Thursday, September 30, 2010

യൂറോപ്പും ബെനഡിക്ട് പതിനാറാമന്റെ ആശയലോകവും

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ഇംഗ്ളണ്ട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ മാറിയ യൂറോപ്പിനു ക്രൈസ്തവ സംസ്കാരത്തിന്റെയും അടിയുറച്ച വിശ്വാസത്തിന്റെയും ചിന്തകള്‍ ആവശ്യമാണെന്നും അത്തരം ആശയങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രസിദ്ധ ദൈവശാസ്ത്രജ്ഞനായ മാര്‍പാപ്പയ്ക്കു സാധിക്കുമെന്നും പണ്ഡിതനായ ജോര്‍ജ് വീഗല്‍ വിലയിരുത്തുന്നു

കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ ഇറ്റാലിയന്‍ സെനറ്റില്‍ ഒരു പ്രഭാഷണം നടത്തുകയുണ്ടായി. പ്രഭാഷണത്തിനു അദ്ദേഹത്തെ ക്ഷണിച്ച സെനറ്റ് പ്രസിഡന്റ് മാഴ്സെലോ പെരാ ഒരു അവിശ്വാസിയും കാള്‍ പോപ്പറിന്റെ സ്കൂളില്‍പ്പെട്ട ശാസ്ത്രതത്ത്വചിന്തകനുമായിരുന്നു. കാര്‍ഡിനല്‍ റാറ്റ്സിംഗറിന്റെ പ്രഭാഷണവിഷയം ഇതായിരുന്നു: "യൂറോപ്പിന്റെ ആദ്ധ്യാത്മികവേരുകള്‍: ഇന്നലെയും ഇന്നും നാളെയും.'' ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി മാറിയ അദ്ദേഹം ബ്രിട്ടനില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ഈ പശ്ചാത്തല ത്തില്‍ അദ്ദേഹത്തിന്റെ അന്നത്തെ ആ പ്രഭാഷണം ഓര്‍ക്കുന്നതു ഉചിതമായിരിക്കും. വൈദികരുടെ ലൈംഗികചൂഷണത്തെയും അതു തെറ്റായ രീതിയില്‍ അധികാരികള്‍ കൈകാര്യം ചെയ്തതിനെ യുംകുറിച്ചു മാത്രം ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇവിടെയുണ്ട് എന്നതിന്റെ ഓര്‍മപ്പെടുത്തലുമാണിത്. ഇരുപതാം നൂറ്റാണ്ടു പാശ്ചാത്യലോകത്തെ എന്തെങ്കിലും പഠിപ്പിച്ചിട്ടുണ്െടങ്കില്‍ അതു കെയ് നെസ്സ് പറഞ്ഞ ഈ സത്യമാണ് "ആശയങ്ങള്‍... അവ ശരിയായിരിക്കുമ്പോഴും തെറ്റായിരിക്കുമ്പോഴും ആരും കരുതുന്നതിനേക്കാള്‍ ശക്തമാണ്. ലോകം ഭരിക്കുന്നതും മറ്റൊന്നുമല്ല.''

റാറ്റ്സിംഗര്‍ ആശയങ്ങളുടെ ഒരു വ്യക്തിയാണ്. ഒരു ലോകോത്തര യൂറോപ്യന്‍ ബുദ്ധിജീവി. യൂറോപ്പിന്റെ സമകാലിക സാഹ ചര്യങ്ങളെക്കുറിച്ചു കൃത്യമായി മനസ്സിലാക്കിയിട്ടുള്ളയാള്‍. അതിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയു ന്നയാള്‍. പേപ്പല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച വിവാദങ്ങളില്‍ അഭിരമിക്കുന്നവര്‍ പാശ്ചാത്യലോകത്തിന്റെ ധാര്‍മികവും സാംസ്കാരി കവുമായ അവസ്ഥയെക്കുറിച്ചു ഗൌരവമായി ചിന്തിക്കുന്നതിനുള്ള അവസരമാണു നഷ്ടപ്പെടുത്തുന്നത്. ജനസംഖ്യാപരമായും സാ മ്പത്തികമായും ധാര്‍മികമായും എല്ലാം യൂറോപ്പിന്റെ ഭാവി തിക ഞ്ഞ അരക്ഷിതത്വത്തിലായിരിക്കുന്ന ഒരു സന്ദര്‍ഭമാണിതെന്നോര്‍ക്കണം.

"യുക്തി അതില്‍ത്തന്നെ ഭംഗുരമാണ്'' എന്നു 2004-ല്‍ ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. യുക്തിയെ മാത്രം ആശ്രയി ച്ചുകൊണ്ടു ജനാധിപത്യപരമായ നൈയാമികതയുടെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞു എന്നു സങ്കല്പിക്കുന്ന രാഷ്ട്രീയസംവിധാന ങ്ങള്‍ ഏകാധിപത്യങ്ങള്‍ക്കു എളുപ്പം വഴിപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. റാറ്റ്സിംഗറിന്റെ യുവത്വത്തില്‍ ജര്‍മനിയില്‍ സംഭവി ച്ചത് ഇതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഒന്നാം ലോകമഹായുദ്ധം അവശേഷിപ്പിച്ച ശൂന്യത യുക്തികൊണ്ടു നിറയ്ക്കാന്‍ കഴിയുമെന്നാണു മാക്സ് വേബറും മറ്റും കരുതിയത്. "പക്ഷേ അത് ഏകാധിപത്യത്തിനു വളക്കൂറുള്ള മണ്ണായി മാറുകയായിരുന്നു പിന്നീട്.''

മനുഷ്യസഹനത്തിന്റെ വന്‍വില കൊടുത്തുകൊണ്ടാണ് ഏകാധിപത്യത്തെ പരാജയപ്പെടുത്താ നായത്. അതിനുശേഷം യൂറോപ്പ് പുനഃനിര്‍മിക്കപ്പെട്ടത് ബിബ്ളിക്കല്‍ മതത്തില്‍ നിന്നുരുത്തിരിഞ്ഞ ധാര്‍മിക അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതിന്റെ ഫലമായി മൂന്നു തലമുറകള്‍ യൂറോപ്പില്‍ സമാധാനത്തിലും സമൃദ്ധിയിലും ജീവിച്ചുവെന്നതും റാറ്റ്സിംഗര്‍ അംഗീകരിക്കുന്നു. എങ്കിലും ഇരുപതാം നൂറ്റാണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിനു വഴി മാറുമ്പോള്‍ യൂറോപ്പ് ഒരു ആശയക്കമ്മി നേരിടുന്നുണ്െടന്നു അദ്ദേഹം അന്നു വ്യക്തമാക്കി. "മാര്‍ക്സിസം സൃഷ്ടിച്ച സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്. ദൈവത്തെയും തന്നെത്തന്നെയും പ്രപഞ്ചത്തെയും സംബന്ധിച്ചു മനുഷ്യനുണ്ടായിരുന്ന ആദിമമായ നിശ്ചയങ്ങളുടെ നഷ്ടം - ധാര്‍മികമൂല്യങ്ങളെ സംബന്ധിച്ച അവബോധം നഷ്ടമായത് - ഇപ്പോഴും നമ്മുടെ പ്രശ്നംതന്നെയാണ്. ഇതു യൂറോപ്യന്‍ മനഃസാക്ഷിയുടെ സ്വയം നാശത്തിലേയ്ക്കു നയിക്കാം.''

യൂറോപ്പിന്റെ സാംസ്കാരിക ധാര്‍മികതയുടെ സമകാലിക പ്രതിസന്ധിയെ സ്വയംനാശത്തിന്റെ ഒരു കാര്യമായി റാറ്റ്സിംഗര്‍ കരു തുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിശകലനത്തെ മനസ്സിലാക്കാനുള്ള താക്കോല്‍. പാശ്ചാത്യലോകത്തിന്റെ ആത്മവിദ്വേഷം വിചിത്രം മാത്രമല്ല, രോഗാതുരം കൂടിയാണെന്ന വസ്തുത ശ്രദ്ധിക്കാതിരിക്കാനാവില്ലെന്നും റാറ്റ്സിംഗര്‍ അന്നത്തെ പ്രഭാഷണ ത്തില്‍ വ്യക്തമാക്കി. "വൈദേശികമൂല്യങ്ങളോടു പൂര്‍ണമായ തുറവി കാണിക്കുമ്പോള്‍ പാശ്ചാത്യലോകത്തിനു സ്വയം സ്നേഹിക്കാന്‍ കഴിയാതാകുന്നു. സ്വന്തം ചരിത്രത്തില്‍ ദോഷകരവും വിനാശകരവുമായ കാര്യങ്ങള്‍ മാത്രമേ അതു കാണുന്നുള്ളൂ. മഹത്തായതിനെയും സംശുദ്ധമായതിനെയും കാണാന്‍ അതിനു കഴിയാതെ പോകുന്നു.''

