.

പറങ്കികള്‍ വരുന്നതിനു മുമ്പ് കേരളത്തിലെ ദേവാലയങ്ങളിലെ മദ്ബഹകളില്‍ മാര്‍ തോമാ സ്ലീവകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ പറങ്കികളുടെ ആഗമനത്തോടെ പല പള്ളികളിലും ക്രൂശിത രൂപം സ്ഥാനം നേടുകയും മാര്‍ തോമ സ്ലീവയുടെ പ്രാധാന്യം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ അടുത്തകാലത്തായി പല ദേവാലയങ്ങളിലും മാര്‍ തോമ സ്ലീവകള്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു. ഭാരതത്തില്‍ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ള മാര്‍ തോമാ സ്ലീവാകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവിവരണവും താഴെ കൊടുത്തിരിക്കുന്നു.


മൈലാപ്പൂരിലെ അത്ഭുതസ്ലീവ(പടത്തില്‍ അമര്‍ത്തിയാല്‍ വലുതായി കാണാം. )

സ്ലീവകളില്‍ ഏറ്റവും പ്രധാനമായതാണ് മൈലാപ്പൂരിലെ അത്ഭുതസ്ലീവ. പല പുരാതന ലിഖിതങ്ങളും മൈലാപ്പൂരിനെ തോമാസ്ലീഹായുടെ കബറിടസ്ഥാനമായി വിശേഷിപ്പിക്കുന്നുണ്ടെങ്കിലും പറങ്കി വേദപ്രചാരകര്‍ ആണ് 1547 ല്‍ ഈ കുരിശ് കണ്ടെത്തിയത്. പെരിയമലയിലെ നശിച്ചുകിടന്ന പള്ളി പുനരുദ്ധരിക്കുവാന്‍ വേണ്ടി ഭൂമി കുഴിച്ചപ്പോള്‍ ആണ് ഈ സ്ലീവാ കണ്ടെടുത്തത്. പലതവണ രക്തം വിയത്തത് കൊണ്ട് അത്ഭുതസ്ലീവാ എന്ന് ഇതറിയപ്പെടുന്നു. ഇന്നും മൈലാപ്പൂരിലെ പെരിയമലപ്പള്ളിയിലെ അള്‍ത്താരയിലെ മുഖ്യപ്രതിഷ്ഠ ഇതാണ്.


കോട്ടയം സ്ലീവ - 1
കോട്ടയം വലിയപള്ളിയില്‍ ഇത്തരം രണ്ടു സ്ലീവകള്‍ ഉണ്ട്. ഈ രണ്ടു സ്ലീവകളും പ്രധാന മദ്ബഹയുടെ ഇരുവശങ്ങളിലും ഉള്ള ത്രോണോസുകളില്‍ പ്രതിഷ്ടിച്ചിരിക്കുന്നു. ഇവിടെ കാണിച്ചിരിക്കുന്ന ചെറിയ സ്ലീവ കൊടുങ്ങല്ലൂരിലുള്ള പഴയ ഏതോ പള്ളിയില്‍ നിന്നും കൊണ്ടുവന്നു സ്ഥാപിച്ചതാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. ഇതിലും മറ്റുസ്ലീവകളില്‍ ഉള്ളതുപോലെ പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.


കോട്ടയം സ്ലീവ - 2
വലിയപള്ളിയിലെ രണ്ടാമത്തെ സ്ലീവ ആദ്യത്തേതിനെക്കാള്‍ വലിയതാണ്. വലിയ സ്ലീവയില്‍ പല്ലവിയിലുള്ള ലിഖിതങ്ങള്‍ക്കൊപ്പം പൌരസ്ത്യ സുറിയാനി ലിഖിതങ്ങളും കാണപ്പെടുന്നു. പൌരസ്ത്യ സുറിയാനി ലിഖിതങ്ങള്‍ പിന്നീട് എഴുതി ചേര്‍ക്കപ്പെട്ടതാകാം. ഈ സ്ലീവായ്ക്ക് മൈലാപ്പൂരിലെ സ്ലീവയുമായി വളരെ സാമ്യമുള്ളതിനാല്‍ അതിന്റെ ഒരു പകര്‍പ്പാണെന്നു വിശ്വസിക്കുന്നു.