ഇത് ആത്മഹത്യയ്ക്കു തുല്യമായാണു ബെനഡിക്ട് പതിനാറാമന്‍ കണക്കാക്കുന്നത്: "നിലനില്‍ ക്കണമെങ്കില്‍ യൂറോപ്പ് അതിനെ സ്വയം സ്വീകരിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നിര്‍ണായകവും വിനീതവുമായ ഒരു സ്വീകരണം.'' യൂറോപ്പ് ഏറെക്കാലമായി അതിന്റെ തന്നെ ചരിത്രവുമായി സംഘര്‍ഷ ത്തിലാണ് എന്നതിനാല്‍ ഇതത്ര എളുപ്പമല്ല. ക്രൈസ്തവ മാര്‍ഗഭ്രംശത്തിന്റെ കറുത്ത കഥകള്‍ക്കു അമിതപ്രാധാന്യം നല്‍കുകയും നവോത്ഥാനം മാത്രമാണു മനുഷ്യനു അന്തസ്സു നല്‍കിയതെന്നു വാദിക്കുകയും ചെയ്യുന്ന തരത്തില്‍ ചരിത്രത്തെ അതിരുകടന്ന മതേതരവായനയ്ക്കു വിധേയമാക്കുന്നതു പുനഃപരിശോധിക്കണമെന്നു ബെനഡിക്ട് പതിനാറാമന്‍ പാശ്ചാത്യലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നത് ഇതു കൊണ്ടാണ്.

ക്ളാസ്സിക്കലും ബിബ്ളിക്കലുമായ പൈതൃകത്തെ നഷ്ടപ്പെടുത്തുമെന്ന ഗുരുതരമായ അപകട ഘട്ടത്തില്‍നിന്നു യൂറോപ്യന്‍ സം സ്കാരത്തെ രക്ഷിച്ചത് ക്രൈസ്തവ ആശ്രമജീവിതമായിരുന്നുവെന്ന് കെന്നത്ത് ക്ളാര്‍ക്കിന്റെ ഒരു ടെലിവിഷന്‍ പരമ്പരയില്‍ റാറ്റ്സിംഗര്‍ പറയുകയുണ്ടായി. ബെനഡിക്ടൈന്‍ സന്ന്യാസിമാര്‍ അന്നു സംസ്കാരത്തിന്റെ പുനഃജന്മത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു. രാ ഷ്ട്രീയാധികാരത്തേക്കാള്‍ ഉയര്‍ന്ന ഒരു ശക്തിയായിട്ടാണ് അതു നിന്നത്. രാഷ്ട്രീയത്തെയും മതത്തെയും അഥവാ, സഭയെയും രാ ഷ്ട്രത്തെയും വേര്‍തിരിച്ചു നിര്‍ത്തണമെന്നു നിര്‍ദ്ദേശിച്ചതും ഇതിനായി വാദിച്ചതും ക്രൈസ്തവികതയായിരുന്നു. ആധുനിക മതേതര വാദികള്‍ ഇതിനു വലിയ മൂല്യം കല്പിക്കുന്നുണ്ടല്ലോ. പുരോഹിതാ ധികാരത്തിനും രാഷ്ട്രീയാധികാരത്തിനും ഇടയില്‍ ആദ്യമായി വ്യ ക്തമായ വേര്‍തിരിവുണ്ടാക്കിയത് അഞ്ചാം നൂറ്റാണ്ടിനൊടുവില്‍ ഗെലാസിയൂസ് ഒന്നാമന്‍ മാര്‍പാപ്പയാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ഗ്രിഗറി ഏഴാമന്‍ മാര്‍പാപ്പയും രാഷ്ട്രത്തില്‍നിന്നു സഭയുടെ സ്വാതന്ത്യ്രത്തെ സംരക്ഷിച്ചു. ഹെന്റി ഏഴാമന്‍ രാജാവ് മെത്രാന്മാരെ നി യമിച്ചുകൊണ്ട് സഭയെ സര്‍ക്കാരിന്റെ ഒരു വകുപ്പാക്കി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മാര്‍പാപ്പ അതിനെ എതിര്‍ത്തു. നവോത്ഥാനത്തിന്റെ തത്ത്വചിന്തകരല്ല, സഭതന്നെയാണ് സഭയും രാഷ്ട്രവും തമ്മില്‍ വേര്‍തിരിവു വേണമെന്ന വാദം ആദ്യമുയര്‍ത്തിയത് എന്നര്‍ത്ഥം.

യുക്തിയിലുള്ള വിശ്വാസം തകരുമ്പോള്‍ അതിന്റേതായ അനന്തരഫലങ്ങള്‍ ഉണ്ടാകും എന്നും റാറ്റ്സിംഗര്‍ വ്യക്തമാക്കിയിട്ടുണ്ട്. യൂറോപ്പ് ജനസംഖ്യാപരമായ ആത്മഹത്യയിലേയ്ക്കു നീങ്ങുന്നതിന്റെ മൂലകാരണം ഇവിടെയാണുള്ളത്. ആപേക്ഷികതാവാദത്തിന്റെ ഏകാധിപത്യം എന്ന് ഇതിനെ റാറ്റ്സിംഗര്‍ താന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതിനു തൊട്ടുമുമ്പു വിശേഷിപ്പിച്ചിരു ന്നു. ആപേക്ഷികതാവാദം പൊതുവായ ചിന്താഗതിയായി സ്വീകാര്യത തേടുമ്പോള്‍ അതു മറ്റൊരു പ്രത്യയശാസ്ത്രമായി മാറുകയും മറ്റെല്ലാ ചിന്തകളെയും അതിനടിപ്പെടുത്താന്‍ നോക്കുകയുമാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ വിശദീകരിച്ചു.

പാശ്ചാത്യലോകം നേരിടുന്ന സാംസ്കാരിക പ്രതിസന്ധിയെ ബെനഡിക്ട് പതിനാറാമന്‍ എപ്രകാരമാണു വിശകലനം ചെയ്യുന്ന തെന്നറിയാനുള്ള മറ്റൊരു മാര്‍ഗം 2004-ല്‍ തന്നെ റാറ്റ്സിംഗറും ജര്‍മന്‍ തത്ത്വചിന്തകനായ ഹാബെര്‍ മാസും മ്യൂനിക്കിലെ ബവേറിയ കാത്തലിക് അക്കാദമിയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ വായിക്കുകയാണ്. ഫ്രഞ്ച് ഉത്തരാധുനിക താവാദിയായ ഷാക് ദെറീദയുമായി ചേര്‍ന്നു ഗ്രന്ഥമെഴുതിയിട്ടുള്ളയാളാണ് ഹാബെര്‍മാസ്. നവയൂറോപ്പ് നിഷ്പക്ഷമായിരിക്കണം എന്നു വാദിച്ചിട്ടുള്ള അദ്ദേഹം നഗ്നമായ പൊതുചത്വരമെന്ന മാനദണ്ഡം ഉയര്‍ത്തിപ്പിടിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. കത്തോലിക്കാ യാഥാസ്ഥിതികത്വത്തിന്റെ സംരക്ഷകനായ റാറ്റ്സിംഗറാകട്ടെ സെക്കുലറിസത്തിന്റെ വ്യാജമായ അവകാശവാദങ്ങളെ തള്ളിപ്പറയുമെന്നും മതരഹിതമായ യൂറോപ്പ് ദൈവത്തിനും മനുഷ്യനുമെതിരായ കുറ്റമായിരിക്കുമെന്നു വാ ദിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ മറ്റിടങ്ങളില്‍ നഷ്ടപ്പെട്ടു പോയ പലതിനെയും അചഞ്ചലമായി നിലനിര്‍ത്താന്‍ മതകൂട്ടായ്മ കള്‍ക്കു കഴിഞ്ഞിട്ടുണ്െടന്നു ഹാബെര്‍മാസ് അന്നു വ്യക്തമാക്കി. റാറ്റ്സിംഗറാകട്ടെ അപകടകരമായ രോഗാതുരത മതങ്ങള്‍ക്കുണ്െട ന്നു സമ്മതിച്ചു. മതം യുക്തികൊണ്ടു നിരന്തരം ശുദ്ധീകരിക്കപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും വേണമെന്നാണു ആദ്യസഹസ്രാ ബ്ദത്തിലെ സഭാപിതാക്കന്മാര്‍ പഠിപ്പിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം യുക്തിയ്ക്കും രോഗാതുരതയുണ്െടന്നും യുക്തിയിലുമുള്ള വിശ്വാസം നഷ്ടമാകാന്‍ അതിടയാക്കിയിട്ടുണ്െടന്നും അദ്ദേഹം പറഞ്ഞു. യുക്തിയും വിശ്വാസവും തമ്മിലും യുക്തിയും മതവും തമ്മിലുമുള്ള ബന്ധം തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഇവ പരസ്പരം ശുദ്ധീകരിക്കാനും സഹായിക്കാനും സാധി ക്കുന്നവയാണ് - അദ്ദേഹം വിശദമാക്കി. ചുരുക്കത്തില്‍ പാശ്ചാത്യ ജനാധിപത്യത്തിന്റെ അടിത്തറകളിലെ വിള്ളലുകള്‍ പരിശോധി ക്കാനുള്ള പരിശ്രമമായിരുന്നു മ്യൂനിക് പ്രഭാഷണം.

ഭാവിക്കുവേണ്ടിയുള്ള ആഗ്രഹമില്ലായ്മ യൂറോപ്പിനെ ബാധിച്ചിരിക്കുകയാണെന്നു ഇറ്റാലിയന്‍ സെനറ്റില്‍ റാറ്റ്സിംഗര്‍ പറഞ്ഞു. "നമ്മുടെ ഭാവിയായ കുഞ്ഞുങ്ങളെ വര്‍ത്തമാനത്തിനു ഭീഷണിയായി കാണുന്നു. കുഞ്ഞുങ്ങളെ പ്രത്യാശയുടെ സ്രോതസ്സെന്നതിനേക്കാള്‍ ബാദ്ധ്യതയായി കാണുന്നു. റോമന്‍ സാമ്രാജ്യത്തിന്റെ അപചയവും ഇന്നത്തെ യൂറോപ്യന്‍ അവസ്ഥയും തമ്മില്‍ വ്യക്തമായ താരതമ്യമുണ്ട്. അവസാനദിനങ്ങളില്‍ റോം മഹത്തായ ചരിത്രഘടന പോലെ പ്രവര്‍ത്തിച്ചുവെങ്കിലും അതു പരാജയപ്പെടുകയായിരുന്നു.''

സര്‍ഗാത്മക ന്യൂനപക്ഷങ്ങളുടെയും ഒറ്റപ്പെട്ട വ്യക്തികളുടെയും ഊര്‍ജ്ജംകൊണ്ടു സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന ടോയെന്‍ബിയുടെ വാക്കുകളാണ് റാറ്റ്സിംഗര്‍ ഓര്‍മിപ്പിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലും പാശ്ചാത്യ ലോകത്തിലുടനീളവും ഇത്തരമൊരു സര്‍ഗാത്മക ന്യൂനപക്ഷമാകാന്‍ കത്തോലിക്കാസഭയ്ക്കു കഴിയുമെന്നു ബെനഡിക്ട് പതിനാറാമന്‍ വിശ്വസിക്കുന്നു. "ഇങ്ങ നെയാകണമെങ്കില്‍ സഭ അതിന്റെ അനന്യതയെക്കുറിച്ചു വ്യക്തമായൊരു അവബോധം പുനരാര്‍ജ്ജിക്കണം. സഭ മുന്നോട്ടുവയ്ക്കുന്ന സത്യങ്ങളില്‍ അതു വീണ്ടും പിടിമുറുക്കണം. ഇതിനു സഭ ജോണ്‍ പോള്‍ രണ്ടാമന്‍ സ്ഥാപിച്ച മാതൃകയ്ക്കനുസൃതമായ വൈ ദികരുടെയും മെത്രാന്മാരുടെയും ഒരു തലമുറയെ വാര്‍ത്തെടുക്കണം. സുവിശേഷകരും സാക്ഷികളുമായിരിക്കണം ഈ തലമുറ.''

ഇതെല്ലാം ചെയ്യുന്നതിനു സഭ അതിന്റെ തെറ്റുകള്‍ തിരുത്തുകയും വേണം. ഇതിനു സമയം ആവശ്യമായി വരും. കാരണം വൈ ദികസംസ്കാരം അത്രയും രൂഢമൂലമാണ്. മാധ്യമങ്ങള്‍ പലപ്പോഴും ചിത്രീകരിക്കുന്നതുപോലുള്ള ഏകാധിപതിമാരല്ല മാര്‍പാപ്പമാര്‍ എന്നതിനാല്‍ അവര്‍ ഒരു വിരല്‍ ഞൊടിച്ചതുകൊണ്ട് ബൃഹത്തായ ഈ സ്ഥാപനഘടന എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുകയില്ല. പ്രഘോഷിക്കുന്ന സത്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുകയും ഈ കൂട്ടത്തില്‍ നിന്നുകൊണ്ടു തങ്ങളിലര്‍പ്പിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തെ വഞ്ചിക്കുന്നവരെ നിശിതമായി കൈകാര്യം ചെയ്യുകയും ചെയ്തുകൊണ്ട് വിശ്വാസ്യതയുള്ള ഒരു സമൂഹമായെങ്കില്‍ മാത്രമേ സഭയ്ക്കു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിഭാവനം ചെയ്യുന്നതുപോലുള്ള ഒരു സര്‍ഗാത്മക ന്യൂനപക്ഷമായി മാറാന്‍ സാധിക്കുകയുള്ളൂ.

ഒരു പുരാതന സഭാസാമ്രാജ്യത്തെ പുനഃസ്ഥാപിക്കുക എന്നതല്ല യൂറോപ്യന്‍ സഭയുടെ ഭാവിയെ സംബന്ധിച്ചു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കുള്ള സ്വപ്നം. പുരാതനരീതികളില്‍ ആരാധിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹതാപത്തോടെ കാണുന്നു എന്നതൊഴിച്ചാല്‍ ലെഫേവ്റിസ്റ് പ്രസ്ഥാനത്തിന്റെ അടിവേരായി വര്‍ത്തിക്കുന്ന പുനഃസ്ഥാപനത്തിന്റെ രാഷ്ട്രീയമോഹങ്ങള്‍ വച്ചുപുലര്‍ത്തുന്ന ഒരാളല്ല ബെനഡിക്ട് പതിനാറാമന്‍. പ്രയോജന വാദവും പ്രായോഗികവാദവും നല്‍കുന്നതിനുമപ്പുറത്തു കൂടുതല്‍ സുരക്ഷിതമായ അടിത്തറ യൂറോപ്യന്‍ ജനാധിപത്യത്തിനാവശ്യമാണെന്നു കരുതുന്നവരുമായി സഖ്യം സ്ഥാപിക്കാന്‍ സഭ തയ്യാറാകണം. വിവിധ മത, തത്ത്വശാ സ്ത്ര പാരമ്പര്യങ്ങളെ സംയോജിപ്പിച്ചുകൊണ്ടു വേണം ഇത്തരം സഖ്യങ്ങള്‍ സ്ഥാപിക്കാനെന്നും ബെനഡിക്ട് പതിനാറാമന്‍ കരുതുന്നു. പ്രസക്തമായ ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാതെ മാധ്യമങ്ങളും മറ്റുള്ളവരും പൊള്ളയായ വിവാദങ്ങളില്‍ അഭിരമിച്ചാല്‍ നഷ്ടം ജോസഫ് റാറ്റ്സിംഗറിന് - ബെനഡിക്ട് പതിനാറാ മന് ആയിരിക്കുകയില്ല.