ആലങ്ങാട് സ്ലീവ
1931 ല്‍ വഴിയരികില്‍ മറഞ്ഞുകിടന്നിരുന്നതാണ് ഈ സ്ലീവ. ഇതിനുചുറ്റും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്. നേരത്തെ പറഞ്ഞതുപോലെ സ്ലീവകളില്‍ ഏറ്റവും പഴക്കമേറിയത് ഇതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ലിപിയുടെ ശാസ്ത്രീയമായ അപഗ്രഥനത്തില്‍ നിന്ന് മനസിലാകുന്നത് ഈ സ്ലീവ മൂന്നാമത്തെയോ നാലാമത്തെയോ നൂറ്റാണ്ടില്‍ ഉണ്ടാക്കിയതാണ് എന്നാണ്. ഇതിലെ ലിഖിതങ്ങള്‍ക്ക് മറ്റുള്ളവയില്‍ ഉപയോഗിച്ചിരിക്കുന്ന ലിപികളെക്കാള്‍ കൃത്യതയുള്ളതിനാല്‍ ഇതായിരിക്കാം ആദ്യത്തെ സ്ലീവാ. ഇന്ന് ഇത് ആലങ്ങാട്ടുള്ള സെന്റ്‌ മേരീസ് പള്ളിയുടെ സമീപമുള്ള കുരിശുപള്ളിയില്‍ സ്ഥാപിച്ചിരിക്കുന്നു.



കടമറ്റം സ്ലീവ
ഈ സ്ലീവ കടമറ്റത്തുള്ള പുരാതന പള്ളിയിലെ വലതുവശത്തെ ഭിത്തിയില്‍ പതിച്ചുവച്ചിരിക്കുന്നു. ഇതിലും പല്ലവി ലിഖിതങ്ങള്‍ ഉണ്ട്.










കോതനല്ലൂര്‍ സ്ലീവ
ഈ സ്ലീവ കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളിയുടെ ഭിത്തിയില്‍ കുമ്മായം കൊണ്ട് പൊതിഞ്ഞു മറക്കപ്പെട്ട രീതിയില്‍ കാണപ്പെട്ടു. ഇപ്പോള്‍ ഇത് പള്ളിക്ക് പുറത്തു സ്ഥാപിച്ചിരിക്കുന്നു.










മുട്ടുചിറ സ്ലീവ

മുട്ടുചിറയിലെ റുഹാദ് കുദിശയുടെ പള്ളിയുടെ പിന്‍ഭാഗത്ത്‌ വളരെ അപ്രധാനമായ സ്ഥാനത്ത് ഭിത്തിയില്‍ പതിപ്പിച്ചു വച്ചിരിക്കുന്ന ഈ സ്ലീവ കാണാം. ഇതിലെ പല്ലവി ലിഖിതങ്ങള്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നതായി കാണുന്നു. പള്ളിക്ക് സമീപത്തു നിന്ന് കിട്ടിയ ശിലാഫലകത്തില്‍ ഈ സ്ലീവയുടെ സ്ഥാപനത്തെക്കുറിച്ച് പറയുന്നുണ്ട്.





ഗോവയിലെ സ്ലീവ

ഗോവയിലെ സ്ലീവ അഗാസിം എന്ന സ്ഥലത്ത് നിന്ന് 2001 ല്‍ ഇടിഞ്ഞുപൊളിഞ്ഞു കിടന്ന ഒരു കല്‍ക്കുരിശിന്റെ അടി തറയ്ക്കുള്ളില്‍നിന്നുമാണ് കണ്ടെടുത്തത്. ഈ സ്ലീവയും നശിപ്പിക്കപ്പെട്ടരീതിയില്‍ ആണ് കാണപ്പെട്ടത്. ഇതില്‍ പറങ്കിഭാഷയില്‍ മാര്‍തോമാനസ്രാണികളുടെ കുരിശ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.