Author:ജോര്‍ജ് വീഗല്‍


Monday, September 27, 2010

സത്യവേദപുസ്‌തകം


കത്തോലിക്കരൊഴികെയുള്ള ക്രൈസ്‌തവരെല്ലാം ഉപയോഗിച്ചുവരുന്ന `സത്യവേദപുസ്‌ത കം' എന്ന ബൈബിള്‍ വിവര്‍ത്തനം ആദ്യമായി അച്ചടിച്ചത്‌ 1910 ലാണ്‌. ലോകം മുഴുവന്‍ മലയാളികള്‍ ഉപയോഗിച്ചുപോരുന്ന സത്യവേദപുസ്‌തകത്തിന്റെയും ജന്മശതാബ്‌ദി 2010 ല്‍ കൊണ്ടാടുകയാണ്‌. കോട്ടയത്തുവച്ച്‌ ഫെബ്രുവരിയില്‍ വിവിധ സഭാംഗങ്ങള്‍ ഉള്‍പ്പെടു ന്ന ക്രൈസ്‌തവ സാഹിത്യ അക്കാദമി സത്യവേദ പുസ്‌തക ശതാബ്‌ദിക്ക്‌ ആരംഭം കുറിച്ചു. ഈ ലേഖകനും അതില്‍ സംബന്ധിച്ചു സംസാരിക്കുകയുണ്ടായി. അന്നു ഞാന്‍ പ റഞ്ഞ കാര്യങ്ങള്‍ സംഗ്രഹിക്കാം.

1806 മുതല്‍ പ്രൊട്ടസ്റ്റന്റു മിഷനറിമാര്‍ ബൈബിള്‍ വിവര്‍ ത്തനസംരംഭത്തിലേര്‍പ്പെട്ടു എങ്കി ലും തര്‍ജ്ജമയുടെ അപര്യാപ്‌തതയും ഭാഷയുടെ വൈകല്യവും അച്ചടിക്കാനുള്ള സൗകര്യക്കുറവും നിമിത്തം അ തൊന്നും ഫലമണിഞ്ഞില്ല. മഞ്ഞുമ്മല്‍ നിന്നു കത്തോലിക്കരും സമാന്തരമായി വിവര്‍ത്തനയത്‌നങ്ങളിലേര്‍പ്പെട്ടിരുന്നു. 1896 ല്‍ വരാപ്പുഴയില്‍നിന്നു നാലു സുവിശേഷങ്ങ ളും അച്ചടിറക്കാന്‍ അവര്‍ക്കു സാധിച്ചു. പുതിയ നിയമം സമ്പൂര്‍ണമായി 1905 ല്‍ എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചു. അന്യഭാഷാപദങ്ങളുടെ ആധിക്യവും മലയാള ശൈലീപരമായ ന്യൂനതകളും മൂലം അതിനും വലിയ പ്രചാരമുണ്ടായില്ല. അങ്ങനെയിരിക്കെ 1910ല്‍ പഴയനിയമമുള്‍പ്പെടെയുള്ള സമ്പൂര്‍ണ ബൈബിള്‍ സത്യവേദപുസ്‌തകമെന്ന പേരില്‍ മംഗലാപുരത്തുനിന്നു പ്രൊട്ടസ്റ്റന്റുകാര്‍ അച്ചടിച്ചു പുറത്തിറക്കി. മൂലത്തോടുള്ള വിശ്വസ്‌തതയിലും അന്നു നിലവിലിരുന്ന ഭാഷാശൈലിയോടുള്ള ഇണക്കവും നിമിത്തം സത്യവേദപുസ്‌തകം പ്രചുരപ്രചാരമാര്‍ജ്ജിച്ചു; കഴിഞ്ഞ നൂറുകൊല്ലത്തിനുള്ളില്‍ അനേകലക്ഷം പ്രതികള്‍ മലയാളികളുള്ളിടത്തെല്ലാം ചെന്നെത്താന്‍ സത്യവേദപുസ്‌തകത്തിനു കഴിഞ്ഞു.

സത്യവേദപുസ്‌തകത്തിലെ അച്ചടിപ്പിഴക ളും വിവര്‍ത്തനദോഷങ്ങളുമെല്ലാം ദൈവവചനങ്ങളായി വ്യാഖ്യാനിച്ച്‌ കത്തോലിക്കരെയും ഇതര പാരമ്പര്യസഭകളെയും വഴിതെറ്റിക്കുന്നതിനുള്ള ശ്രമം വ്യാപകമായി നടന്നു. തല്‍ഫലമായി കോട്ടയം പ്രദേശത്ത്‌ ആറായിരത്തോളം സുറിയാനി കുടുംബങ്ങള്‍ പ്രൊ ട്ടസ്റ്റന്റു സഭകളില്‍ ചേര്‍ന്നതായി രേഖകള്‍ കാണുന്നു. അതെന്തായാലും കഴിഞ്ഞ നൂറുകൊല്ലങ്ങള്‍ക്കുള്ളില്‍ മലയാള ഗദ്യത്തിനുണ്ടായ വളര്‍ച്ചയും വ്യാകരണനിയമങ്ങളുമനുസരിച്ചുള്ള ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കാന്‍ സാധിക്കാത്ത ഒരു ദുരവസ്ഥ പ്രസ്‌തുത ഗ്രന്ഥത്തെ നേരിടുന്നുണ്ടെന്നു സമ്മതിച്ചേ തീരൂ. യാക്കോബായ, ഓര്‍ത്തഡോക്‌സ്‌, മാര്‍ ത്തോമ്മാ, സി.എസ്‌.ഐ സഭകളെക്കൂടാതെ സത്യവേദപുസ്‌തകം നെഞ്ചോടു ചേര്‍ത്തു പിടിച്ചു നടക്കുന്ന നൂറുകണക്കിനു പെന്തക്കോസ്‌തു, ബ്രദറന്‍, യഹോവസാക്ഷി നവീകരണ സഭകളെയും കൂടി സഹകരിപ്പിച്ചുകൊണ്ട്‌ ഒരു വേദപുസ്‌തക പരിഷ്‌കരണക്കമ്മിറ്റിക്കു രൂപം നല്‍കുക അസാധ്യം തന്നെ.

വി. യോഹന്നാന്റെ സുവിശേഷം രണ്ടാമധ്യായത്തിന്റെ ആരംഭഭാഗത്ത്‌ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയ ഒരു പദം ദുര്‍വ്യാഖ്യാനം ചെയ്‌തിട്ടാണല്ലോ യേശുവും പ. കന്യകാമറിയവും തമ്മിലുള്ള മാതൃപുത്രബന്ധത്തിന്‌ ഒരു വിലയുമില്ലെന്നു വരുത്തിത്തീര്‍ക്കാന്‍ നവീകരണവാദികള്‍ക്കു കഴിഞ്ഞത്‌. കാനായിലെ കല്യാണവിരുന്നിന്റെ ഘട്ടത്തില്‍ ``സ്‌ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്‌?'' എന്ന്‌ യേശു ചോദിച്ചതായി സത്യവേദപുസ്‌തകത്തില്‍ അച്ചടിച്ചിട്ടുണ്ട്‌. അവര്‍ തമ്മിലുള്ള ബന്ധത്തെ യേശു ആദരിച്ചിരുന്നില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിനു മറിയത്തെ വണങ്ങണമെന്നാണ്‌ ചോദ്യം. വാ സ്‌തവത്തില്‍ ഈ ``തമ്മില്‍'' എന്നര്‍ത്ഥമുള്ള ഒരു വാക്കു മറ്റൊരു ഭാഷയിലും ഒരു തര്‍ജ്ജമയിലും കാണാനില്ല. അവരുടെ വീഞ്ഞു തീര്‍ന്നുപോയെങ്കില്‍ നമുക്കെന്ത്‌? എനിക്കും നിനക്കും അതില്‍ ഇടപെടേണ്ട കാര്യമെന്ത്‌? ഈ അര്‍ത്ഥത്തിലാണു മറ്റു തര്‍ജ്ജമകളെല്ലാം. ഉദാഹരിക്കാം. ഇംഗ്ലീഷിലുള്ള മൂന്നു തര്‍ജ്ജമകള്‍ ആദ്യം നോക്കാം:

1.Woman, what is that to me and to thee? My hour is not yet come (Douay version)
2. The mother of jesus said to him: They have no wine and jesus said to her" woman what concern is that to you and to me. My hour has not yet come (R.S.V)
3." You must not tell me what to do. My time has not yet come.(Goodnews Eng.Bible)

ഇനി മറ്റു ഭാഷാ വിവര്‍ത്തനങ്ങളിലേക്കു കടക്കാം.