ലോകത്തെമ്പാടുമുള്ള ആദിമക്രൈസ്തവ സമൂഹങ്ങളില്‍ കുരിശുകള്‍ മാത്രമാണ് പള്ളികളില്‍ ഉപയോഗിച്ചിരുന്നത്. പ്രതിമകള്‍ പ്രചാരത്തിലായത്തിനു ശേഷം മാത്രമാണ് ക്രൂശിതരൂപങ്ങള്‍ പ്രയോഗത്തില്‍ വന്നത്. കേരളത്തില്‍ പറങ്കികള്‍ ആണ് ക്രൂശിതരൂപങ്ങള്‍ ആദ്യമായി കൊണ്ടുവന്നത്. മാര്‍ തോമ നസ്രാണികളുടെ സ്ലീവാ, മരണത്തിന്റെയും പാപത്തിന്റെയുംമേല്‍ വിജയം നേടിയ ഉദ്ധിതനായ മിശിഹായുടെ പ്രതീകം ആണ്. ശ്ലീഹന്മാര്‍ നേരില്‍ കണ്ടും അനുഭവിച്ചും അറിഞ്ഞ വിശ്വാസപാരമ്പര്യത്തിന്റെ ഭാരത സംസ്കാരം അനുലയിപ്പിച്ചുകൊണ്ടുള്ള അമൂര്‍ത്തമായ അടയാളമാണ് മാര്‍ തോമ സ്ലീവ.

കേരളത്തിലെ ക്രിസ്ത്യാനികളുടെ തോമാസ്ലീഹായില്‍ നിന്നുള്ള പാരമ്പര്യത്തിന്റെ പുരാതനവും ഏറ്റവും ശക്തവുമായ തെളിവാണ് മാര്‍ സ്ലീവകള്‍. ഈ കുരിശുകള്‍ കണ്ടെടുക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ ഭാരതത്തിലെ ക്രൈസ്തവരുടെ പുരാതന പാരമ്പര്യം തന്നെ ചോദ്യംചെയ്യപ്പെടുമായിരുന്നു.

അവലംബം : www.nasranifoundation.org
Picture Credits: M Thomas Antony

References

1. M T Antony "Saint Thomas Cross: A Religio-Cultural Logo of Saint Thomas Christians", Festschrift in Honour of Prof. Dr Varghese Pathikulangara, CMI, pp. 237-270, Denha Services 2011.

2. C J Costa, "Apostolic Christianity in Goa and in the West Coast", Xaverian Publication Society, 2009.

3. www.khachkar.am, "Khachkars, Symbol of Armenian identity", accessed on June 9, 2011.

4. Wikipedia, "Celtic cross", http://en.wikipedia.org/wiki/Celtic_cross, accessed on June 9, 2011.

5. Wikipedia, "Grapevine cross", http://en.wikipedia.org/wiki/Grapevine_cross, accessed on June 9, 2011.

6. The Nazrani, http://thenazrani.org/cross.htm, accessed on June 9, 2011.


Sunday, May 29, 2011

കംമ്മ്യുണിസവും രണ്ടാം വത്തിക്കാന്‍ കൌണ്‍സിലും

നവംബര്‍ 26,1965 രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അവസാനിക്കാന്‍ 12 ദിവസങ്ങള്‍ മാത്രം . പോള്‍ ആറാമന്‍ പാപ്പ തന്റെ സ്വകാര്യ ലൈബ്രറിയില്‍ അടിയന്തിരമായി ഒരു യോഗം വിളിച്ചു .വത്തിക്കാന്റെ ഉന്നതാധികാരികളും കൌണ്‍സിലിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും ഹാജരായിട്ടുണ്ട് -പ്രത്യേകിച്ച് "സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുമായി ബന്ധപ്പെട്ടവര്‍ .

ഗൌരവമേറിയ ഒരു പരാതിയെക്കുറിച്ചു അടിയന്തിരചര്‍ച്ച നടത്താനാണ് മാര്‍പാപ്പ യോഗം വിളിച്ചത് .കൌന്‍സിലില്‍ പങ്കെടുത്ത ഇരുന്നൂറിലധികം മെത്രാന്മാര്‍ ഒപ്പിട്ടു സമര്‍പിച്ച ഒരു നിവേദനം കാണാതായിരിക്കുന്നു .തത്ഭലമായി അത് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല . തുടര്‍ന്ന് പരാതികളും . ഈ മെമ്മോറാണ്ടത്തിന്റെ ഉള്ളടക്കമാണ് ഏറെ ശ്രദ്ധേയം . കംമ്മ്യുണിസത്തെക്കുറിച്ചു പരസ്യമായി സൂനഹദോസ് ചര്‍ച്ച ചെയ്യണം എന്നതായിരുന്നു നിവേദനം .കംമ്യുനിസത്തെ സൂനഹദോസ് ശപിക്കണമെന്ന ചിന്താഗതിക്കാരാണ് ഈ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടവര്‍ .

"സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരേഖയാണല്ലോ ലോകത്തിലെ സാമ്പത്തിക സാമൂഹിക രാക്ഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നത്.എന്നാല്‍ തികച്ചും ആശ്ചര്യം തോന്നുമാറ് ഈ പ്രാമാണരേഖയില്‍ കംമ്മ്യുണിസത്തെ സംബന്ധിച്ചു പ്രത്യക്ഷമായി ഒന്നും പറയുന്നില്ല .നിരീശ്വരചിന്തയെക്കുറിച്ച് പ്രമാണരേഖ പ്രതിപാതിക്കുന്നുണ്ട് -മാത്രമല്ല ,കമ്മ്യുണിസം എന്ന പദംപോലും രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖകളിലില്ല .ഈ നിശബ്ദതയുടെ രഹസ്യം അന്വേഷിക്കുന്നവരുണ്ട് .ഈ പശ്ചാത്തലത്തില്‍ മെത്രാന്മാര്‍ കുറേപേര്‍ സമര്‍പിച്ച നിവേദനത്തിന്‍റെ തിരോധാനം വിവാദപരമാകുമല്ലോ .

പോള്‍ ആറാമന്‍ പാപ്പാ വിളിച്ചുകൂട്ടിയ യോഗത്തില്‍ വിവാദപുരുഷനായത് കൌണ്‍സിലിന്‍റെ കമ്മീഷന്‍ സെക്രട്ടറി മോണ്‍. അക്കില്ലേ ഗ്ലോറിയോ ആയിരുന്നു .ഫ്രഞ്ചകാരനായ ഇദ്ദേഹം ഇന്ന് മെത്രാനാണ് .മാര്‍പാപ്പയുടെ മുമ്പില്‍ മോണ്‍ : ഗ്ലോറിയോ കുറ്റസമ്മതം നടത്തി.അമിതാദ്ധ്വാനവും ക്ഷീണവും മൂലമുണ്ടായ അശ്രദ്ധയുടെ ഫലമായി ആ നിവേദനം നഷ്ടപെട്ടുപോയി എന്നായിരുന്നു ആദ്ദേഹത്തിന്‍റെ വിശദീകരണം .ചര്‍ച്ചയ്ക്കും വിവാദത്തിനും അന്ത്യംകുറിച്ചുകൊണ്ട് മാര്‍പാപ്പ പറഞ്ഞു :" ഈ ഭൂമിയില്‍ കാപട്യം സംശയിക്കാവുന്ന അവസാന വ്യക്തിയാണ് മോണ്‍: ഗ്ലോറിയോ എന്നതിനാല്‍ ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നു ."