തമിഴ്‌: ഇയേചു അവരിടം: ``അമ്മാ അതൈപ്പറ്റി നാം എന്ന ചെയ്യമുടിയും. എനതുനേരം ഇന്നും വരവില്ലൈയേ.''
ഹിന്ദി: ഭദ്രേ ഇസ്‌സേ മുജ്ജ്‌കോ ഔര്‍ ആപ്‌കോ ക്യാ? അഭിതക്‌ മേരാ സമയ്‌ നഹി ആയാ ഹൈ.
സംസ്‌കൃതം: യീസു താം വദതി, ``നാരീ മയാ സഹ തവ കിം കാര്യം? മമ സമയം ഇ ദാനീം അപി അനുപസ്ഥിതഃ'' (ഞാനും നീ യും കൂടി ഇവിടെ എന്താണു ചെയ്യേണ്ടത്‌ എന്നര്‍ത്ഥം).

ഈ വിവര്‍ത്തനങ്ങളിലെങ്ങും ``നമുക്കു തമ്മിലെന്തു ബന്ധം'' എന്നു വ്യാ ഖ്യാനിക്കാന്‍ ഒരു പഴുതുമില്ല. സത്യവേദപുസ്‌തകം അതിന്‌ ഒരു പഴുതുണ്ടാക്കിവച്ചിരിക്കുന്നു. ബ്ര. മാത്യു വര്‍ഗീസ്‌ എന്ന പെന്തക്കോസ്‌തുകാരന്‍ വിശുദ്ധ സത്യവേദപുസ്‌ത കം എന്ന പേരില്‍ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ ഇറക്കിയിട്ടുണ്ട്‌. തമ്മില്‍ എന്ന പദം അതില്‍ നിന്നു നീക്കം ചെയ്‌തിട്ടുമുണ്ട്‌. പക്ഷേ, അതിനു ഒരു പൊതു അംഗീകാരം ലഭിക്കുമോ?

വ്യാകരണദോഷങ്ങളും ശൈലീഭംഗങ്ങളും വേറെയും ചൂണ്ടിക്കാണിക്കാനുണ്ട്‌. ഒരു ചെറിയ ഉദാഹരണം കൂടി. ``എന്റെ കൃപ നിനക്കു മതി'' എന്ന വാക്യം നോക്കുക. എന്റെ കൃപ നിനക്കുമാത്രം മതി മറ്റാര്‍ക്കും വേണ്ട എന്ന പ്രതീതിയാണ്‌ ഈ തര്‍ജ്ജമ ജനിപ്പിക്കുന്നത്‌. എന്റെ കൃപ നിനക്ക്‌ ആവശ്യത്തിനു കിട്ടിക്കഴിഞ്ഞു ഇനി വേണ്ട എന്ന അര്‍ത്ഥവും തോന്നാം. മതി എന്ന വാക്കിന്‌ വേണ്ടുവോളമായിരിക്കുന്നു എന്നും അര്‍ത്ഥമുണ്ടല്ലോ. വാക്കുകള്‍ സ്ഥാനം മാറ്റിയിട്ടു പരിഹരിക്കാവുന്ന ഒരു വൈകല്യമാണിത്‌. ``നിനക്ക്‌ എന്റെ കൃപ മതി'' എന്നു പ്രയോഗിച്ചാല്‍ കുഴപ്പം തീരും. പക്ഷേ ആരുണ്ട്‌ തെറ്റു തിരുത്താനും പരിഷ്‌കരിക്കാനും? എല്ലാം പറഞ്ഞു കഴിയുമ്പോഴും ഒരു സത്യം അവശേഷിക്കുന്നു. ദൈ വവവചനത്തിനു പ്രചുരപ്രചാരം നല്‍കുന്നതില്‍ കഴിഞ്ഞ നൂറുകൊല്ലക്കാലം `സത്യവേദപുസ്‌തകം' അനുഷ്‌ഠിച്ച സേവനം അവിസ്‌മരണീയമാണ്‌; കൃതജ്ഞതാര്‍ഹവുമാണ്‌.

Author: പ്രഫ. മാത്യു ഉലകംതറ

Sunday, September 26, 2010

ഉത്ഭവപാപം

ഉത്ഭവപാപം എന്നാ വാക്ക് ബൈബിളില്‍ ഇല്ല. എന്നാല്‍ ഉത്ഭവപാപം എന്നതിന്റെ സാരാംശവും അര്‍ത്ഥവും ബൈബിളില്‍ ഉണ്ട്. ഉത്ഭവപാപം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വിശുദ്ധ അഗസ്തീനോസ് ആണ് .
.
വിശ്വാസികളായവര്‍ക്ക് വിവാഹം എന്നാ കൂദാശയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് പാപമാനുള്ളത് . " പാപത്തോടെയാണ് ഞാന്‍ പിറന്നത്‌ അമ്മയുടെ ഉദരത്തില്‍ ഉരുവായപ്പോഴേ ഞാന്‍ പാപിയാണ് " (സങ്കീ 51 :5 ). " ഒരു മനുഷ്യന്മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു . അപ്രകാരം എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാവരിലും വ്യാപരിച്ചു" (റോമ 5 :12 ). ആദിമനുഷ്യനായ ആദാമിന്‍റെയും സര്‍വ്വമനുഷ്യരുടെയും പാപങ്ങള്‍ക്ക്‌ യേശു പരിഹാരം ചെയ്തു . " ഒരു മനുഷ്യന്റെ പാപത്താല്‍ , ആ മനുഷ്യന്‍ മൂലം മരണം ആധിപത്യം പുലര്ത്തിയെങ്കില്‍ , കൃപയുടെയും നീതിയുടെ ദാനത്തിന്‍റെയും സമൃദ്ധി സ്വീകരിക്കുന്നവര്‍ യേശുക്രിസ്തു എന്ന മനുഷ്യന്മൂലം എത്രയോ അധികമായി ജീവനില്‍ വാഴും ! അങ്ങനെ ഒരു മനുഷ്യന്‍റെ പാപം എല്ലാവര്‍ക്കും ശിക്ഷാവിധിക്ക് കാരണമായതുപോലെ, ഒരു മനുഷ്യന്‍റെ നീതിപൂര്‍വകമായ പ്രവൃത്തി എല്ലാവര്ക്കും ജീവദായകമായ നീതീകരണത്തിനു കാരണമായി . ഒരു മനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ , ഒരു മനുഷ്യന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിയുള്ളവരാകും " (റോമ 5 :17 -19). " ഒരു മനുഷ്യന്‍ വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുദ്ധാനവും ഉണ്ടായി . ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും" (1 കോറി. 15:21-22).

ആദം പറുദീസയില്‍ വച്ച് ദൈവവചനത്തെ അവിശ്വസിച്ച്‌ ദൈവകല്പ്പന ലംങ്കിച്ചതിനാല്‍ ആദത്തിനുണ്ടായിരുന്ന ദൈവിക ജീവന്‍ നഷ്ട്ടപ്പെട്ടു. ദൈവികജീവനില്ലാത്തവര്‍ക്ക് പറുദീസയില്‍ വസിക്കാനാകില്ല . അതിനാല്‍ ആദിമാതാപിതാക്കള്‍ പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു . പറുദീസയില്‍ വച്ച് നഷ്ട്ടപ്പെട്ട ദൈവിക ജീവന്‍ വീണ്ടും ലഭിക്കണമെങ്കില്‍ ക്രിസ്തുവിനോട് ഒന്നിക്കപ്പെടനം . അതിനാല്‍ ദൈവിക ജീവന്‍ ഇല്ലാത്ത അവസ്ഥയെ ഉത്ഭവപാപം എന്ന് വിളിക്കുന്നു . മാമോദീസായിലൂടെ ക്രിസ്തുവിന്‍റെ മരണത്തിലും ഉയിര്‍പ്പിലും പങ്കാളികളാകുന്നതുവഴി , നഷ്ട്ടമായ ദൈവികജീവന്‍ വീണ്ടും ലഭിക്കുന്നു.