മാര്‍പാപ്പയുടെ പ്രസ്താവന മെമ്മോറാണ്ടം നഷ്ടപ്പെട്ടതിനു വിശദീകരണം നല്‍കി .എങ്കിലും കംമ്യുണിസത്തെക്കുറിച്ചു പരസ്യമായ പരാമര്‍ശം സൂനഹദോസ് രേഖയില്‍ ചേര്‍ക്കണമെന്ന നിര്‍ദേശം എങ്ങനെ കൈകാര്യം ചെയ്യണം ? വത്തിക്കാന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയേറ്റില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നു . അവസാനം ഈ പ്രശ്നം ഒരു അടിക്കുറിപ്പിന്റെ വിശ്ദീകരണത്തില്‍ അവസാനിച്ചു ."സഭ ആധുനികലോകത്തില്‍" എന്ന പ്രമാണരെഖയുടെ 21 ആം നമ്പരില്‍ നാം ഇങ്ങനെ വായിക്കുന്നു : "ദൈവത്തോടും മനുഷ്യനോടും വിശ്വസ്തയായ സഭയ്ക്ക് മനുഷ്യന്‍റെ ബുദ്ധിക്കും സാധാരണ അനുഭവങ്ങള്‍ക്ക് വിരുദ്ധവും മനുഷ്യനെ അവന്റെ നൈസര്‍ഗ്ഗിക ശ്രേഷ്ടതയില്‍ നിന്ന് തള്ളിയിറക്കുന്നതുമായ ഇത്തരം വിഷലിപ്ത സിദ്ധാന്തങ്ങളെയും പ്രവര്‍ത്തന പരിപാടികളെയും ദുഖത്തോടെയെങ്കിലും കഴിയുന്നത്ര ശക്തിയോടെ നിരാകരിക്കുന്നതില്‍ നിന്ന് വിരമിക്കാന്‍ സാധ്യമല്ല ." നിരീശ്വരത്വക്കുറിച്ചുള്ള ഈ പ്രസ്താവനയ്ക്ക്‌ ഒരു അടിക്കുറിപ്പുണ്ട് .
16 ആം നമ്പര്‍ ഈ അടിക്കുറിപ്പ് പതിനൊന്നാം പീയൂസ് മുതല്‍ പോള്‍ ആറാമന്‍ വരെയുള്ള മാര്‍പാപ്പാമാര്‍ കംമ്യുണിസത്തെ ശപിച്ചതും വിമര്‍ശിച്ചതുമായ പ്രബോധനഭാഗത്തിലേക്കുള്ള സൂചനയാണ് .കംമ്യുണിസത്തെ ശപിക്കുന്ന ഈ രേഖകള്‍ അടിക്കുറുപ്പില്‍ സൂചനയായി നല്‍കുകവഴി രണ്ടാം വത്തിക്കാന്‍ സൂനഹദോസും ഈ പ്രബോധനം ആവര്‍ത്തിക്കുകയാണ് എന്ന് വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു . എങ്കിലും കംമ്മ്യുണിസത്തിനെതിരായ വിമര്‍ശനം പരോക്ഷമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കിയത് എന്തുകൊണ്ട് എന്ന ചോദ്യം അവശേഷിക്കുന്നു .ഇതിനു പിന്നില്‍ രാക്ഷ്ട്രീയ നടപടികള്‍ കാണുന്നവരുണ്ട് .

ഫ്രഞ്ചുവാരികയായ Le Republican Lorrain 1963 ഫെബ്രുവരി 9 നു ബിഷപ്‌ പോള്‍ ജോസഫ്‌ ഷ്മിറ്റുമായി നടത്തിയ ഒരു സംഭാഷണത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധം ചെയ്തു .അതനുസരിച്ച് ഈ ബിഷപ്പിന്‍റെ രൂപതയിലാണ് കാര്‍ഡിനല്‍ ടിസറന്റും റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിദേശകാര്യവകുപ്പധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് നിക്കോദിമും തമ്മില്‍ രഹസ്യസംമ്മേളനം നടന്നത് .1936 മുതല്‍ 1959 വരെ പൌരസ്ത്യതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ടിസറന്റിനു റഷ്യന്‍ ഭാഷ സംസാരിക്കാന്‍ കഴിയുമായിരുന്നു .അദ്ദേഹത്തിനു ആര്‍ച്ച്ബിഷപ് നിക്കോദിമിനെ പരിചയവുമായിരുന്നു .ഫ്രാന്‍സിലെ മെറ്റ്സ് രൂപതയിലെ ഒരു ആശ്രമത്തില്‍ നടന്നു എന്ന് പറയപ്പെടുന്ന യോഗത്തിന്റെ ചര്‍ച്ചാവിഷയം സൂനഹദോസിലേക്ക് റഷ്യന്‍സഭയുടെ പ്രതിനിധികള്‍ പങ്കേടുക്കുന്നതായിരുന്നു .പ്രതിനിധികള്‍ പങ്കെടുക്കണമെങ്കില്‍ കൌണ്‍സില്‍ "രക്ഷ്ട്രീയവിമുക്ത "മായിരിക്കണമെന്നു ആര്‍ച്ച്ബിഷപ് കാര്‍ഡിനലിനോട് ആവശ്യപ്പെട്ടു എന്ന് ബിഷപ്‌ ഷ്മിറ്റ് പ്രസ്ഥാപിച്ചു .

ഫ്രാന്‍സിലെ France Nouvella എന്ന കംമ്യുണിസ്റ്റു വാരിക 1963 ജനുവരി 16-22 ന്‍റെ ലക്കത്തില്‍ എഴുതി :" പരുഷമായ കംമ്മ്യുണിസ്റ്റുവിരോധം സഭയ്ക്കിനി സ്വീകരിക്കാനാവില്ല . കംമ്മ്യുണിസ്റ്റുഭരണകൂടങ്ങളെ സൂനഹദോസില്‍ നേരിട്ട് കടന്നാക്രമിക്കില്ലെന്നു സഭതന്നെ റഷ്യന്‍ ഓര്‍ത്തഡോക്സ്‌ സഭയുമായുള്ള സംഭാഷണത്തില്‍ വാക്ക് കൊടുത്തിട്ടുണ്ട് ."ഇതിനു ഉപോത്ഭലമാണ് ഫ്രഞ്ച് മോണ്‍. ജോര്‍ജ്‌ റോഷെയുടെ നിഗമനങ്ങള്‍. കാര്‍ഡിനല്‍ ടിസറന്റിനെ അടുത്തറിഞ്ഞ ഇദ്ദേഹത്തിന്റെ വീക്ഷണത്തില്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ നിരീക്ഷകരെ സൂനഹദോസിലേക്ക് ക്ഷണിക്കുക എന്ന തീരുമാനം ജോണ് 23 മന്‍ പാപ്പായുടെതായിരുന്നു . ഈ തീരുമാനത്തിനു കാര്‍ഡിനല്‍ മൊന്തീനിയുടെ (പോപ്‌ പോള്‍ ആറാമന്‍) പരസ്യപിന്തുണയുമുണ്ടായിരുന്നു . മോണ്‍. റോഷെ പറഞ്ഞതനുസരിച്ച് ജോണ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഡിനല്‍ ടിസറന്‍റ് പ്രവര്‍ത്തിച്ചത്. "ഫലമായി കംമ്മ്യുണിസത്തെക്കുറിച്ചു സംസാരിക്കാന്‍ ഏതെങ്കിലും മെത്രാന്‍ ശ്രമിച്ചപ്പോള്‍ (സൂനഹദോസില്‍) പ്രസിഡന്റിന്റെ കൌന്‍സിലില്‍നിന്നു കര്‍ദ്ദിനാള്‍ ഇടപെടുകയും ഈ പ്രശ്നത്തെക്കുറിച്ച് മാര്‍പാപ്പ ആഗ്രഹിച്ച നിശ്ശബ്ദത സൃഷ്ട്ടിക്കുകയും ചെയ്തു ."