മനുഷ്യര്‍ ആരില്‍ നിന്ന് ജനിച്ചാലും ആരുതന്നെയായാലും ദൈവരാജ്യത്തിന് പുറത്ത് നില്‍ക്കുന്ന അവസ്ഥയുണ്ട് . " യേശു പറഞ്ഞു : സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന് ദൈവരാജ്യം കാണാന്‍ കഴിയുകയില്ല "(യോഹ 3:3). എങ്ങനെയാണ് ഒരാള്‍ വീണ്ടും ജനിക്കുക ? ' യേശു പ്രതിവചിച്ചു ; സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു , ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല . മാംസത്തില്‍ നിന്ന് ജനിക്കുന്നത് മാംസമാണ് ;ആത്മാവില്‍ നിന്നി ജനിക്കുന്നത് ആത്മാവും "(യോഹ 3:5 -6). ജഡത്തില്‍ നിന്ന് ജനിച്ചയാള്‍ പരിശുദ്ധാല്‍മ പ്രവര്‍ത്തനത്താല്‍ വീണ്ടും ജനിച്ചാലേ ദൈവരാജ്യ പ്രവേശനം സാധിക്കുകയൊള്ളൂ . അതുകൊണ്ട് വീണ്ടും ജനിക്കാത്തവന്‍ ആരുതന്നെയായാലും സ്വര്‍ഗരാജ്യത്തിനു പുറത്താണ് . ശരീരപ്രകാരം ജനിച്ചയാള്‍ ‍സ്വര്‍ഗരാജ്യത്തിനു പുറത്തല്ലെങ്കില്‍ എന്തിനാണ് ജ്ഞാനസ്നാനം സ്വീകരിക്കുക. ജ്ഞാനസ്നാനം മനുഷ്യരക്ഷക്ക് ആവശ്യമെങ്കില്‍ സ്നാനത്തിനു മുന്‍പ് ആരും രക്ഷയിലെത്തിയിട്ടില്ല എന്ന് വ്യക്തം. അതിനാല്‍ ശരീരപ്രകാരം ജനിക്കുകയും എന്നാല്‍ , ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കാതെ സ്വര്‍ഗരാജ്യത്തിനു , പറൂദീസാക്ക് പുറത്ത് നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയെ ജന്‍മപാപം അല്ലെങ്കില്‍ ഉത്ഭവപാപം എന്ന് പറയുന്നു .


Catechism says

It is a sin which will be transmitted by propagation to all mankind, that is, by the transmission of a human nature deprived of original holiness and justice. And that is why original sin is called "sin" only in an analogical sense: it is a sin "contracted" and not "committed" - a state and not an act.

405 Although it is proper to each individual,(295) original sin does not have the character of a personal fault in any of Adam's descendants. It is a deprivation of original holiness and justice, but human nature has not been totally corrupted: it is wounded in the natural powers proper to it, subject to ignorance, suffering and the dominion of death, and inclined to sin - an inclination to evil that is called "concupiscence".

As per St. Augustine, "the deliberate sin of the first man is the cause of original sin". St. Anselm says: "the sin of Adam was one thing but the sin of children at their birth is quite another, the former was the cause, the latter is the effect" (De conceptu virginali, xxvi).

Saturday, September 18, 2010

ശിശു ജ്ഞാനസ്നാനം

യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനു ദൈവരാജ്യം കാണാന്‍ കഴിയുകയില്ല. നിക്കൊദേമോസ് ചോദിച്ചു: പ്രായമായ മനുഷ്യന് ഇത് എങ്ങനെ സാധിക്കും? അമ്മയുടെ ഉദരത്തില്‍ വീണ്ടും പ്രവേശിച്ച് അവനു ജനിക്കുവാന്‍ കഴിയുമോ? യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല. മാംസത്തില്‍നിന്നു ജനിക്കുന്നതു മാംസമാണ്; ആത്മാവില്‍നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട .കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു; അതിന്റെ ശബ്ദം നീ കേള്‍ക്കുന്നു. എന്നാല്‍, അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവില്‍നിന്നു ജനിക്കുന്ന ഏവനും. ഇതെല്ലാം എങ്ങനെ സംഭവിക്കും എന്നു നിക്കൊദേമോസ് ചോദിച്ചു. യേശു പറഞ്ഞു: നീ ഇസ്രായേലിലെ ഗുരുവല്ലേ? എന്നിട്ടും ഇക്കാര്യമൊന്നും മനസ്സിലാകുന്നില്ലേ?(യോഹ 3:3-10)

ജ്ഞാനസ്നാനം വഴി ഒരുവന്‍ വീണ്ടും സ്വയം ജനിക്കുകയല്ല ; മറിച്ച് , പരിശുദ്ധാല്മാവാല്‍ വീണ്ടും ജനിപ്പിക്കുകയാണ്. ജനിപ്പിക്കുന്നവന്റെ അറിവും സമ്മദവും നോക്കിയല്ലല്ലോ ജനിപ്പിക്കുന്നത് ... ...അതുകൊണ്ടാണ് കാറ്റ് അതിനിഷ്ടമുളളിടത്തേക്കു വീശുന്നു എന്ന് യേശു പറയുന്നത് ...പരിശുദ്ധാല്മാവ്‌ വഴി ലഭിക്കുന്ന രക്ഷയ്ക്ക് പ്രായപരിധി നിശ്ചയിചിട്ടില്ലാത്തതിനാല്‍ മാമോദീസായ്ക്കും പ്രായപരിധി ഇല്ല ... "വിശ്വാസം വഴി കൃപയാലാണ് നിങ്ങള്‍ രക്ഷിക്കപ്പെട്ടത്‌ . അത് നിങ്ങള്‍ നേടിയെടുത്തതല്ല , ദൈവത്തിന്റെ ദാനമാണ് "(എഫേ 2 :8 )...ഇവിടെ വിശ്വാസം ദൈവദാനമാണ് .. ഈ ദാനം മനുഷ്യരക്ഷക്കുവേണ്ടി ദൈവകൃപയാല്‍ നല്‍കപ്പെടുന്നതാണ് ...

ശിശുക്കള്‍ക്ക് സ്നാനം നകിയെന്നു വചനത്തില്‍ എടുത്തു പറയുന്നില്ല ..എന്നാല്‍ ശിശുക്കള്‍ക്ക് സ്നാനം നല്‍കാതെ മാറ്റി നിര്ത്തിയതായും പറയുന്നില്ല ...അതെ സമയം കുടുംബസമേദം ചിലര്‍ സ്നാനം സ്വീകരിക്കുന്നതായി എഴുതപ്പെട്ടിട്ടുണ്ട് .."അപ്പോള്‍ത്തന്നെ അവനും അവന്റെ കുടുംബവും ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു" (അപ്പ. പ്രവ. 16 :33 ). ദൈവഭക്തയായ ലീദിയ എന്നാ സ്ത്രീ കുടുംബസമേദം ജ്ഞാനസ്നാനം സ്വീകരിച്ചു (അപ്പ. പ്രവ. 16 :14 -15 )..കുടുംബത്തില്‍ കുഞ്ഞുങ്ങളുമുണ്ടാകാം ...പത്രോസ് പറഞ്ഞു: "നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും. ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്"(അപ്പ. പ്രവ. 2 :38 -29)

പരിശുദ്ധാല്മാവിന്റെ പ്രവര്ത്തനങ്ങള്‍ക്ക് പ്രായപരിധി നിര്‍ണയിച്ചത് പതിനാറാം നൂറ്റാണ്ടില്‍ ആരംഭിച്ച അനാബാപ്ടിസ്ടുകളും അവരുടെ പിന്‍ഗാമികളായ പെന്തക്കൊസ്തുകാരുമാണ് ..