കാര്‍ഡിനല്‍ ടിസറന്റും നിക്കൊദിം മെത്രാപ്പോലീത്തായും തമ്മിലുള്ള സംഭാഷണത്തിന്റെ ഫലമായി സൂനഹദോസ് സോവിയറ്റ്‌ വിരുദ്ധ പ്രസ്താവനയില്‍ നിന്ന് മാറിനില്‍ക്കാം എന്ന വാക്കുകൊടുത്തു എന്ന വാദത്തെ പൂര്‍ണ്ണമായി നിരാകരിക്കുന്ന ഒരു വ്യക്തിയുണ്ട് .ജര്‍മ്മന്‍ കാര്‍ഡിനല്‍ അഗസ്റ്റിന്‍ ബെയയുടെ ദീര്‍ഘകാല സെക്രട്ടറി ഈശോസഭക്കാരനായ ഫാ.സ്റ്റീഫന്‍ ശ്മിറ്റണ് അദ്ദേഹം .ജോണ് 23 മന്‍ പാപ്പായെക്കുറിച്ചു ആര്‍ച്ച്ബിഷപ് നിക്കോദിം എഴുതിയ ജീവചരിത്രത്തില്‍ അദ്ദേഹം കാര്‍ഡിനല്‍ ടിസറന്റുമായി നടത്തി എന്ന് പറയുന്ന മീറ്റിങ്ങിനെക്കുറിച്ചു യാതൊരു പരാമര്‍ശവുമില്ല .ശ്മിറ്റിന്റെ അഭിപ്രായത്തില്‍ ഈ പറയുന്ന മീറ്റിങ്ങിനു മുന്‍പുതന്നെ ഡച്ചുമെത്രാപ്പോലീത്തയായ വില്ലെബ്രാന്റ്സും റഷ്യന്‍ ഓര്‍ത്തോഡോക്സഭയില്‍ നിന്ന് സൂനഹദോസില്‍ പങ്കെടുത്ത വിത്തിലി ബോറോവോജയുമായി ബന്ധപ്പെട്ടിരുന്നു (സൂനഹദോസില്‍ പങ്കെടുത്ത രണ്ടുനിരീക്ഷകരില്‍ മറ്റേ അംഗം വ്ലാഡിമിര്‍ കൊത്തിയോറോവ്‌ ആയിരുന്നു). വത്തിക്കാനും മോസ്കോയും തമ്മില്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെ സംബന്ധിച്ചു കരാറൊന്നുമുണ്ടാക്കിയില്ലെങ്കിലും ശാപത്തിന്റെ പരുഷമായ നയം വത്തിക്കാന്‍ സ്വീകരിക്കില്ല എന്ന സൂചന വത്തിക്കാന്‍ റഷ്യയ്ക്ക് നല്‍കി എന്ന് ഫാ.സ്മിത്തും സമ്മതിക്കുന്നു .1962 ജൂലൈ 17 നു കാര്‍ഡിനല്‍ വില്ലെബ്രാന്റ്സ് ബെറൊവോജക്കയച്ച കത്തില്‍ പറയുന്നു : "സൂനഹദോസ് ഒരു രാജ്യത്തിനെതിരായി പ്രസ്താവനയിറക്കില്ല -ഉദാഹരണമായി ബ്രിട്ടന്‍ ,ജര്‍മ്മന്‍ അല്ലെങ്കില്‍ റഷ്യ .പണ്ട് ലിബറലിസത്തിന്റെയും (ഫ്രാന്‍സ്‌ ) നാസ്സിസത്തിന്റെയും (ജര്‍മ്മനി ) തെറ്റുകള്‍ സഭ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ,സഭക്ക് ചില തെറ്റുകളെക്കുറിച്ചു വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്കാനുണ്ടെങ്കില്‍ അവള്‍ ഒരു രാജ്യത്തെയോ ജനത്തെയോ ശപിക്കില്ല .ആ തെറ്റുകളുടെ ഉടമകള്‍ ആ രാജ്യങ്ങളില്‍ വസിച്ചാലും ."

ഈ വിവാദത്തില്‍ ചരിത്രപരമായ വിശദാംശങ്ങളെക്കുറിച്ചു അന്തിമമായ തീരുമാനത്തിലെത്തിച്ചേരാനാവാത്ത സ്ഥിതിയുണ്ട് . രണ്ടു കാര്യങ്ങള്‍ ഇവിടെ ഏതാണ്ട് വ്യക്തമാണ് .ഒന്ന് ,രണ്ടാം വത്തിക്കാന്‍ സൂനഹദോസ് കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കുമോ എന്ന ആശങ്ക റഷ്യക്കുണ്ടായിരുന്നു .ഈ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നതായിരുന്നു 1961 ല്‍ കാര്‍ഡിനല്‍ ഒട്ടോവിയാനി സ്ഥാപിച്ച പീയൂസ് അഞ്ചാമന്റെ ഇന്‍സ്റ്റിട്ട്യൂട്ട് . കംമ്മ്യുണിസവുമായി കുരിശുയുദ്ധത്തിനിറങ്ങുന്ന നയമാണോ സൂനഹദോസ് സ്വീകരിക്കുന്നത് എന്നറിയാന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു .അതോടൊപ്പം ജോണ് മാര്‍പാപ്പ ശാപത്തിന്റെ പാത വെടിഞ്ഞു സംഭാഷണത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു . കമ്മ്യുണിസവും നിരീശ്വര സിദ്ധാന്തവുമായുള്ള തുറന്ന മനസ്ഥിതിയുടെയും മറ്റു ക്രൈസ്തവസഭകലുമായുള്ള ഡയലോഗിന്റെയും പ്രതീകമായി റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാപ്രതിനിധികളെ സൂനഹഡോസിലേക്ക് ക്ഷണിക്കാന്‍ മാര്‍പാപ്പ ആഗ്രഹിച്ചു . മാര്‍പാപ്പയുടെ ഈ നയം റഷ്യന്‍ അധികാരികളെ അറിയിച്ചിട്ടുമുണ്ടാകാം .ഇതിന്‍റെയൊക്കെ ഫലമാണ് കമ്മ്യുണിസം ,പ്രത്യക്ഷത്തില്‍ സൂനഹദോസ് ഡിക്രികളില്‍നിന്നു അപ്രത്യക്ഷമായത് . ഇത് വ്യക്തമാക്കുന്നതാണ് ദൈവശാസ്ത്രജ്ഞനായ ബര്‍ണാര്‍ഡ് ഹെറിംഗ് അടുത്തകാലത്ത് നടത്തിയ ഈ പ്രശ്നത്തെക്കുറിച്ചുള്ള പരാമര്‍ശം ." സഭ ആധുനികലോകത്തില്‍ " എന്ന പ്രമാണരേഖയുടെ നക്കല്‍ എഴുതിയ കമ്മിറ്റിയുടെ സെക്രട്ടറിയും കോ-ഓര്‍ഡിനെറ്റുമായിരുന്നു ബര്‍ണാര്‍ഡ് ഹെറിംഗ്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹവുമായുള്ള നീണ്ട അഭിമുഖ സംഭാഷണത്തില്‍ ഫാ . ഹെറിംഗ് പറഞ്ഞു :" 200 മെത്രാന്മാര്‍ എഴുതി സമര്‍പ്പിച്ച ഒരു നിവേദനത്തിലൂടെ കംമ്മ്യുണിസത്തെ പരസ്യമായി ശപിക്കണമെന്നു ആവശ്യപ്പെട്ടപ്പോള്‍ കമ്മീഷന്റെ സെക്രട്ടറിയും വിപുലമായ മറ്റൊരു സമിതിയുടെ കോ സെക്രട്ടറിയുമായിരുന്ന മോണ്‍ ഗ്ലോറിയോയും ഞാനും ബലിയാടുകളായി . ഇങ്ങനെയൊരു ശാപം ഒഴിവാക്കുന്നതിനുവേണ്ടി എന്നാലാവുന്നതൊക്കെ ഞാന്‍ ചെയ്തു എന്നത് ഒളിച്ചുവെക്കുന്നില്ല, ശപിക്കുന്നതു ഒരു രാക്ഷ്ട്രീയ നടപടിയായിരിക്കുമല്ലോ ....എന്തെന്നാല്‍ ,സൂനഹദോസ് കംമ്മ്യുണിസത്തെ ശപിക്കില്ല എന്ന വാഗ്ദാനം മോസ്കോയിലെ ഗവന്‍മെന്റു അധികാരികള്‍ക്ക് ജോണ് മാര്‍പാപ്പ നല്‍കിയിരുന്നുവെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു .റഷ്യന്‍ ഓര്ത്തഡോക്സുസഭയിലെ നിരീക്ഷകര്‍ കൌണ്‍സിലില്‍ പങ്കെടുക്കാനാണ് ഈ വാഗ്ദാനം നല്‍കിയത് ."

വിശുദ്ധരും വിപ്ലവകാരികളും; പോള്‍ തേലക്കാട്ട്