പത്രോസ് ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരുടെയും മേല്‍ പരിശുദ്ധാല്‍മാവ്‌ വന്നു (അപ്പ. പ്രവ. 10 :14 ) അപ്പോള്‍ പത്രോസ് പറഞ്ഞു "നമ്മെപ്പോലെ പരിശുദ്ധാല്മാവിനെ സ്വീകരിച്ച ഇവര്‍ക്ക് ജ്ഞാനസ്നാനം നിക്ഷേദിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ ?" യേശുക്രിസ്തുവിന്റെ നാമത്തില്‍ അവര്‍ക്ക് സ്നാനം നല്‍കാന്‍ അവന്‍ കല്‍പ്പിച്ചു (അപ്പ. പ്രവ. 10 :47 -48)

ജലത്തിന്റെ ധാരാളിത്തമല്ല പരിശുദ്ധാല്മാവിന്റെ പ്രവര്‍ത്തനമാണ് വീണ്ടും ജനിപ്പിക്കുന്നതെന്ന സത്യം അവഗണിക്കരുത് .." എന്നാല്‍, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ നന്‍മയും സ്നേഹം നിറഞ്ഞകാരുണ്യവും വെളിപ്പെട്ടപ്പോള്‍ അവിടുന്നു നമുക്കു രക്ഷ നല്‍കി; അതു നമ്മുടെ നീതിയുടെ പ്രവൃത്തികള്‍കൊണ്ടല്ല; പിന്നെയോ, അവിടുത്തെ കാരുണ്യംമൂലം പരിശുദ്ധാത്മാവില്‍ അവിടുന്ന് നിര്‍വഹിച്ച പുനരുജ്ജീവനത്തിന്റെയും നവീകരണത്തിന്റെയും സ്നാനത്താലത്രേ.(തീത്തോ 3 :4 -5 )

Wednesday, September 8, 2010

ന്യൂമാന്‍ കോളജ് ചോദ്യപേപ്പര്‍ വിവാദം - ഒരു വിശദീകരണം

മോണ്‍. തോമസ് മലേക്കുടി (മാനേജര്‍, ന്യൂമാന്‍ കോളജ്, തൊടുപുഴ)

കോതമംഗലം രൂപത കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴിലുള്ള തൊടുപുഴ ന്യൂമാന്‍ കോളജിലെ ഇന്റേണല്‍ പരീക്ഷയ്ക്ക് മതസൌഹാര്‍ദത്തിനു ഭംഗം വരത്തക്കവിധം ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന്‍ ടി.ജെ. ജോസഫിനെ സര്‍വീസില്‍ നിന്നും നീക്കം ചെയ്ത നടപടി വ്യാപകമായ ചര്‍ച്ചയ്ക്കു വിധേയമായിരിക്കുകയാണല്ലോ. വിഷയത്തിന്റെ വൈകാരികമായതലം മാത്രം കണ്ടുകൊണ്ട് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറവല്ല. പക്ഷേ, ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമ്പോള്‍ വികാരത്തേക്കാള്‍ ഉപരി വിവേകമാണ് നമ്മെ നയിക്കേണ്ടത് എന്ന ബോധ്യമാണ് മാനേജ്മെന്റിനുള്ളത്.

കോതമംഗലം രൂപതയും ന്യൂമാന്‍ കോളജും ഇപ്പോള്‍ വളരെ കടുത്ത പരീക്ഷണങ്ങളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. പരീക്ഷണഘട്ടങ്ങളില്‍ എടുക്കേണ്ടിവരുന്ന തീരുമാനങ്ങളും വിഷമകരമായേക്കാം. അനേകവര്‍ഷങ്ങളിലൂടെ അനേകായിരങ്ങളുടെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതാണ് മതേതര സ്വഭാവം പുലര്‍ത്തുന്ന കേരളത്തിലെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഏതെങ്കിലും മതവിഭാഗത്തില്‍പ്പെടുന്നവരോടു വിവേചനം പുലര്‍ത്തുന്ന സമീപനം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തില്‍ നാളിതുവരെയുണ്ടായിട്ടില്ല. അതിനു ഭംഗംവരുത്താന്‍ നമ്മുടെ ഒരു സ്ഥാപനം കാരണമായി എന്നതു വളരെ വേദനയോടെയാണ് മാനേജ്മെന്റ് കാണുന്നത്. അതുകൊണ്ടുതന്നെ കടുത്ത തീരുമാനങ്ങള്‍ എടുത്ത് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്െടടുക്കുന്നതിനു മാനേജ്മെന്റ് നിര്‍ബന്ധിതമായി.

വിവാദ ചോദ്യപേപ്പര്‍ തയാറാക്ക പ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നമ്മുടെ നാട്ടിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയ അകല്‍ച്ചയുടെ ആഴവും പരപ്പും നിസാരവത്ക്കരിക്കാന്‍ ആവില്ല. ന്യൂമാന്‍ കോളജിനെ സംബന്ധിച്ചിടത്തോളം 60 ശതമാനം വിദ്യാര്‍ഥികളും ക്രൈസ്തവേതര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും സുരക്ഷിതത്വബോധവും ആത്മാഭിമാനവും പകര്‍ന്നു നല്‍കേണ്ടത് കോളജ് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. അതിനുതകുന്ന നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത്.

ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചോദ്യപേപ്പര്‍ തയാറാക്കിയതില്‍ മാനേജ്മെന്റിന് പങ്കുണ്െടന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വമായ ചിലശ്രമങ്ങള്‍ നടന്നു. ഇതിന്റെ ഫലമായി യൂണിവേഴ്സിറ്റി അധികൃതര്‍ ഒരു വിശദീകരണംപോലും ചോദിക്കാതെ പ്രിന്‍സിപ്പലിനെതിരേ നടപടി സ്വീകരിച്ചു. യൂണിവേഴ്സിറ്റിയുടെ ഈ തീരുമാനം ശരിയെന്നു വിശ്വസിച്ച ഏറെ ആളുകള്‍ ഈ നാട്ടിലുണ്ട്. അതിന്റെ തെളിവാണ് പ്രിന്‍സിപ്പലിനും മാനേജ്മെന്റിനും എതിരെ തൊടുപുഴ പ്രദേശത്ത് വ്യാപകമായി പ്രത്യക്ഷപ്പെട്ട പോസ്ററുകള്‍. പ്രിന്‍സിപ്പലിന്റെ ജീവനുനേരെ തുടരെത്തുടരെ ഭീഷണികള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴും പ്രിന്‍സിപ്പലും കോളജും പോലീസ് സംരക്ഷണയിലാണ്. കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും ഈയൊരു സംഭവത്തിന്റെ പേരില്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു. ഇതിനൊക്കെ അന്ത്യമുണ്ടാകേണ്ടത് ആവശ്യമാണ്.

വിവാദചോദ്യം അധ്യാപകന്‍ ബോധപൂര്‍വം ഉള്‍പ്പെടുത്തിയതാണ് എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് മാനേജ്മെന്റിനു ലഭിച്ചിട്ടുള്ളത്. കുട്ടികളുടെ പാഠ്യഭാഗമല്ലാത്ത

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിലെ ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണശകലം അതേപടി കൊടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. എന്തിനു വേണ്ടിയാണ് അദ്ദേഹം ഭ്രാന്തനു പകരം മുഹമ്മദ് എന്ന് പേരുകൊടുത്തത്? പ്രസ്തുത ചോദ്യത്തിലെ അനൌചിത്യം ഡിടിപി ഓപ്പറേറ്റര്‍ അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിച്ചതെന്തിനാണ്? ഉത്തരം എഴുതിയ ഒരു പെണ്‍കുട്ടി തന്റെ പ്രതിഷേധം ഉത്തരക്കടലാസില്‍ രേഖപ്പെടുത്തുകയും അതു വാക്കാല്‍ അധ്യാപകന്റെയടുത്ത് പ്രകടിപ്പിക്കുകപോലും ചെയ്തിട്ടും അപകടസാധ്യത തിരിച്ചറിയാതിരുന്നത് എന്തുകൊണ്ട് ?

ഒരുപറ്റം സാമൂഹികവിരുദ്ധര്‍ നിയമം കൈയിലെടുത്ത് അധ്യാപകന്റെ കൈവെട്ടി മാറ്റിയതുകൊണ്ട് ആദ്യത്തെ തെറ്റ് ഇല്ലാതാകുമോ? അങ്ങനെ ചെയ്താല്‍ സാമൂഹികവിരുദ്ധരുടെ ക്രൂരകൃത്യം അംഗീകരിക്കലാവില്ലേ ഫലം? ഒരു തെറ്റിനു രണ്ടുശിക്ഷ എന്ന വാദത്തിലെ പൊള്ളത്തരം ഇവിടെയാണ് നാം മനസിലാക്കേണ്ടത്. ശിക്ഷ നടപ്പാക്കേണ്ടത് അതിനു ചുമതലപ്പെട്ടവരും നിയമാനു സൃതവുമായിരിക്കണം. അതിനു പകരം ആരെങ്കിലും ശിക്ഷ നടപ്പാക്കിയാല്‍ മതി എന്നു ശഠിക്കുന്നത് പരിഷ്കൃതസമൂഹത്തിനു സ്വീകാര്യമല്ല.

അധ്യാപകന്‍ ഹീനമായി ആക്രമിക്കപ്പെട്ടു എന്ന ഒറ്റക്കാരണത്താല്‍ തെറ്റായ ചോദ്യം തയാറാക്കിയ അധ്യാപകന്റെ പേരിലുള്ള കുറ്റം ഒഴിവാക്കപ്പെടാവുന്നതല്ല. തെറ്റായ ചോദ്യം തയാറാക്കപ്പെട്ടതിന്റെ പേരില്‍ സ്ഥാപനത്തിനു മേല്‍ ചുമത്തപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുകതന്നെചെയ്യും. അതുകൊണ്ടാണ് അധ്യാപകന്റെ മേല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

അധ്യാപകന്‍ ചെയ്തത് അരുതാത്തത് ആയിരുന്നു എന്നത് സാംസ്കാരിക കേരളം ഇതിനോടകം വിലയിരുത്തിയിട്ടുള്ളതാണ്. വിദ്യാഭ്യാസ മന്ത്രി പോലും ഇദ്ദേഹത്തെ മഠയനായ അധ്യാപകന്‍ എന്ന് വിളിക്കുകയുണ്ടായി. ഇതിനുപുറമെ, ഇതു തന്റെ ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് അധ്യാപകന്‍ സ്വയം ന്യായീകരിക്കുന്നതും നാം കണ്ടതാണ്.

ഒരുതരത്തിലും തന്റെ തെറ്റ് സമ്മതിക്കില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് മാനേജ്മെന്റിനെ സമ്മര്‍ദത്തിലാക്കുകയാണ് ചെയ്തത്. തന്നെയുമല്ല, ചോദ്യപേപ്പര്‍ വിവാദമായ ദിവസം പ്രിന്‍സിപ്പല്‍ സമൂഹത്തോടു ക്ഷമപറഞ്ഞതാണ് സമൂഹമധ്യത്തില്‍ തന്നെ തെറ്റുകാരനാക്കിയത് എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കൂടി വന്നതോടെ സംഭവപരമ്പരയുടെ മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റിന്റെ തലയില്‍ വന്നുചേരുന്ന സാഹചര്യവും ഉണ്ടായി.

ആക്രമണത്തിനു വിധേയനായ അധ്യാപകനോട് മാനേജ്മെന്റ് അനുകമ്പ കാണിച്ചില്ല എന്ന ആരോപണം ശരിയല്ല. സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും മാനേജ്മെന്റിന്റെ നിര്‍ദേശപ്രകാരം രണ്ടു കോളജുകളില്‍നിന്നായി ആറു ലക്ഷത്തോളം രൂപ പിരിവെടുത്ത് ചികിത്സാ സഹായം അധ്യാപകനു നല്‍കുകയും ചെയ്തു. അഭിവന്ദ്യ രൂപതാധ്യക്ഷന്‍ തന്നെ അധ്യാപകനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. രൂപതയിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ഉണ്ടായി. ഈ ആക്രമണത്തെ രൂപത അപലപിച്ചു എന്നു കരുതി അധ്യാപകന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല.

ഒരു വ്യക്തി തെറ്റ് ചെയ്താല്‍ ആ തെറ്റിനോടു മറ്റൊരു വ്യക്തി സ്വീകരിക്കുന്ന നിലപാടും ഒരു സ്ഥാപനം സ്വീകരിക്കുന്ന നിലപാടും വ്യത്യസ്തമായ വിധത്തിലായിരിക്കും. വ്യക്തിപരമായ തെറ്റുകള്‍ പരസ്പരം ക്ഷമിക്കുന്നതുപോലെയല്ല സ്ഥാപനത്തിനോ സമൂഹത്തിനോ എതിരായ തെറ്റുകളോടുള്ള സമീപനം. ചെയ്തകുറ്റം സമ്മതിക്കുക യോ ക്ഷമ ചോദിക്കുകയോ ചെയ്തിരുന്നെങ്കില്‍ നടപടി ലഘൂകരിക്കുന്നതിനു മാനേജ്മെന്റ് തയാറായിരുന്നു. പല അവസരങ്ങള്‍ ഇതിനായി നല്‍കിയതുമാണ്. എന്നാല്‍ അതു വിനിയോഗിക്കാനുള്ള വിവേകം അധ്യാപകനുണ്ടായില്ല. അന്വേഷണക്കമ്മീഷന്റെ കണ്െടത്തലുകളില്‍ പുറത്താക്കല്‍ നടപടിക്ക് അധ്യാപകന്‍ അര്‍ഹനായിരുന്നു. അത് ഒഴിവാക്കുന്നതിന് കാരണമെന്തെങ്കിലും ഉണ്െടങ്കില്‍ 15 ദിവസത്തിനകം ബോധിപ്പിക്കണമെന്നു പറഞ്ഞ് അധ്യാപകന് നോട്ടീസ് കൊടുത്തിരുന്നു. ചെയ്ത തെറ്റ് ഏറ്റുപറയുകയും ശിക്ഷ ഇളവുചെയ്തു തരണമെന്ന് അദ്ദേഹം അപേക്ഷിക്കുമെന്നുമായിരുന്നു മാനേജ്മെന്റ് കരുതിയത്. പക്ഷേ, കുറ്റം സമ്മതിക്കാന്‍ അദ്ദേഹം തയാറായില്ല.

കുറ്റം ചെയ്തു എന്ന് സമൂഹം വിലയിരുത്തുകയും അന്വേഷണ കമ്മീഷന്‍ അത് ശരിവയ്ക്കുകയും, എന്നാല്‍ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല എന്ന് അധ്യാപകന്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തില്‍, നോട്ടീസില്‍ പറഞ്ഞിരുന്ന ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള അവസരം മാനേജ്മെന്റിന് നഷ്ടമായി.

മാത്രമല്ല കുറ്റവിമുക്തനാക്കപ്പെട്ട രീതിയില്‍ ലഘുവായി കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നതു പോലെ, നടന്ന സംഭവപരമ്പരയ്ക്ക് മുഴുവന്‍ ഉത്തരവാദിത്വവും മാനേജ്മെന്റ് ഏറ്റെടുക്കേണ്ടിവരുമായിരുന്നു.

മാനേജ്മെന്റിന്റെ തീരുമാനം കോടതിയില്‍ ചോദ്യംചെയ്യുന്നതിനുള്ള സ്വാതന്ത്യ്രവും അവകാശവും അധ്യാപകനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ക്കുമുണ്ടല്ലോ. ശിക്ഷാനടപടികൂടിപ്പോയെങ്കില്‍ അതു കുറവുചെയ്യുന്നതിനോ അധ്യാപകനെ വീണ്ടും ജോലിയില്‍ പ്രവേശിപ്പിക്കുന്നതിനോ പെന്‍ഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനോ കോടതി നിര്‍ദേശിക്കുന്നപക്ഷം മാനേജ്മെന്റ് തയാറാണ്.

സ്ഥാപനത്തിന്റെ സത്കീര്‍ത്തിയും നിലനില്‍പ്പും പ്രധാനപ്പെട്ട കാര്യങ്ങളാണ്. വ്രണിത ഹൃദയരായ ഒരു ജനവിഭാഗത്തെ അവഗണിച്ചുകൊണ്ട് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മുന്നോട്ടു പോകാന്‍ സാധ്യമല്ല. നാട്ടില്‍ അസമാധാനത്തിന്റെയും സാമുദായിക വൈരത്തിന്റെയും ഹേതുവായി നമ്മുടെ സ്ഥാപനങ്ങള്‍ നിലനില്‍ക്കാന്‍ ഇടവരരുത്.

നാക് അക്രഡിറ്റേഷനില്‍ ഉന്നതമായ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള കോളജിന്റെ സത്കീര്‍ത്തി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. കേരളം പരമ്പരാഗതമായി മതസഹിഷ്ണതയുടെയും സാമുദായിക മൈത്രിയുടെയും നാടാണ്. അതിനു ഭംഗം വരരുത് എന്നു മാത്രമേ ആഗ്രഹിച്ചിട്ടുള്ളു.